World

ശരീരത്തിലാകമാനം മുട്ടയിട്ട് പെരുകി നൂറുകണക്കിന് നാടവിരകള്‍; ഇത് ഭയാനകമായ എക്‌സ് റേ

ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

തന്റെ ഔദ്യോഗിക ജീവിതത്തില്‍ താന്‍ കണ്ടതില്‍വെച്ച് ഏറ്റവും ഭയാനകമായ എക്‌സ് റേ എന്ന് വെളിപ്പെടുത്തി ഒരു ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഏറെ ഞെട്ടലുളവാക്കുന്നതാണ്. അടുക്കളയിലുണ്ടായ ചെറിയൊരു പിഴവ് ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെയെന്ന് ഈ ചിത്രം പറയുന്നുണ്ട്.

ഫ്‌ളോറിഡയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. വേവിക്കാതെ കഴിച്ച പന്നിയിറച്ചിയിലൂടെയാണ് യുവാവിന്റെ ശരീരത്തില്‍ നാടവിരകളുടെ വിളയാട്ടത്തിന് കാരണമായിരിക്കുകയാണ്. ഫ്‌ലോറിഡ സര്‍വകലാശാലയിലെ എമര്‍ജന്‍സി മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസറായ സാം ഗാലി തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചതാണ് ഈ ചിത്രം.

ചെറിയ അശ്രദ്ധയാണ് വ്യക്തിയുടെ ശരീരത്തില്‍ ഇത്രയധികം പരാന്നഭോജികള്‍ വളരാന്‍ കാരണമായതെന്നാണ് പറയുന്നത്. പന്നിയിറച്ചിയിലൂടെ എത്തിയ നാടവിരകള്‍ മുട്ടയിട്ട് പെരുകുകയായിരുന്നു. ഇടുപ്പിലും കൈകാലുകളിലുമായി നാടവിരകളുടെ നൂറുകണക്കിന് മുട്ടകളാണ് യുവാവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.

ഇടുപ്പ് വേദനയുമായി ചികിത്സ തേടിയെത്തിയ വ്യക്തിയുടെ രോഗം മനസ്സിലാകാതെ വന്നതോടെയാണ് ഡോക്ടര്‍ എക്‌സറെക്ക് നിര്‍ദേശിച്ച്. എക്‌സറെ എടുത്തപ്പോഴാണ് ഡോക്ടര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയത്.

 

Related Articles

Back to top button
error: Content is protected !!