യു എ ഇയില്‍ പാവപ്പെട്ട അര്‍ബുദ രോഗികള്‍ക്ക് ചികിത്സാ സഹായം
Nov 20, 2019, 15:02 IST
![യു എ ഇയില്‍ പാവപ്പെട്ട അര്‍ബുദ രോഗികള്‍ക്ക് ചികിത്സാ സഹായം](https://metrojournalonline.com/static/c1e/client/89527/migrated/605b78bfc91433a0241e0ba08b166c43.jpg)
അബുദബി: കുറഞ്ഞ വരുമാനക്കാരായ അര്‍ബുദ രോഗികള്‍ക്ക് ചികിത്സാ സഹായം നല്കാന് യു എ ഇ ആരോഗ്യ മന്ത്രാലയം. ഇതിനായി റോഷെ ഫാര്‍മസ്യൂട്ടിക്കല്‍സ്, മന്‍സില്‍ ഹെല്‍ത്ത്കെയര്‍ സര്‍വീസസ് എന്നിവയുമായി കരാര്‍ ഒപ്പുവെച്ചു.
ഇത്തരം രോഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാത്തവര്‍ക്കും തീരെ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.