“ഷാർജ ഭരണാധികാരി വിജ്ഞാനത്തിൻ്റെ വിത്തുകൾ പാകി, അതിൻ്റെ ഫലം കൊയ്യാൻ നിങ്ങൾ പ്രാപ്തരാകുവിൻ”: ഷെയ്ഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി

“ഷാർജ ഭരണാധികാരി വിജ്ഞാനത്തിൻ്റെ വിത്തുകൾ പാകി, അതിൻ്റെ ഫലം കൊയ്യാൻ നിങ്ങൾ  പ്രാപ്തരാകുവിൻ”: ഷെയ്ഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി

Report : Mohamed Khader Navas

ഷാർജ: സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്സൻ ഷെയ്ഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി കുട്ടികളുടെ വായനോത്സവം വിലയിരുത്താൻ ഷാർജ എകസ്പോ സെൻ്റെറിലെത്തി.

“ഷാർജ ഭരണാധികാരി വിജ്ഞാനത്തിൻ്റെ വിത്തുകൾ പാകി, അതിൻ്റെ ഫലം കൊയ്യാൻ നിങ്ങൾ  പ്രാപ്തരാകുവിൻ”: ഷെയ്ഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി

സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുന്നതിനും എമിറേറ്റിൻ്റെ സാംസ്കാരിക പദ്ധതികൾ സാക്ഷാത്കരിക്കുന്നതിനുമായി പുസ്തകങ്ങൾക്കുള്ള പങ്ക് മനസ്സിലാക്കിയാണ് വായനോത്സവം പോലുള്ള ഒരു വേദി ഒരുക്കിയതെന്നും, കുട്ടികളുടെ അഭിലാഷങ്ങളും ചിന്തകളുമാണ് രാജ്യ പുരോഗതിയുടെ അടിസ്ഥാനമെന്നും അതു കൊണ്ട് തന്നെ കുട്ടികളുടെ ശാക്തീകരണ പ്രക്രിയയിൽ സർക്കാർ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും തുല്യ പങ്കാളിത്തത്തോടെ ഷൈഖ് സുൽത്താൻ അറിവിൻ്റെ വിത്തുകൾ പാകിയെന്നും ഫലം കൊയ്യേണ്ടതു യുവാക്കളാണെന്നും ഷൈഖ ജവഹർ ഓർമ്മിപ്പിച്ചു.

“ഷാർജ ഭരണാധികാരി വിജ്ഞാനത്തിൻ്റെ വിത്തുകൾ പാകി, അതിൻ്റെ ഫലം കൊയ്യാൻ നിങ്ങൾ  പ്രാപ്തരാകുവിൻ”: ഷെയ്ഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി

എസ്‌സി‌ആർ‌എഫ് 2021 ൻ്റെ വേദിയിലെത്തിയ ഹൈനസിനെ എസ്‌ബി‌എ ചെയർമാൻ എച്ച്ഇ അഹമ്മദ് ബിൻ റക്കാദ് അൽ അമേരിയും, വിദ്യാഭ്യാസ – സാംസ്കാരിക – വികസന മേഖലകളിലെ പ്രമുഖരും പൊതുസ്ഥാപനങ്ങളിൽ നിന്നുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണ് സ്വാഗതം ചെയ്തത്.

ഷെയ്ഖ ജവാഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി വായനോത്സവത്തിൻ്റെ, തത്സമയ – ഓൺലൈൻ പ്രവർത്തനങ്ങൾ, വർക്ക് ഷോപ്പുകൾ, സാംസ്കാരിക സെഷനുകൾ എന്നിവയുടെ അജണ്ടയെക്കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞു.

“ഷാർജ ഭരണാധികാരി വിജ്ഞാനത്തിൻ്റെ വിത്തുകൾ പാകി, അതിൻ്റെ ഫലം കൊയ്യാൻ നിങ്ങൾ  പ്രാപ്തരാകുവിൻ”: ഷെയ്ഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി

‘സർഗ്ഗാത്മകതയെയും പുതുമയെയും ഉത്തേജിപ്പിക്കുവാനും സാഹിത്യവും വിവിധ കലകളും തമ്മിലുള്ള ഒരു പാലമായി വർത്തിക്കുവാനും എസ്‌സി‌ആർ‌എഫിലെ രചയിതാക്കളുമായും കലാകാരന്മാരുമായും നടത്തുന്ന ഇടപെടലുകളിലൂടെ കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുവാനും, എല്ലാ പരിഷ്കൃത സമൂഹങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു ആഗോള ബൗദ്ധിക സംസ്കാരത്തിൻ്റെ ഭാഗമാകാനുമുള്ള അവസരവുമാണ് വായനോത്സവമെന്ന് ഹൈനസ് അഭിപ്രായപ്പെട്ടു.

“ഷാർജ ഭരണാധികാരി വിജ്ഞാനത്തിൻ്റെ വിത്തുകൾ പാകി, അതിൻ്റെ ഫലം കൊയ്യാൻ നിങ്ങൾ  പ്രാപ്തരാകുവിൻ”: ഷെയ്ഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി

വിമർശനാത്മകവും സർഗ്ഗാത്മകവുമായ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുന്നതിന് എസ്‌സി‌ആർ‌എഫ് 2021 ൽ നൽകിയിട്ടുള്ള പഠന അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഹൈനസ് അഭ്യർത്ഥിച്ചു.

“ഷാർജ ഭരണാധികാരി വിജ്ഞാനത്തിൻ്റെ വിത്തുകൾ പാകി, അതിൻ്റെ ഫലം കൊയ്യാൻ നിങ്ങൾ  പ്രാപ്തരാകുവിൻ”: ഷെയ്ഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി

യുവതലമുറയുടെ ധാർമ്മിക മൂല്യങ്ങൾ ഉയർത്തുന്നതിനായി കുട്ടികളെ പുസ്തകങ്ങളിലേക്കും വിജ്ഞാന സ്രോതസുകളിലേക്കും അടുപ്പിക്കാനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കണമെന്നും, സ്വത്വവും ദേശസ്നേഹവും വളർത്താനും അവരുടെ സാംസ്കാരിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളാനും നമ്മുടെ കുട്ടികളെ പ്രാപ്തരാക്കണമെന്നും മാതാപിതാക്കളോട് ആഹ്വാനം ചെയ്ത് കൊണ്ടാണ് ഹൈനസ് പര്യടനം അവസാനിപ്പിച്ചത്.

മേയ് 29 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും, ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 8 വരെയും മേള സന്ദർശകരെ സ്വാഗതം ചെയ്യും.

Share this story