GulfKuwait

കാലവര്‍ഷത്തിന്റെ ഓര്‍മ്മയുണര്‍ത്തി കുവൈത്തില്‍ വ്യാപക മഴ

കുവൈറ്റ് സിറ്റി: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരില്‍ കാലവര്‍ഷത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ ഉണര്‍ത്തി കുവൈത്തില്‍ വ്യാപകമായി മഴപെയ്തു. ശൈത്യകാലമായതിനാല്‍ പല സ്ഥലങ്ങളിലും സാമാന്യം ഭേദപ്പെട്ട തണുപ്പ് അനുഭവപ്പെടുന്നതിനിടയിലാണ് ശൈത്യത്തിന് വീറും വാശിയും വര്‍ധിപ്പിക്കാന്‍ മഴയുടെ വരവ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പരക്കെ മഴ ഉണ്ടായതാണ് റിപ്പോര്‍ട്ട്.

മഴയുടെ പശ്ചാത്തലത്തില്‍ ദൂരക്കാഴ്ച കുറയുമെന്നതിനാലും റോഡുകളില്‍ വെള്ളമൊഴുകുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. വെള്ളം കെട്ടിനില്‍ക്കുന്ന താഴ്ന്നപ്രദേശങ്ങളില്‍നിന്നും അകലംപാലിക്കണം. വാഹനം ഓടിക്കുന്നതിനിടയില്‍ യാതൊരു കാരണവശാലും മൊബൈല്‍ ഉപയോഗിക്കാന്‍ ശ്രമിക്കരുത്. തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും ദൂരക്കാഴ്ച കുറച്ചത് ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. കാലവര്‍ഷ ദിനങ്ങള്‍പോലെ ചില സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈകിട്ട് മുതല്‍ മഴ പെയ്യുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!