കോരിച്ചൊരിയുന്ന ഓഫറുകളുമായി ദുബൈ സൂപ്പര്‍ സെയില്‍ ആരംഭിച്ചു
Oct 31, 2019, 21:30 IST
ദുബൈ: ഓഫറുകളുടെ പെരുമഴയായി മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ ദുബൈയില്‍ ആരംഭിച്ചു. ഫാഷന്‍, സൗന്ദര്യവര്‍ദ്ധകം, സ്വര്‍ണ്ണം, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ക്ക് ദുബൈയിലെ മാളുകളിലുടനീളം 90 ശതമാനം വരെ കിഴിവ് ലഭിക്കും.
ഇന്ന് മുതല്‍ നവംബര്‍ രണ്ട് വരെയാണ് സൂപ്പര്‍ സെയില്‍. രണ്ടായിരത്തിലേറെ ഔട്ട്ലെറ്റുകളും അഞ്ഞൂറിലേറെ ബ്രാന്‍ഡുകളുമാണ് ഇതില്‍ പങ്കെടുക്കുന്നത്.