അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമാകും

അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമാകും

കുട്ടികളുടെ കലയ്ക്കും സാഹിത്യത്തിനും സമഗ്രമായ സംഭാവനകൾ നൽകിയ പേരുകേട്ട കലാകാരന്മാരും എഴുത്തുകാരും മേയ് 19 ന് തുടങ്ങി 29 ന് അവസാനിക്കുന്ന 11 ദിവസത്തെ പരിപാടിയുടെ ഭാഗമാകും.

അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമാകും

ഷാർജ എക്സ്പോ സെന്ററിൽ ‘ഫോർ യുവർ ഇമാജിനേഷൻ’ എന്ന വിഷയത്തിൽ ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിന്റെ ചർച്ചാ സെഷനുകളിൽ ചിലത് വേദികളിലും മറ്റുള്ളവ വെർച്വൽ പ്ലാറ്റ്ഫോമുകളിലുമായാണ് നടക്കുക.

അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമാകും

പ്രശസ്ത എഴുത്തുകാരനും അവതാരകനും ഈജിപ്ഷ്യൻ ഹാസ്യനടനുമായ അഹമ്മദ് അമിൻ 11 ദിവസത്തെ സാംസ്കാരിക ആഘോഷത്തിന് ആതിഥേയത്വം വഹിക്കും. സോഷ്യൽ മീഡിയയിൽ വൈറലായ 30 സെക്കൻഡ് യൂട്യൂബ് വീഡിയോകളിലൂടേയും ഷോ അവതാരകൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്.

അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമാകും

ബഹ്റൈനിൽ നിന്നും സാഹിത്യ സാംസ്കാരിക, മേഖലകളിൽ ശ്രദ്ധേയമായ നിരവധി സംഭാവനകൾ നൽകിയ കുട്ടികളുടെ എഴുത്തുകാരി നിസ്രീൻ ജാഫർ അൽ നൂർ പങ്കെടുക്കും. അവർ കുട്ടികൾക്കായുള്ള പ്രമുഖ മാസികകളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു. ‘കിസാത്ത് ഫാനൻ ” ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അവരടേതായിട്ടുണ്ട്. വിദ്യാർത്ഥികൾക്കായി എഴുത്ത് വർക്ക്ഷോപ്പുകൾ അവർ കൈകാര്യം ചെയ്യും.

അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമാകും

അറബ് സാഹിത്യമേഖലയിലെ ഏറ്റവും പ്രഗത്ഭരായ വനിതാ എഴുത്തുകാരിൽ ഒരാളായ കവയിത്രി ഡോ. വാഫ അൽ ഷംസി, എസ്‌സി‌ആർ‌എഫ് 2021 ലെ പ്രധാന ശ്രദ്ധാകേന്ദ്രമാകും. കവിത കൂടാതെ വൈവിധ്യമാർന്ന ഒമാനി നോവലുകളും നാടകങ്ങളും ഉൾപ്പെടെ നിരവധി സാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള അവർ നിരവധി അഭിമാനകരമായ അവാർഡുകളും നേടിയിട്ടുണ്ട്.

അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമാകും
എമിറാത്തി ആർട്ടിസ്റ്റും ഇല്ലസ്ട്രേറ്ററുമായ ഐഷാ അൽ ഹെമ്രാനിയും മേളയിൽ ആതിഥേയത്വം വഹിക്കും, എമിറാത്തി – പോപ്പ് സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിജിറ്റൽ കലകളെക്കുറിച്ചാകും അവർ അറിവ് പകരുക.

അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമാകും

മറ്റ് പ്രമുഖരുടെ പട്ടികയിൽ പ്രശസ്ത ഈജിപ്ഷ്യൻ കുട്ടികളുടെ എഴുത്തുകാരൻ തയേബ് അദിബ് ഉൾപ്പെടും, അദ്ദേഹത്തിന്റെ സാഹിത്യ കൃതികളിൽ ‘റഹീൽ അൽ സാന്റ്’ ഉൾപ്പെടുന്നു. അദ്ദേഹം സാഹിത്യമത്സരങ്ങളുടെ ജൂറിയുടെ ചുമതലകൂടി വഹിക്കും.

അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമാകും

ഈജിപ്ഷ്യൻ കുട്ടികളുടെ എഴുത്തുകാരൻ അമ്രോ സമീർ ആതീഫ്,
ബാല – യുവജന കാര്യങ്ങൾ, പാവകളി, സ്കൂൾ നാടകങ്ങൾ എന്നിവയിൽ വിദഗ്ധനായ ഇറാഖ് നിരൂപകൻ ഹുസൈൻ അലി ഹാർഫ്, കുട്ടികളുടെ കഥാകാരനായ റെഹലത്ത് അൽ ടെയർ, എല ജബൽ ഖാഫിൻ., ഷെയ്ഖ് സായിദ് ബുക്ക് അവാർഡ് ജേതാവ്
ഹുദ അൽ ഷാവ ഖദ്മി, സൗദി എഴുത്തുകാരനും മാധ്യമ വ്യക്തിത്വവും കുട്ടികളുടെ സാഹിത്യത്തിലും സംസ്കാരത്തിലും ഗവേഷകനുമായ ഫറാജ് അൽ ദഫേരി എന്നിവരും ആഘോഷങ്ങളുടെ ഭാഗമാകും. മാജിദ്, അൽ അറബി, അൽ സാഗിർ ഉൾപ്പെടെയുള്ള കുട്ടികളുടെ മാസികകളിൽ ഫറാജ് അൽ ദഫേരി കഥകൾ എഴുതുന്നു. ടെലിവിഷൻ നാടകങ്ങളുടെ സ്ക്രിപ്റ്റുകൾ അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു. കുട്ടികളുടെ സാഹിത്യത്തിലെ ജനപ്രിയ കഥാപാത്രങ്ങളുടെ ഒരു പരമ്പരയുടെ സ്രഷ്ടാവ് എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു.

അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമാകും

‘അഹ്ല അയാമി’ എന്ന കഥാ സമാഹാരത്തിലൂടെയും ‘ബാദ് അൽ ഹനാൻ’ പോലുള്ള കൃതികളിലൂടെയും പ്രശസ്തയായ കുവൈറ്റിൽ നിന്നുള്ള കുട്ടികളുടെ എഴുത്തുകാരി ഹെബ ഇസ്മായിൽ മന്ദാനി മേളയുടെ ഭാഗമാകും അവരുടെ പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി മാസികകളിലെ എഴുത്തുകാരി കൂടിയാണവർ.

അറബ് ലോകത്തെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന്റെ ഭാഗമാകും

വർക്ക്ഷോപ്പുകളും നാടകങ്ങളും ഉൾപ്പെടെ 537 സംവേദനാത്മക സെഷനുകൾ സംഘടിപ്പിക്കുന്നതിനൊപ്പം 16 അന്താരാഷ്ട്ര എഴുത്തുകാർക്കും 79 പ്രസാധകർക്കും എസ്‌സി‌ആർ‌എഫ് 2021 ആതിഥേയത്വം വഹിക്കും.

Share this story