എക്സ്പോ യൂണിഫോമിൽ തിളങ്ങി എമിറേറ്റ്സ് എയർലൈൻസ്

Dubai Expo
എമിറേറ്റ്സ് A380 ഫ്ലൈറ്റ്

ദുബായ്: സെപ്റ്റംബർ 29 നാളെ മുതൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലേക്ക് പോകുന്ന എമിറേറ്റ്സ് A380 ഫ്ലൈറ്റുകൾ ദുബായ് എക്സ്പോയുടെ ലോഗോയും തിയ്യതിയും നാനാ വർണ്ണങ്ങളും കൊണ്ട് പ്രത്യേക യൂണിഫോം ചെയ്തത് പോലുള്ള കാഴ്ച്ച സൃഷ്ടിച്ചുകൊണ്ടാണ് ആളുകളെ എക്സ്പോ വേദിയിലേക്ക് ക്ഷണിക്കുന്നത്.

‘ദുബായ് എക്സ്പോ’ & ‘ മാജിക്കിന്റെ ഭാഗമാകുക’ (Dubai Expo and Be Part of the Magic ) എന്നീ സന്ദേശങ്ങൾ A380 എയർക്രാഫ്റ്റിന്റെ ഇരുവശങ്ങളിലായി ഡിസൈൻ ചെയ്തിട്ടുണ്ട്. എക്സ്പോ ഇവന്റിലേക്ക് ക്ഷണിക്കുന്നതായി കാണിക്കുന്ന ”അവിടെ കാണാം” (See you there) ‘ദുബായ് എക്സ്പോ ഒക്ടോബർ-മാർച്ച് 2022’ എന്ന ബോർഡ് പിടിച്ച് നിൽക്കുന്ന ഈയിടെ വൈറലായ എമിറേറ്റ്സ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ബുർജ് ഖലീഫയുടെ മുകളിൽ കയറിയ എമിറേറ്റ്സ് എയർ ഹോസ്റ്റസിനെയും ഫ്ലൈറ്റിന്റെ ഇരുവശങ്ങളിലായി കാണാം.

11 നിറങ്ങളാൽ നിർമ്മിച്ച ഈ സമ്പൂർണ്ണ പെയിന്റ് പ്രോജക്റ്റ് പൂർത്തിയാക്കാൻ 16 ദിവസവും 4,379 മണിക്കൂറുമാണ് എടുത്തത്. പുതിയ എക്സ്പോ യൂണിഫോമിൽ ഒരുക്കിയ ഈ പദ്ധതി ഇതുവരെ എയർലൈൻ ആരംഭിച്ച ഏറ്റവും വലിയ പദ്ധതിയാണ്. എക്സ്പോ യൂണിഫോമിൽ മൂന്ന് എമിറേറ്റ്സ് A380 വിമാനങ്ങൾ കൂടി ഉടനുണ്ടാകുമെന്നും എയർലൈൻസ് അറിയിച്ചു.

Share this story