Kerala

50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു; നിലപാടിലുറച്ച് പത്മകുമാർ, പാർട്ടി നടപടി ഭയക്കുന്നില്ല

സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തിനെ തുടർന്ന് പ്രതിഷേധിച്ച നിലപാടിലുറച്ച് നിന്ന് മുതിർന്ന സിപിഎം നേതാവ് എ പത്മകുമാർ. 50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു. 9 വർഷം മാത്രമായ വീണ ജോർജിനെ പരിഗണിച്ചെന്നും പത്മകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. പാർട്ടി നടപടിയെ ഭയക്കുന്നില്ല. സിപിഎം വിടില്ലെന്നും അദ്ദേഹം പറഞ്ഞു

ബ്രാഞ്ചിൽ പ്രവർത്തിക്കും. പ്രായപരിധിക്ക് കാത്തുനിൽക്കുന്നില്ല. 66ൽ തന്നെ എല്ലാം ത്യജിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിയുമെന്നും പത്മകുമാർ പറഞ്ഞു. അതേസമയം സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്ത പത്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം

മറ്റന്നാൾ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിഷയം ചർച്ചയാകും. പത്മകമാറിനെ സ്വാഗതം ചെയ്ത് ബിജെപിയും കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്. പത്മകുമാർ സിപിഎം വിട്ട് വന്നാൽ സ്വീകരിക്കുമെന്നാണ് ഇരു പാർട്ടികളും വ്യക്തമാക്കിയത്.

Related Articles

Back to top button
error: Content is protected !!