കേരളത്തിലെ ആദ്യ ഹൃദയ വാൽവ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ

Share with your friends

ഹൃദ്രോഗ ചികിത്സയിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹൃദയ വാൽവ് ക്ലിനിക്ക് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ പ്രവർത്തനം ആരംഭിച്ചു. ആഗോള തലത്തിൽ ഹൃദയ ചികിത്സാ രംഗത്തെ നൂതന ആശയമാണ് വാൽവ് ക്ലിനിക്ക് എന്നത്. പ്രായാധിക്യമുള്ളവരിൽ കാണപ്പെടുന്ന ഏറ്റവും സങ്കീർണ്ണമായ അവസ്ഥകളിലൊന്നാണ് ഹൃദയത്തിന്റെ വാൽവിനുണ്ടാകുന്ന തകരാറുകൾ. പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് ഹൃദയ വാൽവുകളിൽ കാത്സ്യം അടിഞ്ഞ് കൂടുകയും തന്മൂലം ഹൃദയത്തിന്റെ വാൽവ് തുറക്കുന്നതിനോ അടയ്ക്കുന്നതിനോ ബുദ്ധിമുട്ടേറുകയും ചെയ്യുന്നതാണ് ഹൃദയവാൽവുകൾക്കുണ്ടാകുന്ന തകരാറുകളിൽ പ്രധാനപ്പെട്ടത്. ഹൃദയ വാൽവിനെ ബാധിക്കുന്ന ആർത്രൈറ്റിസ് പോലുള്ള രോഗാവസ്ഥകൾ മൂലം ചെറുപ്പക്കാരിലും ഇത്തരം അവസ്ഥകൾ വന്നുചേരാറുണ്ട്.

ഇത്തരം സന്ദർഭങ്ങളിൽ അടിയന്തിര മെഡിക്കൽ ചികിത്സയ്ക്ക് ശേഷം രോഗിയുടെ വാൽവ് മാറ്റിവെക്കലാണ് നിലവിലുള്ള പ്രതിവിധി. എന്നാൽ പ്രായാധിക്യമുള്ള രോഗികളിൽ മറ്റ് പല അസുഖങ്ങളുണ്ടാകുമെന്നതിനാൽ അനസ്‌തേഷ്യക്ക് സങ്കീർണ്ണത വർദ്ധിക്കും പൊതുവായ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ഫലപ്രദമാകണമെന്നില്ല. ഇക്കാരണത്താൽ തന്നെ ഇത്തരം രോഗികളിൽ മഹാഭൂരിപക്ഷം പേരും രോഗാവസ്ഥയെ അതിജീവിച്ച് ആരോഗ്യപുർണ്ണമായ ജീവിതത്തിലേക്ക് തിരിച്ച് വരാറില്ല.

സങ്കീർണ്ണമായ ഈ സാഹചര്യത്തിനുള്ള ഫലപ്രദമായ പരിഹാരമായാണ് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ വാൽവ് ക്ലിനിക്ക് അവതരിപ്പിക്കപ്പെടുന്നത്. ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, കാർഡിയോതൊറാസിക് സർജൻ, എക്കോ കാർഡിയോളജിസ്റ്റ് എന്നിവർ ഒരുമിച്ചിരുന്ന് രോഗിയുടെ അവസ്ഥ പരിശോധിക്കുകയാണ് വാൽവ് ക്ലിനിക്കിലെ ആദ്യ ഘട്ടം. തുടർന്ന് രോഗിക്ക് ആവശ്യമായ ചികിത്സ ഏതാണെന്ന് ഇവരുടെയെല്ലാവരുടേയും വിദഗ്ദ്ധമായ വിലയിരുത്തലുകൾക്ക് ശേഷം തീരുമാനിക്കുന്നു. ഓപ്പൺ സർജറി സങ്കീർണ്ണതകളായി മാറുവാൻ സാധ്യതയുള്ളവർക്ക് കാലിലെ രക്തക്കുഴലിൽ ചെറിയ ദ്വാരത്തിലൂടെ വാൽവ് പൂർണ്ണമായും മാറ്റിവെക്കാൻ സാധിക്കുന്ന TAVI (Transcatheter Aortic
Valve Implantation), പോലുള്ള രീതികൾ അവലംബിക്കുന്നു. ചില വാൽവിന് ലീക്ക് സൃഷ്ടിക്കപ്പെടുന്ന അസുഖങ്ങളിൽ പരിപൂർണ്ണമായി വാൽവ് മാറ്റിവെക്കാതെ ചെറിയ മുറിവിലൂടെ ചെയ്യുന്ന മിനിമലി ഇൻവാസീവ് വാൽവ് റിപ്പയർ സർജറികളും ഇപ്പോൾ ലഭ്യമാണ്. ഇത്തരംരോഗികൾക്ക് വാൽവ് റിപ്പയറിന് ശേഷം രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളുടെ ആവശ്യകത ഉണ്ടാവാറില്ല. അമേരിക്കൽ-യൂറോപ്യൻ സൊസൈറ്റികളുടെ ഗൈഡ്‌ലൈൻ അവലംബമാക്കിയാണ് ഉചിതമായ ചികിത്സാരീതി തീരുമാനിക്കുന്നത്.

നിലവിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും സേവനം കൂടി വാൽവ് ക്ലനിക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ പൂർത്തീകരിച്ച് രോഗി ആശുപത്രിയിൽ നിന്ന് വിടുതൽ നേടിയ ശേഷവും നിരന്തരമായ പരിഗണന രോഗിക്ക് ലഭിക്കേണ്ടത് ആവശ്യമാണ്. ശരീര ഭാരം നിയന്ത്രിക്കൽ, രോഗത്തിൽ നിന്നുള്ള മുക്തി വേഗമാക്കൽ, ഭക്ഷണകാര്യങ്ങളുടെ നിയന്ത്രണം, മരുന്നുകളുടെ ഉപയോഗം, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളുടെ അഡ്ജസ്റ്റ്‌മെന്റ് മുതലായ നിരവധി കാര്യങ്ങളിൽ നിരന്തരമായ ശ്രദ്ധ രോഗിക്ക് ലഭ്യമാക്കുവാൻ വാൽവ് ക്ലിനിക്കിലെ ഡോക്ടറും നഴ്‌സുമാരും ഉൾപ്പെടെയുള്ള ജീവനക്കാർ രോഗിയുമായി നിരന്തരം ക്ലിനിക്കൽ ഫോളോ അപ്പ് നിലനിർത്തുകയും ചെയ്യും.
പത്രസമ്മേളനത്തിൽ ഡോ. ഷഫീഖ് മാട്ടുമ്മൽ (സീനിയർ കൺസൽട്ടന്റ് & ഹെഡ്, കാർഡിയോളജി), ഡോ. സൽമാൻ സലാഹുദ്ദീൻ (സീനിയർ കൺസൽട്ടന്റ് കാർഡിയോളജി), ഡോ. അനിൽ ജോസ (സീനിയർ കൺസൽട്ടന്റ്, കാർഡിയോ വാസ്‌കുലാർ & തൊറാസിക്് സർജറി) ഡോ. അനിൽ സലീം (സീനിയർ കൺസൽട്ടന്റ്, കാർഡിയോളജി), സമീർ പി ടി (സി. ഇ. ഒ) എന്നിവർ പങ്കെടുത്തു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *