പാതിവില തട്ടിപ്പ് കേസ്: കെ എൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു

പാതിവില തട്ടിപ്പ് കേസ്: കെ എൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു
പാതിവില തട്ടിപ്പിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് റിമാൻഡ് ചെയ്തത്. കോടതി ഇടക്കാല ജാമ്യം അനുവദിക്കാത്തതിനെ തുടർന്നാണ് റിമാൻഡ്. ഈ മാസം 26 അകം മൂവാറ്റുപുഴ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം ലഭിച്ചിരിക്കുന്നത്. ഇയാളുടെ ചികിത്സ സംബന്ധിച്ച കാര്യം മൂവാറ്റുപുഴ ജയിൽ സൂപ്രണ്ടിന് തീരുമാനിക്കാം. മൂവാറ്റുപുഴ സീഡ് സൊസൈറ്റി സെക്രട്ടറി റിജി വർഗീസ് നൽകിയ കേസിലാണ് ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്തെങ്കിലും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് ആനന്ദകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Tags

Share this story