ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് യു.എ.ഇ ഉടന്‍ നീക്കിയേക്കും

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് യു.എ.ഇ ഉടന്‍ നീക്കിയേക്കും

ദുബൈ: ഇന്ത്യയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരി. യു.എ.ഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീക്കിയാല്‍ റസിഡന്‍സ് വിസയുള്ളവര്‍ക്കാകും ആദ്യ പരിഗണന.

ഒക്ടോബര്‍ ഒന്നിന് എക്‌സ്‌പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിലക്കുകളും നീങ്ങുമെന്നും അമന്‍ പുരി പറഞ്ഞു. പല വിമാന കമ്പനികളും ടിക്കറ്റ് ബുക്കിങ് സ്വീകരിക്കുന്നുണ്ടെങ്കിലും വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇയുടെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

Share this story