ആരാണിയാൾ, ആരാണ് ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്: യോഗിക്കെതിരെ യുഎഇ രാജകുമാരി

hend

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യുഇഎ രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസമി. യോഗി ആദിത്യനാഥ് മുമ്പെഴുതിയ ഒരു സ്ത്രീവിരുദ്ധ ലേഖനം ട്വിറ്ററിൽ പങ്കുവെച്ചാണ് ഹിന്ദിന്റെ ചോദ്യം. ആരാണ് ഇയാൾ, എങ്ങനെയാണ് ഇയാൾക്കിത് പറയാനാകുന്നത്. ആരാണ് ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് എന്നായിരുന്നു ഇവർ ട്വീറ്റിൽ കുറിച്ചത്

ഇന്ത്യൻ സംസ്‌കാരത്തിലെ സ്ത്രീകൾ എന്ന പേരിൽ തന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ എഴുതിയ ലേഖനത്തെ ചൂണ്ടിയാണ് രാജകുമാരിയുടെ വിമർശനം. സ്ത്രീകൾ സ്വാതന്ത്ര്യത്തിന് അർഹരല്ലെന്നും അവർ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.
 


 

Share this story