ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി

ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽ സാബു എത്തിയത്. റൂമിൽ കിടന്നുറങ്ങുകയായിരുന്നു സാബു. ഏറെ നേരം കഴിഞ്ഞ് സുഹൃത്ത് വന്ന് വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. ഡോക്ടർ എത്തിയാണ് മരണം സ്ഥിരീകരിച്ചത്.

Tags

Share this story