ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ(33), പാങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ(38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഷാർജ-അജ്മാൻ റോഡിലാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുൽ നസീർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരുടെ മക്കളായ ഇഷ, ആദം എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്.
 

Share this story