പ്രവാസി യുവാവ് അജ്മാനിൽ മരണപ്പെട്ടു

പ്രവാസി യുവാവ് അജ്മാനിൽ മരണപ്പെട്ടു

മലപ്പുറം ജില്ലയിലെ തെന്നല വെസ്റ്റ് ബസാർ സ്വദേശിയും അജ്മാനിൽ ഫാർമസി ജീവനക്കാരനുമായ ഹംസ പൊതുവത്ത് (35) മരണപ്പെട്ടു. കഴിഞ്ഞ നാല് വർഷത്തോളമായി അജ്മാനിലെ ഫാര്മസിയിൽ ഫാര്മസിസ്റ് ആയി ജോലി ചെയ്തു വരുകയായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ടും ക്രിയാത്മകമായ ഇടപെടൽ കൊണ്ടും എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടിരുന്നു ഹംസയുടെ പെട്ടെന്നുള്ള വിയോഗം നാടിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

നാട്ടിലെ പൊതുപ്രവർത്തന രംഗത്തും അർഹരായവർക്ക് സൗജന്യ മരുന്ന് സേവനമുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലുമെല്ലാം മുന്നിൽ നിന്ന് നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നതിനാൽ തന്നെ നാട്ടിലും മറുനാട്ടിലും ഉള്ള സുഹൃത്തുക്കൾക്കും നാട്ടുകാർക്കുമിത് തീർത്തും അവിശ്വസനീയ വാർത്തയായി മാറി.

തെന്നല പ്രദേശത്തെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി നേത്രത്വം നൽകി വരുന്ന പൗര പ്രമുഖൻ പൊതുവത്ത് മരക്കാർ ഹാജിയുടെ അഞ്ചു മക്കളിൽ രണ്ടാമനാണ് ഹംസ. കുഞ്ഞീരം ഹജ്ജുമ്മയാണ് മാതാവ്. ജസീല തന്സി യാണ് ഭാര്യ. മുഹമ്മദ്‌ അസ്മിൽ (12), ആയിഷ അസ്മിന (5) എന്നീ രണ്ട് മക്കളുണ്ട്. ശരീഫ്, ഷൌക്കത്ത്, ഹസീന, ഫാത്തിമ സുഹറ എന്നിവരാണ് സഹോദരങ്ങൾ.

Share this story