എക്സ്പോ വീസയിൽ എത്തിയവർക്ക് ഡ്രൈവിങ് ലൈസൻസ് ലളിതമാക്കി യുഎഇ

UAE

ദുബായ്: എക്സ്പോ വീസയിൽ എത്തിയവർക്ക് ഡ്രൈവിങ് ലൈസൻസ് കിട്ടാനുള്ള നടപടികൾ ലളിതമാക്കി യുഎഇ. സ്വദേശത്ത് ലൈസൻസുള്ളവർക്ക് പരിശീലനത്തിലടക്കം ഇളവ് ലഭിക്കും.

ലൈസൻസിനായുള്ള അന്തിമ ടെസ്റ്റിൽ എക്സ്പോ വീസക്കാർക്ക് നേരിട്ടു പങ്കെടുക്കാം. ടെസ്റ്റിൽ വിജയിച്ചാൽ അന്നു തന്നെ ലൈസൻസും ലഭിക്കും. നടപടികൾ ലളിതമാക്കിയതിന്റെ ഭാഗമായി എക്സ്പോയിൽ ആർടിഎ ഓഫിസ് തുറന്നു.

നയതന്ത്ര വിഭാഗം ജീവനക്കാർക്ക് ഡ്രൈവിങ് പരിശീലന സമയം 20 മണിക്കൂറിൽ നിന്നു 10 മണക്കൂറാക്കി കുറച്ചു. 5 പ്രവൃത്തി ദിവസങ്ങൾക്കകം പരിശീലനം പൂർത്തിയാക്കാം.

സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ, യുകെ, കാനഡ അടക്കം 34 രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് യുഎഇ ലൈസൻസ് ആവശ്യമില്ല.

ഈ രാജ്യങ്ങളിൽ നിന്നു സന്ദർശക വീസയിലെത്തിയവർ യുഎഇ ലൈസൻസിന് അപേക്ഷിക്കേണ്ടതില്ല. താമസവീസയാണെങ്കിൽ ലൈസൻസ് വേണം.

Share this story