ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കാനൊരുങ്ങി യു.എ.ഇ

ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കാനൊരുങ്ങി യു.എ.ഇ

ദുബൈ: ഗോള്‍ഡന്‍ വിസ കൈവശമുള്ളവര്‍ക്ക് വർക്ക് പെർമിറ്റ് നല്‍കാനൊരുങ്ങി യു.എ.ഇ. മാനഭവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ക്യാബിനറ്റ് യോഗത്തിലാണ് ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനമെടുത്തത്.

അതേസമയം, ഗോള്‍ഡന്‍ റെസിഡന്‍സി ലഭിക്കുന്ന തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള വര്‍ക്ക് പെര്‍മിറ്റുകളും കരാറുകളും സാധുതയുള്ളവയായിരിക്കും. അതോടൊപ്പം തന്നെ അവ എല്ലാ യു.എ.ഇ നിയമങ്ങള്‍ക്കും വിധേയമായിരിക്കും.

രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനായി നിശ്ചയിച്ചിട്ടുള്ളതും ബാധകമായതുമായ ഫീസുകളും, വര്‍ക്ക് പെര്‍മിറ്റുകളും കരാറുകളും പുതുക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള ഫീസ് ഗോള്‍ഡന്‍ റെസിഡന്‍സി ഉടമകള്‍ക്കും ബാധകമാണ്.

മൂന്ന് കേസുകളില്‍ ഇത്തരം അനുമതികള്‍ ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആദ്യത്തേത് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന തൊഴില്‍രഹിതര്‍ ഒരു പ്രത്രേ്യക തൊഴിലുടമയ്ക്കായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു. രണ്ടാമത്തേത്, ഗോള്‍ഡന്‍ റെസിഡന്‍സി ഉടമകളാണ്. അവര്‍ ഒരു പുതിയ തൊഴിലുടമയ്ക്കായി ജോലി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ഗോള്‍ഡന്‍ റെസിഡന്‍സി ഉടമയുടെ വര്‍ക്ക് പെര്‍മിറ്റും കരാറും പുതുക്കാന്‍ നിലവിലെ തൊഴിലുടമ ആഗ്രഹിക്കുന്നതാണ്് മൂന്നാമത്തേത്.

Share this story