ഖത്തറില്‍ വാരാന്ത്യത്തില്‍ വേലിയേറ്റവും ശക്തമായ കാറ്റും വീശും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Quatar

ദോഹ:
ഖത്തറില്‍ വാരാന്ത്യത്തില്‍ വേലിയേറ്റവും ശക്തമായ കാറ്റും വീശുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ (ക്യു.എം.ഡി) മുന്നറിയിപ്പ്.

ഇതുകൂടാതെ ശനിയാഴ്ച ചില സ്ഥലങ്ങളില്‍ ദൃശ്യപരത മോശമാകുമെന്നും മുന്നറിയിപ്പ് നല്‍കി. പൊതുവേ മൂടല്‍മഞ്ഞ് നിറഞ്ഞ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക.

പകല്‍സമയത്ത് ചൂടും രാത്രികളില്‍ തണുപ്പുമായിരിക്കും അനുഭവപ്പെടുക. ശനിയാഴ്ച ചെറിയ പൊടിപടലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

വാരാന്ത്യത്തിലെ ഏറ്റവും കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും.

വെള്ളിയാഴ്ച, കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയില്‍ 5-15 നോട്ട്‌സ്  (Knots)മുതല്‍ 22 നോട്ട്‌സ് (Knots) വേഗത്തില്‍  ആഞ്ഞടിക്കും.

ശനിയാഴ്ച അതേ ദിശയില്‍ 8-18 നോട്ട്(Knots) വേഗത്തില്‍ കാറ്റ് വീശും, ഉച്ചകഴിഞ്ഞ് 25 നോട്ട്‌സ് (Knots)ആയിരിക്കും കാറ്റിന്റെ വേഗത.

വാരന്ത്യത്തില്‍ വേലിയേറ്റം 1-3 അടി ആകാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച 2-5 അടി മുതല്‍ 7 അടി വരെ ഉയരും, ശനിയാഴ്ച 5-9 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Share this story