World
ന്യൂയോർക്കിൽ ഹെലികോപ്റ്റർ അപകടം; സീമെൻസ് സിഇഒയും കുടുംബവും കൊല്ലപ്പെട്ടു

ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറ് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. സ്‌പെയിനിലെ സീമെൻസിന്റെ പ്രസിഡന്റും സിഇഒയുമായ അഗസ്റ്റിൻ എസ്‌കോബാറും കുടുംബവുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വിവരം
ആറ് മൃതദേഹങ്ങളും നദിയിൽ പുറത്തെടുത്തതായി ന്യൂയോർക്ക് മേയർ അറിയിച്ചു. പൈലറ്റ്, രണ്ട് മുതിർന്നവർ, മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഭയനാകമായ ഹെലികോപ്റ്റർ അപകടമാണ് ഹഡ്‌സൺ നദിയിൽ നടന്നതെന്നും ട്രംപ് പറഞ്ഞു
ടൂറിസ്റ്റ് ഹെലികോപ്റ്ററായ ബെൽ 206 ആണ് തകർന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. പ്രാദേശിക സമയം ഉച്ചയ്ക്ക് 3 മണിയോടെയാണ് ഹെലികോപ്റ്റർ യാത്ര പുറപ്പെട്ടത്.