പ്രധാന റോഡുകളിൽ വാഹനാപകടങ്ങൾ: ഗതാഗത തടസ്സം നേരിട്ടതായി ദുബായ് പോലീസ്

UAE

ദുബായിലെ 2 പ്രധാന റോഡുകളിൽ ഇന്ന് ഞായറാഴ്ച രാവിലെ വാഹനാപകടങ്ങൾ ഉണ്ടായതിനെത്തുർന്ന് ഗതാഗത തടസ്സം നേരിട്ടതായി ദുബായ് പോലീസ് ട്വീറ്റ് ചെയ്തു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് നിർദ്ദേശിച്ചു. വാഹനാപകടങ്ങളിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദുബായ് പോലീസ് അറിയിച്ചു.

ദുബായ് അൽ ഐൻ റോഡിൽ രാവിലെ 9 മണിയോടെ അൽ ഐനിൽ നിന്നും നാദ് അൽ ഷീബയിലേക്കുള്ള ദിശയിൽ എമിറേറ്റ്സ് റോഡിലേക്ക് പോകുന്ന പാലത്തിന് ശേഷമാണ് ആദ്യ അപകടം നടന്നത്.അൽ ഖൈൽ സ്ട്രീറ്റിൽ, ജബൽ അലിയിലേക്കുള്ള ദിശയിൽ ഉമ്മ സുക്കീം എക്സിറ്റിന് മുൻപായാണ് രണ്ടാമത്തെ അപകടം രാവിലെ 9.20 ന് നടന്നത്.

Share this story