ആർടിപിസിആർ ടെസ്റ്റെടുക്കാത്ത ആളുമായി യാത്ര; ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ വിലക്കേർപ്പെടുത്തി

indigo

ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ വിലക്കേർപ്പെടുത്തി. ആർടിപിസിആർ ടെസ്റ്റ് എടുക്കാതെ യാത്രക്കാരനെ ദുബൈയിൽ എത്തിച്ചതിനാണ് നടപടി. ഒരാഴ്ചത്തേക്കാണ് ഇൻഡിഗോ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

24 മണിക്കൂറിനിടയിലുള്ള ആർടിപിസിആർ ടെസ്റ്റിന് പുറമെ വിമാനത്താവളത്തിൽ നിന്നും റാപിഡ് പിസിആർ ടെസ്റ്റ് കൂടി നടത്തണമെന്നാണ് യുഎഇയുടെ ചട്ടം. അതേസമയം വിലക്ക് വന്നതോടെ ഇൻഡിഗോ വിമാനങ്ങളിൽ ടിക്കറ്റ് എടുത്തവരുടെ യാത്രയാണ് പ്രതിസന്ധിയിലായത്.
 

Share this story