ഷാർജയിൽ മലയാളി വിദ്യാർഥിയെ കാണാതായി; അന്വേഷണം ഊർജിതം

ഷാർജയിൽ മലയാളി വിദ്യാർഥിയെ കാണാതായി; അന്വേഷണം ഊർജിതം

ഷാർജ: മലയാളി ദമ്പതികളുടെ മകനെ ഷാർജയിൽ കാണാതായി. സന്തോഷ് രാജൻ- ബിന്ദു സന്തോഷ് എന്നിവരുടെ മകൻ 15 വയസ്സുള്ള അമേയ സന്തോഷിനെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്.

വെള്ളിയാഴ്ച രാവിലെ 10.15ന് മകനെ പിതാവ് രാജൻ അബു ഷഗാറയിലെ സ്വകാര്യ ട്യൂഷൻ മാസ്റ്ററുടെ അടുക്കൽ ഇറക്കി പോയതായിരുന്നു. മകൻ ക്ലാസിന് വന്നിട്ടില്ലെന്ന് രണ്ട് മണിക്കൂറിന് ശേഷം ട്യൂഷൻ മാസ്റ്റർ രാജനെ വിളിച്ചപ്പോഴാണ് കുട്ടി മിസ്സായ വിവരം അറിയുന്നത്.

അമേയയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. കുട്ടിക്ക് പരീക്ഷാപ്പേടി ഉള്ളതായി മാതാപിതാക്കൾ പറയുന്നു. പച്ച നിറമുള്ള ടി ഷർട്ടും നേവി ബ്ലൂ ത്രീ ഫോർത്തുമാണ് കാണാതാകുമ്പോൾ അമേയയുടെ വേഷം. കറുത്ത ബാഗുമുണ്ട്.

Share this story