സന്ദർശക വിസയിൽ കുടുംബത്തിനൊപ്പം ഉംറക്കെത്തിയ മലയാളി ബാലൻ കാറപകടത്തിൽ മരിച്ചു
Sep 25, 2019, 14:31 IST
റിയാദ്: മലയാളിയായ ഒമ്പതു വയസ്സുകാരൻ സൗദിയിൽ കാറപകടത്തിൽ മരിച്ചു. സന്ദർശക വിസയിൽ ഉംറക്കെത്തിയ തിരുവനന്തപുരം കാട്ടുമ്പുറം പുളിമാത്ത് രജിത മൻസിലിൽ മൻസൂർ മുഹമ്മദ് നൂഹിന്റെ മകൻ ഫാരിസ് മൻസൂർ (9) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ ഖുവയ്യയിൽ കാർ മറിഞ്ഞായിരുന്നു അപകടം.
ഉംറ നിർവഹിച്ച് തിരിച്ചു വരുന്നതിനിടെ കുടംബം സഞ്ചരിച്ച കാർ ഗട്ടറിൽ വീഴാതിരിക്കാൻ സഡൻ ബ്രേക്കിട്ടതിനെ തുടർന്നാണ് അപകടം. മാതാവ് രജിത അബ്ദുൽ കരീം മുനീറക്കും വാഹനമോടിച്ച കുടുംബ സുഹൃത്ത് ഭീമാപള്ളി സ്വദേശി മുഹമ്മദ് നായിഫിനും പരിക്കേറ്റു. ഫാരിസ് മൻസൂറിന്റെ സഹോദരൻ മുഹമ്മദ് അഫീഫും ഇവരോടൊപ്പമുണ്ടായിരുന്നു. ഫാരിസ് മൻസൂറിൻറെ മൃതദേഹം റിയാദിൽ ഖബറടക്കും.