ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകി യുഎഇ

flight

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള താമസ വിസക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകി യുഎഇ. കൊവിഡ് വാക്‌സിൻ സ്വീകരിച്ച യുഎഇ താമസ വിസക്കാർക്ക് ഓഗസ്റ്റ് അഞ്ച് മുതൽ തിരികെയെത്താം. യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം

വാക്‌സിൻ സ്വീകരിച്ചെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കണം. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇളവ് ബാധകമാണ്. യുഎഇയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദ്യാർഥികൾ തുടങ്ങിയവർക്ക് ഓഗസ്റ്റ് അഞ്ച് മുതൽ യുഎഇയിലേക്ക് മടങ്ങിയെത്താം

ഇവരിൽ വാക്‌സിൻ സ്വീകരിക്കാത്തവർക്കും രാജ്യത്തേക്ക് മടങ്ങിയെത്താം. ദുബൈയിൽ നടക്കാനിരിക്കുന്ന എക്‌സ്‌പോ 2020ൽ പങ്കെടുക്കുന്നവർ, എക്‌സിബിറ്റർമാർ, പരിപാടികളുടെ സംഘാടകർ, സ്‌പോൺസർ ചെയ്യുന്നവർ എന്നിവർക്കും യുഎഇയിലേക്ക് അനുമതി നൽകിയിട്ടുണ്ട്.
 

Share this story