തിരുവനന്തപുരം പെരുമാതുറ സ്വദേശി ഷാർജയിൽ നിര്യാതനായി

Dead

ഷാർജ: തിരുവനന്തപുരം പെരുമാതുറ മാടമ്പിവിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി ഖാദർ മുഹമ്മദ് നവാസ് ഷാർജയിൽ അന്തരിച്ചു. ഇൻ്റീരിയൻ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹം മെട്രോ ജേണൽ ഓൺലൈനിൻ്റെ ഷാർജ പ്രതിനിധിയുമായിരുന്നു. 

കഴിഞ്ഞ കുറച്ചു വർഷക്കാലമായി മെട്രോ ജേണൽ ഓൺലൈനിനായി ഷാർജ  രാജ്യാന്തര പുസ്തകോത്സവം റിപ്പോർട്ട് ചെയ്തിരുന്നത് നവാസായിരുന്നു. ദീർഘകാലമായി യു എ ഇയിൽ കഴിഞ്ഞു വരികയായിരുന്നു.

നേരത്തെ മലയാള സിനിമയിൽ ജൂനിയർ ആർടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നീതു. മക്കൾ: നിഹാൻ, നേഹ.

Share this story