നടൻ പ്രണവ് മോഹൻലാലിനും യുഎഇയുടെ ഗോൾഡൻ വിസ

pranav

നടൻ പ്രണവ് മോഹൻലാലിനും യുഎഇയുടെ ഗോൾഡൻ വിസ. അബൂദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രണവ് ഗോൾഡൻ വിസ സ്വീകരിച്ചു. സർക്കാർകാര്യ മേധാവി ബദ്രയ അൽ മസ്‌റൂയി പ്രണവിന് ഗോൾഡൻ വിസ കൈമാറി. 

മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശ ശരത്, ആസിഫ് അലി, മിഥുൻ, ലാൽ ജോസ്, മീര ജാസ്മിൻ, കെ എസ് ചിത്ര, സുരാജ് വെഞ്ഞാറുമൂട് എന്നിവർക്കും യുഎഇ ഗോൾഡൻ വിസ നൽകിയിരുന്നു


 

Share this story