ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു

suicide

ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. ഇറാനിൽ നിന്നുള്ള യുറാനസ് സ്റ്റാർ എന്ന കമ്പനിയുടെ കുപ്പിവെള്ളത്തിൽ നിന്നാണ് വിഷബാധയേറ്റത്. പരിശോധനയിൽ വെള്ളം മലിനമാണെന്ന് കണ്ടെത്തി. ഒരു ഒമാൻ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത്.

വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വെള്ളത്തിൽ വിഷാംശം കലർന്നിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ഈ കമ്പനിയുടെ കുപ്പിവെള്ളം പ്രാദേശിക വിപണികളിൽ നിന്ന് പിൻവലിച്ചു

കൂടുതൽ അന്വേഷണം പൂർത്തിയാകും വരെ ഇറാനിൽ നിന്നുള്ള എല്ലാത്തരം കുപ്പിവെള്ളങ്ങളുടെയും ഇറക്കുമതി ഒമാൻ സർക്കാർ താത്കാലികമായി നിർത്തിവെച്ചു. യുറാനസ് സ്റ്റാർ ബ്രാൻഡിലുള്ള കുപ്പിവെള്ളം ഉപയോഗിക്കരുതെന്ന് റോയൽ ഒമാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്.
 

Tags

Share this story