ഷാർജ അൽ നഹ്ദയിലെ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും

sharjah

കഴിഞ്ഞ വ്യാഴാഴ്ച ഷാർജ അർ നഹ്ദയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാർ. ബംഗളൂരു സ്വദേശിയും സൗണ്ട് എൻജിനീയറുമായ മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശി സംറീൻ ബാനു(29) എന്നിവരാണ് മരിച്ചത്. അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിൽ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തുണ്ടായത്

അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. ദുബൈ വേൾഡ് ട്രേഡ് സെന്ററിന് കീഴിലെ ഡിഎക്‌സ്ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എൻജിനീയറായിരുന്നു സത്യദാസ്. എ ആർ റഹ്മാൻ അടക്കമുള്ള പ്രമുഖരുടെ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്

സംറീൻ ബാനുവിന്റെ ഭർത്താവും തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. അടുത്തിടെയാണ് ഇവർ വിവാഹിതരായത്. ദുബൈയിലെ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്.
 

Share this story