ദുബൈയില്‍ ചില മേഖലകള്‍ക്ക് ഇളവ്
Apr 22, 2020, 22:10 IST
ദുബൈ: ചില വാണിജ്യ പ്രവര്‍ത്തനങ്ങളുടെ സമയം ദീര്‍ഘിപ്പിച്ച് ദുബൈ. മണി എക്സ്ചേഞ്ച്, കെട്ടിട അറ്റകുറ്റപ്പണി- അനുബന്ധ വിതരണക്കാര്‍, എ സി, കൂളിംഗ് ഉപകരണ റിപ്പയര്‍ തുടങ്ങിയവക്ക് ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചു.
്അടിയന്തരഘട്ടങ്ങളില്, കെട്ടിട പരിപാലന, എ സി റിപ്പയര്‍ കടകള്‍ക്ക് രാത്രി എട്ടിന് ശേഷവും പ്രവര്‍ത്തിക്കാം. ശുചിത്വവും സാമൂഹിക അകലവും അടക്കമുള്ള കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം ഇവ പ്രവര്‍ത്തിക്കേണ്ടതെന്നും ദുബൈ ഇക്കോണമിയുടെ സര്‍ക്കുലറില്‍ പറയുന്നു. ഒരാഴ്ച മുമ്പ് മാംസം, പഴം- പച്ചക്കറി, റോസ്റ്റര്‍, മില്‍ അടക്കമുള്ളവക്കും ഇളവ് നല്‍കിയിരുന്നു. ഇവയും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കുന്നുണ്ട്.