GulfSaudi Arabia
ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ചു ഹജ്ജ് മന്ത്രാലയം

റിയാദ്: 2025ലെ ഹജ്ജില്‍ പങ്കെടുക്കാന്‍ എത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി നിബന്ധനകള്‍ പ്രഖ്യാപിച്ചു സൗദി ഹജ്ജ് – ഉംറ മന്ത്രാലയം. ഈ വര്‍ഷം ഹജ്ജിന് എത്താന്‍ പദ്ധതിയിടുന്ന മുഴുവന്‍ തീര്‍ത്ഥാടകരും മന്ത്രാലയത്തിന്റെ നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഹജ്ജിന് എത്തുന്ന സ്വദേശികള്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പ്രവാസി ആണെങ്കില്‍ ഇക്കാമയുമാണ് കരുതേണ്ടത്. ദുല്‍ഹജ്ജ് പത്താം തീയതി വരെയാണ് ഹജ്ജുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ക്ക് ഈ രേഖകള്‍ ഉപയോഗിച്ച് പോകാനാവുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. മുഹറമിനെ നിബന്ധനകള്‍ പാലിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മുന്‍പ് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ആയിരിക്കും ഹജ്ജിനുള്ള രജിസ്‌ട്രേഷനില്‍ മുന്‍ഗണന നല്‍കുകയെന്നും ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചു.