പുതിയ കൊവിഡ് ചികിത്സയ്ക്ക് അനുമതി നല്‍കി യുഎഇ ആരോഗ്യ മന്ത്രാലയം

പുതിയ കൊവിഡ് ചികിത്സയ്ക്ക് അനുമതി നല്‍കി യുഎഇ ആരോഗ്യ മന്ത്രാലയം

അബുദാബി: പുതിയ കൊവിഡ് ചികിത്സയ്ക്ക് യുഎഇയില്‍ അനുമതി നല്‍കി. ഹെല്‍ത്ത് കെയര്‍ രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയായ ജിഎസ്കെ വികസിപ്പിച്ച സൊട്രോവിമാബ് ആണ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചത്. സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിരുന്നു.

അടിയന്തര ആവശ്യത്തിന് മരുന്ന് ഉപയോഗിക്കാന്‍ അംഗീകാരവും ലൈസന്‍സും നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് യുഎഇ. രോഗികളില്‍ പരീക്ഷിച്ച് വിജയകരമാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വിതരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗികളുടെ ആശുപത്രിവാസം 24 മണിക്കൂറിലധികം നീളുന്നത് കുറയ്ക്കാന്‍ ഈ ചികിത്സ സഹായിക്കും. മരണനിരക്കും കുറയ്ക്കാനും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത് പരമാവധി ഒഴിവക്കാനും പുതിയ ചികിത്സയിലൂടെ സാധിക്കും.

Share this story