ഗ്രീൻ വിസ, ഫ്രീലാൻസർ വിസ: യു എ ഇയിൽ രണ്ട് പുതിയ വിസാ സംവിധാനങ്ങൾ കൂടി ഇന്ന് പ്രഖ്യാപിച്ചു

ദുബായ്: ലോകം മുഴുവൻ പ്രശസ്തമായി മാറിയ യു എ ഇ ഗോൾഡൻ വിസ, സിൽവർ വിസ പദ്ധതികൾക്ക് പിന്നാലെ 50 പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി യു എ ഇ ഗവണ്മെന്റ് 2 പുതിയ വിസാ സംവിധാനങ്ങൾ കൂടി ഇന്ന് പ്രഖ്യാപിച്ചു. ഗ്രീൻ വിസ, ഫ്രീലാൻസർ വിസ എന്നിവയാണത്.

ഗ്രീൻ വിസാ പദ്ധതിയനുസരിച്ച് ഒരാൾക്ക് സ്വന്തമായി തന്നെ വിസ ദീർഘകാലത്തേക്ക് സ്പോൺസർ ചെയ്യാവുന്നതും അതേസമയം മാതാപിതാക്കളെയും 25 വയസ്സ് വരെ ആൺമക്കളെയും സ്പോൺസർ ചെയ്യാം. വിസകാലാവധി കഴിഞ്ഞാൽ ഉടമകൾക്ക് 3 മാസത്തിനും 6 മാസത്തിനും ഇടയിൽ പുതുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. വിദ്യാർത്ഥികൾ, നിക്ഷേപകർ, ബിസിനസുകാർ, പ്രത്യേക വൈദഗ്ധ്യങ്ങളുള്ളവർക്കെല്ലാം ഗ്രീൻ വിസ അനുവദിക്കും.

ഫ്രീലാൻസർ വിസാ പദ്ധതിയനുസരിച്ച് സ്വയം തൊഴിൽ കണ്ടെത്താനാഗ്രഹിക്കുവർക്ക് സ്വീകരിക്കാൻ പറ്റിയ സംവിധാനമാണ് ഫ്രീലാൻസർ വിസയിൽ ഒരുക്കിയിട്ടുള്ളത്.

Share this story