
മുംബൈ: ലോക്മാന്യതിലക് ടെര്‍മിനസില്‍ നിന്ന് കൊച്ചുവേളിയിലേക്ക് അവധിക്കാല പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മൂന്നിനും മേയ് 31നും ഇടയിലാണ് സര്‍വീസുകള്‍ നടത്തുക.
വ്യാഴാഴ്ചകളില്‍ വൈകിട്ട് 4ന് ലോക്മാന്യ തിലക് ടെര്‍മിനസില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച രാത്രി 10.45ന് തിരുവനന്തപുരത്തെത്തും. കോട്ടയം വഴിയാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്.
കൊച്ചുവേളിയില്‍ നിന്ന് ശനിയാഴ്ചകളില്‍ വൈകിട്ട് 4.20ന് പുറപ്പെടുന്ന ട്രെയിന്‍ തിങ്കള്‍ പുലര്‍ച്ചെ 12.45ന് എല്‍ടിടിയില്‍ എത്തും.
ഏറെക്കാലമായി മലയാളികള്‍ സ്ഥിരം ട്രെയിന്‍ ആവശ്യപ്പെടുന്നതിനിടെയാണ് അവധിക്കാല പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്.