പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ നൃത്ത–സംഗീത നാടകം കാണാൻ വൻ ജനാവലി

പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ നൃത്ത–സംഗീത നാടകം കാണാൻ വൻ ജനാവലി

Report : Mohamed Khader Navas

ഷാർജ: സംഗീതത്തെ ജീവനുതുല്യം സ്നേഹിക്കുന്ന, എപ്പോഴും ഗിറ്റാർ വായിച്ചു ആടാനും പാടാനും ആഗ്രഹിക്കുന്ന സിലിയ എന്ന കൗമാരക്കാരി പ്രധാന കഥാപാത്രമാകുന്ന നാടകമാണ് “ഗുഡ് നൈറ്റ്”

പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ നൃത്ത–സംഗീത നാടകം കാണാൻ വൻ ജനാവലി

അകാലത്തിൽ വേർപിരിഞ്ഞ അച്ഛൻ കാർലോസിനെപ്പോലെ അമ്മയായ തനിക്കും പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെടുന്ന സിലിയയുടെ അമ്മയാണ് നാടകത്തിലെ മറ്റൊരു ശക്തമായ കഥാപാത്രം.

പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ നൃത്ത–സംഗീത നാടകം കാണാൻ വൻ ജനാവലി

സ്വയം ഗിറ്റാർ വായിച്ച് ആടാനും പാടാനും ഇഷ്ടപ്പെടുന്ന അവളുടെ ആഗ്രഹങ്ങൾ പിന്തുടരാൻ അനുവദിക്കാത്ത അമ്മയെ അവരുടെ മരണഭയത്തിൽ നിന്നും എങ്ങനേയും മോജിപ്പിക്കാൻ ശ്രമിക്കുന്ന മകളിലൂടെയാണ് നാടകം മുന്നേറുന്നത്.

പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ നൃത്ത–സംഗീത നാടകം കാണാൻ വൻ ജനാവലി

നാടകം പുരോഗമിക്കുമ്പോൾ, കഥയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന തീവ്രവും, നർമ്മവും, ദുരന്തവും, പൊരുത്തവും, പൊരുത്തക്കേടും, ഏറ്റുമുട്ടലുകളും ഒക്കെ ഉൾപ്പെടുന്ന അതുല്യവും നാടകീയവുമായ പ്രതീകങ്ങൾ സൃഷ്ടിക്കാൻ കഥാ സന്ദർഭമനുസരിച്ച് ശക്തവും രസകരമായ നിരവധി കഥാപാത്രങ്ങൾ വേദിയിൽ പ്രത്യക്ഷപ്പെടുന്നു.

പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ നൃത്ത–സംഗീത നാടകം കാണാൻ വൻ ജനാവലി

ശരീരഭാഷ, സംഭാഷണം, മുഖഭാവം, ശബ്ദതാളം, ഊർജ്ജം, സർഗ്ഗാത്മകത എല്ലാം എല്ലാം ഒത്തിണങ്ങിയ ഉജ്ജലവും വന്യവുമായ വികാരങ്ങളും പ്രചോദനങ്ങളും അനായാസം പ്രതിഫലിപ്പിക്കാൻ കഴിവുള്ള ഒരു കൂട്ടം അഭിനേതാക്കൾ അവരുടെ വേഷങ്ങൾ പൂർണതയോടെ നിർവഹിച്ചിരിക്കുന്നു.

പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ നൃത്ത–സംഗീത നാടകം കാണാൻ വൻ ജനാവലി

വൈവിധ്യമാർന്ന വർണ്ണങ്ങൾ നിറഞ്ഞ ഗാന-നൃത്ത രംഗങ്ങൾ കൊണ്ട് സമ്പന്നമായ ‘ഗുഡ് നൈറ്റ്’ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു നാടകമാണ്.

ഷാർജ എക്സ്പോ സെൻ്റെറി
നുള്ളിൽ പ്രത്യേകമായി ഒരുക്കിയ അത്യാധുനിക തിയേറ്ററിൽ
ആവേശത്തോടെയാണ് കുടുംബാംഗങ്ങളുമൊന്നിച്ച് എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ നാടകം കാണാൻ എത്തിയത്.

ഷാർജ ബുക്ക് അതോറിറ്റിയുടെ ആദ്യ നിർമ്മാണസംരംഭമായ ബുക്ക് ഓഫ് ഡ്രീംസ് എന്ന നാടകം അടുത്ത വാരാന്ത്യത്തിൽ തായെപ്പറയുന്ന തിയതികളിൽ എസ്‌സി‌ആർ‌എഫിൽ അരങ്ങ് തകർക്കും.
മെയ് 27 (വ്യാഴം) 19:30 -21: 00;
മെയ് 28 (വെള്ളി)19:30 -21: 00;
മെയ് 29(ശനി) 18: 00-19: 30.

Share this story