പാതിവില തട്ടിപ്പ് കേസ്: സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

പാതിവില തട്ടിപ്പ് കേസ്: സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
പാതിവില തട്ടിപ്പ് കേസിൽ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാർ തട്ടിപ്പിൽ ആനന്ദകുമാറിന് നിർണായക പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തുകൃഷ്ണന്റെ മൊഴി. സിഎസ്ആർ ഫണ്ട് വാങ്ങാനായി രൂപീകരിച്ച കോൺഫെഡറേഷൻ ഓഫ് എൻജിഒ എന്ന സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ ആനന്ദകുമാറിന് എല്ലാ മാസവും പ്രതിഫലം ലഭിച്ചിരുന്നതായും പോലീസ് പറയുന്നു നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് ആനന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പാതിവില തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരനാണ് ആനന്ദകുമാർ

Tags

Share this story