ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് ജൂലൈ ആറ് വരെ നീട്ടി യുഎഇ

ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് ജൂലൈ ആറ് വരെ നീട്ടി യുഎഇ

ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് യുഎഇ വീണ്ടും നീട്ടി. ജൂലൈ ആറ് വരെ ഇന്ത്യക്കാർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ല. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം.

ഏപ്രിൽ 24 മുതലാണ് യുഎഇ ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തി തുടങ്ങിയത്. കൊവിഡ് കേസുകൾ ഇന്ത്യയിൽ കുറയുന്ന മുറയ്ക്ക് മാത്രമേ പ്രവേശന വിലക്ക് പിൻവലിക്കൂവെന്നാണ് യുഎഇ അറിയിച്ചത്.

ആയിരക്കണക്കിന് മലയാളികളാണ് ഇതേ തുടർന്ന് ജോലി സ്ഥലത്തേക്ക് മടങ്ങാനാകാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. യുഎഇക്ക് പുറമെ ഒമാൻ, കുവൈത്ത്, സൗദി തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

Share this story