ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യുഎഇ പിൻവലിച്ചു

indigo

ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ പിൻവലിച്ചു. നാളെ മുതൽ യുഎഇയിലേക്ക് വിമാന സർവീസുണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. റാപിഡ് പിസിആർ ടെസ്റ്റ് നടത്താത്ത യാത്രക്കാരനെ ദുബൈയിൽ എത്തിച്ചതിനെ തുടർന്നാണ് ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ വിലക്ക് പ്രഖ്യാപിച്ചത്

ഒരാഴ്ചത്തേക്കായിരുന്നു വിലക്ക്. എന്നാൽ കമ്പനിയുടെ വിമാനത്തിൽ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് കണക്കിലെടുത്താണ് വിലക്ക് പിൻവലിച്ചത്.
 

Share this story