കുവൈത്തിൽ പ്രവാസികളുടെ എണ്ണം കുറക്കാൻ പഠനം നടത്തുന്ന സമിതിയുടെ റിപ്പോർട്ട് അന്തിമഘട്ടത്തിൽ
Oct 17, 2019, 16:58 IST
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറക്കുന്നതിന് പഠനം നടത്താൻ നിയോഗിതരായ ഫൈനൽ അന്തിമഘട്ടത്തിൽ. അടുത്ത വർഷം ആദ്യമാണ് മന്ത്രിസഭക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
സാധാരണ തൊഴിലാളികളെ ഒഴിവാക്കി വിദഗ്ധ പ്രവാസി തൊഴിലാളികളെ മാത്രം രാജ്യത്ത് നിലനിർത്താനാണ് നീക്കം. ഓരോ രാജ്യക്കാർക്കും ക്വാട്ട സംവിധാനവും ഏർപ്പെടുത്തും. പ്രവാസികൾ വർധിക്കുന്നത് രാജ്യത്തെ ജനസംഖ്യാ അനുപാതം താളം തെറ്റിക്കുന്നുവെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.