നരച്ച മുടി കറുപ്പിക്കാൻ പ്രകൃതിദത്തമായ ഒറ്റമൂലി…!!

നരച്ച മുടി കറുപ്പിക്കാൻ പ്രകൃതിദത്തമായ ഒറ്റമൂലി…!!

നരച്ച മുടി, മിക്കവാറും എല്ലാ ആളുകള്‍കളും അനുഭവിക്കുന്ന ഒരു പ്രശ്നമായിരിക്കും. പ്രായമായവര്‍ക്ക് പോലും നരച്ച മുടി ഇഷ്ടമല്ല.അതിനാല്‍ നരച്ച മുടി കറുപ്പിക്കാന്‍ പല വഴികളും നാം തേടാറുണ്ട്.എന്നിട്ടും പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാറില്ല.എന്നാല്‍ നരച്ച മുടി ഇനി വേരോടെ കറുപ്പിക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. ഫലപ്രദമാണെന്ന് മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലെന്നതാണ് മറ്റൊരു സത്യം.എന്തൊക്കെയാണ് അവയെന്ന് നോക്കാം…

കറിവേപ്പിലയും വെളിച്ചെണ്ണയും

കറിവേപ്പിലയും വെളിച്ചെണ്ണയും അകാല നരയെ പ്രതിരോധിയ്ക്കുന്നതിന് ബെസ്റ്റാണ്. വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ട് കാച്ചി ആ എണ്ണ തലയില്‍ തേച്ചാല്‍ മതി. ഇത് അകാല നരയെ പ്രതിരോധിയ്ക്കും.

മോരും കറിവേപ്പിലയും

മോരും കറിവേപ്പിലയും സംഭാരം ഉണ്ടാക്കാന്‍ മാത്രമല്ല മുടി വളര്‍ച്ചയ്ക്കും ഉത്തമമാണ്. മോരില്‍ കറിവേപ്പില അരിഞ്ഞിട്ട് രണ്ട് ദിവസം വെയ്ക്കുക ഇത് മുടിയില്‍ തേച്ചാല്‍ അകാല നര ഇല്ലാതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നാരങ്ങ നീരും ഉള്ളിയും

മുടി വളര്‍ച്ചയ്ക്ക് എന്നും മുന്നിലാണ് ഉള്ളി. അതുകൊണ്ട് തന്നെ ഉള്ളിനീരും നാരങ്ങ നീരും മിക്‌സ് ചെയ്ത് തലയില്‍ തേച്ചാല്‍ അത് അകാല നരയെ പ്രതിരോധിക്കുകയും മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.

നാരങ്ങ നീരും ബദാം ഓയിലും

നാരങ്ങ നീരും ബദാം ഓയിലുമാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. രണ്ടും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അകാല നരയെ പ്രതിരോധിയ്ക്കും.

ഉലുവയും നെല്ലിക്കയും

മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും എന്നും മുന്നിലാണ് ഉലുവയും നെല്ലിക്കയും. നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി അല്‍പസമയം വേവിയ്ക്കുക. ഇതിലേക്ക് ഉലുവ പൊടിച്ചത് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. അല്‍പം വെളിച്ചെണ്ണ ചൂടാക്കി അതും മിക്‌സ് ചെയ്യുക. തണുത്തതിനു ശേഷം തലയില്‍ തേയ്ക്കാം. ഇത് അകാല നരയെ പ്രതിരോധിയ്ക്കാനുള്ള മികച്ച വഴിയാണ്.

Share this story