വേടൻ ദുബൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ; ഖത്തറിലെ പരിപാടി മാറ്റിവെച്ചു

vedan

കടുത്ത വൈറൽ പനിയെ തുടർന്ന് റാപ്പർ വേടനെ ദുബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനാരോഗ്യത്തെ തുടർന്ന് വെള്ളിയാഴ്ച ഖത്തറിൽ നടക്കേണ്ടിയിരുന്ന സംഗീതപരിപാടി മാറ്റിവെച്ചു. ഡിസംബർ 12ലേക്കാണ് പരിപാടി മാറ്റിയത്. ഞായറാഴ്ച ദുബൈയിലെ ഖിസൈസിൽ വേടൻ പരിപാടി അവതരിപ്പിച്ചിരുന്നു

പനി ബാധിച്ചതിനെ തുടർന്ന് അവസാന മണിക്കൂറിലാണ് വേടൻ അന്ന് സ്റ്റേജിലെത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് വേടൻ. ആശുപത്രിയിൽ നിന്നുള്ള ചിത്രം വേടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്

ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്നും സുഹൃത്തുക്കൾ അറിയിച്ചു. പരിപാടി മാറ്റിവെക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നതായി വേടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
 

Tags

Share this story