ഡിസംബർ മുതൽ ഇന്ത്യക്കാർക്കും ഉംറ വിസ: പുതിയ തീരുമാനവുമായി സൗദി

Macca

മക്ക: ഡിസംബർ മുതൽ ഇന്ത്യക്കാർക്ക് ഉംറ വിസ നൽകുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവാക്‌സിൻ എടുത്ത ഇന്ത്യക്കാർ അടക്കമുള്ള വിദേശികൾക്ക് 3 ദിവസം ക്വാറന്റീൻ നിർബന്ധമാണെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. ക്വാറന്റെയ്ൻ തുടങ്ങി 48 മണിക്കൂറിനകം പിസിആർ ടെസ്റ്റിൽ ഫലം നെഗറ്റീവായാൽ 3 ദിവസം കഴിഞ്ഞ് പുറത്തിറങ്ങാൻ കഴിയും.

അതേസമയം കോവിഡ് പരിശോധനാ ഫലം പോസിറ്റീവായാൽ തിരിച്ചയയ്ക്കും. ഫൈസർ, കോവിഷീൽഡ്, സ്പുട്‌നിക്, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവയുടെ കോവിഡ് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്ൻ വേണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയ വക്താവ് അറിയിച്ചു.

Share this story