തിരുവനന്തപുരം സ്വദേശി ജുബൈലില്‍ മരിച്ചു

തിരുവനന്തപുരം സ്വദേശി ജുബൈലില്‍ മരിച്ചു
റിയാദ്: സഊദിയില്‍ കാല്‍നൂറ്റാണ്ടായി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. നെടുമങ്ങാട് കരവളവ് സ്വദേശിയായ നസറുദ്ദീന്‍ മുഹമ്മദ് (61) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ നാരിയ സറാറില്‍ എസി മെക്കാനിക്കായിരുന്നു. രാവിലെ പതിവിന് വിപരീതമായ കട തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതിരിന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തിയത്. ഒറ്റക്ക് താമസിച്ചിരുന്ന നസറുദ്ദീനെ തേടി സുഹൃത്തുക്കള്‍ എത്തിയെങ്കിലും റൂം അടഞ്ഞുകിടക്കുകയായിരുന്നു. വിളിച്ചെങ്കിലും മറുപടി കിട്ടാതെ വരികയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി മുറി തുറന്നപ്പോഴാണ് മരിച്ചതായി ബോധ്യപ്പെടുന്നത്. മുഹമ്മദ് കുഞ്ഞുവിന്റെയും അബോസ ബീവിയുടെയും മകനാണ്. ഭാര്യ: റജീന. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാരിയയില്‍ ഖബറടക്കുമെന്ന് ജുബൈല്‍ കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി അന്‍സാരി വ്യക്തമാക്കി.

Tags

Share this story