ഒമാനിൽ രണ്ട് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു; അറസ്റ്റിലായ അഞ്ച് പ്രവാസികളെ നാടുകടത്തും

Oman

മസ്‍കത്ത്: ഒമാനില്‍ രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍‌ പിടിച്ചെടുത്തു. അഗ്രികള്‍ച്ചറല്‍ ആ്റ് ഫിഷറീസ് ഡയറക്ടറേറ്റിന് കീഴിലുള്ള ഫിഷറീസ് മോണിട്ടറിങ് ടീമാണ് അല്‍ വുസ്‍ത ഗവര്‍ണറേറ്റിലെ ദുഖമില്‍ വെച്ച് നടപടി സ്വീകരിച്ചത്.

പ്രവാസികളുടെ തൊഴില്‍ നിയമലംഘനമാണ് നടപടികള്‍ക്ക് കാരണമായതെന്ന് അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പിടിയിലായവരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ജോയിന്റ് ഇന്‍സ്‍പെക്ഷന്‍ ടീമിന് കൈമാറിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Share this story