Health

വെറും വയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

നമ്മുടെയൊക്കെ വീടുകളിൽ സാധാരണമായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലം. ദഹനം മെച്ചപ്പെടുത്തുക, വയർ വീക്കവും ഗ്യാസും കുറയ്ക്കുക, ഓക്കാനം മാറ്റുക തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങൾ ഏലയ്ക്ക നൽകുന്നുണ്ട്. ഏലയ്ക്ക ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.

ഏലക്കയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വീക്കം ചെറുക്കാനും ഹൃദയാരോഗ്യത്തെ സഹായിക്കാനും സഹായിക്കും. ഇവയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ വായുടെ ആരോഗ്യത്തിനും അണുബാധയ്‌ക്കെതിരെ പോരാടാനും സഹായിക്കും. വെറും വയറ്റിൽ ഏലക്ക വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.

ഏലയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. വെറും വയറ്റിൽ ഏലയ്ക്കാ വെള്ളം കുടിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുകയും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ വർധനവ് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും. ദിവസവും രാവിലെ ഒരു ഗ്ലാസ് ഏലയ്ക്കാ ചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഈ പാനീയം ആന്റി ഓക്സിഡന്റുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്, ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

ദഹനത്തെ സഹായിക്കാനും അസ്വസ്ഥത, ഓക്കാനം, ഛർദ്ദി എന്നിവ ഒഴിവാക്കാനും ഏലം നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാൻ വെറും വയറ്റിൽ ഒരു ഗ്ലാസ് ഏലയ്ക്കാ വെള്ളം കുടിക്കുന്നത് സഹായിക്കും.

Related Articles

Back to top button