National

ഉത്തരേന്ത്യയെ വലച്ച് കനത്ത മൂടൽമഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി, ഹരിയാനയിൽ നാല് മരണം

ഉത്തരേന്ത്യയിൽ മൂടൽ മഞ്ഞ് അതിശക്തമാകുന്നു. ഒന്നലധികം സംസ്ഥാനങ്ങളിൽ കാഴ്ച മറയ്ക്കുംവിധം മൂടൽ മഞ്ഞ് ശക്തമായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരേന്ത്യയിലെ ഗതാഗത സംവിധാനങ്ങലെയും മൂടൽ മഞ്ഞ് കാര്യമായി ബാധിച്ചിട്ടുണ്ട്.

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, പശ്ചിമബംഗാൾ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് മൂടൽമഞ്ഞ് രൂക്ഷമാകുന്നത്. നൂറുകണക്കിന് ട്രെയിനുകളും വിമാനങ്ങളും മൂടൽമഞ്ഞിനെ തുടർന്ന് റദ്ദാക്കുകയോ വൈകിയോടുകയോ ചെയ്യുന്നുണ്ട്

വിമാനത്താവളങ്ങളിൽ റൺവേ ദൃശ്യപരത ഏറ്റവും താഴ്ന്ന നിലയിലായതിനാൽ വിമാനങ്ങൾ വഴിതിരിച്ചു വിടുകയും സർവീസുകൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. 250ലധികം വിമാനങ്ങൾ വൈകുകയും 40ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്

ട്രെയിൻ ഗതാഗതത്തെയും റോഡ് ഗതാഗതത്തെയും മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹിസാറിൽ മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. ദൃശ്യപരത തീർത്തും ഇല്ലാതായതാണ് വാഹനാപകടത്തിന് കാരണമായത്.

Related Articles

Back to top button
error: Content is protected !!