തൊഴിലാളികളുടെ ശമ്പളം വൈകിപ്പിച്ചു; ഖത്തറില്‍ 314 കമ്പനികള്‍ക്കെതിരെ നടപടി

Qatar

ദോഹ: ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 314 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ച് തൊഴില്‍ മന്ത്രാലയം. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ മന്ത്രാലയം നടപടി സ്വീകരിച്ചത്. 

രാജ്യത്ത് നടപ്പിലാക്കിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലുടകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. 

2004 ലെ 14-ാം നമ്പര്‍ നിയമ പ്രകാരം ഭേദഗതി ചെയ്തത തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 66 അനുസരിക്കുന്നതില്‍ കമ്പനികള്‍ക്ക് വീഴ്ച്ച വരുത്തിയതാണ് കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. 2015-ലെ 1-ാം നമ്പര്‍ നിയമ നിയമ പ്രകാരം ഭേദഗതി ചെയ്ത തൊഴില്‍ നിയമത്തിലെ പ്രവാസി തൊഴിലാളികള്‍ക്ക് ശമ്പളവും വേതനവും നല്‍കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ നിയമ നടപടി നേരിടേണ്ടി വരും.

ഖത്തര്‍ നടപ്പാക്കിയ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

Share this story