Novel

ഹൃദയം കൊണ്ട്: ഭാഗം 10

രചന: സുറുമി ഷാജി

സുലുവിന്റെ പറച്ചിൽ കേട്ട് അക്ഷയും ശ്രീയയും അമ്പരന്നു.
“പ്രേമമോ ?ആരോട് ?”അക്ഷയിന്റെ ചോദ്യത്തിന് കത്തുന്നൊരു നോട്ടമായിരുന്നു സുലുവിന്റെ മറുപടി.
“ഹഹഹ ന്റെ അമ്മച്ചിയെ എനിക്ക് വയ്യായെ !!നിന്നോടോ !!എന്ത് കണ്ടിട്ടാണാവോ !” അക്ഷയ് ഡെസ്കിലേക്ക് കിടന്നു ചിരിക്കാൻ തുടങ്ങി.
സുലു കയ്യിൽ കിട്ടിയ ഡസ്റ്റർ എടുത്ത് അവനെ എറിഞ്ഞു:”പോടാ”
“അല്ല മോളെ എന്നിട്ട് നീ എന്ത് പറഞ്ഞു ?”ശ്രീയ അവളുടെ അടുത്തിരുന്നു.
“പോയി പണി നോക്കാൻ പറഞ്ഞു “സുലുവിന്റെ പറച്ചില് കേട്ട് അക്ഷയ് ചിരി നിർത്തി. എന്നിട്ട് ശ്രീയയെ നോക്കി.
“എടി നീ എന്തുവാ ഈ പറയുന്നേ ??അങ്ങേരെ പോലൊരു അടിപൊളി ചെക്കൻ വന്നു ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തപ്പോൾ നീ No പറഞ്ഞെന്നോ ?ബട്ട് y??”ശ്രീയ ചോദിച്ചു.
“അതെ !എന്താടീ അജുക്കക്ക് ഒരു കുഴപ്പം ?എത്ര പെൺപിള്ളേരാ അങ്ങേരുടെ പിറകെ നടക്കുന്നതെന്നറിയാമോ ??” അക്ഷയും അവളുടെ അടുത്തേക്ക് വന്നു.
“അതിനു ഞാനെന്തു വേണമെടാ ?!! Iam not intersted in love”സുലു പറഞ്ഞു.
“തേങ്ങാക്കൊല !!! ചുമ്മാതിരിക്ക് മോളെ !!നീ ശെരിക്കും കാരണം പറ ?”ശ്രീയ ശബ്ദം ഉയർത്തി.
“Sree കൂടുതൽ ഒന്നും പറയാനില്ല. എനിക്ക് ഇഷ്ട്ടമല്ല.അത്രതന്നെ.! നിനക്കത്രയ്ക്കു ദെണ്ണമാണെങ്കിൽ നീ പോയി കെട്ടിക്കോ !!”അതും പറഞ്ഞു സുലു എഴുന്നേറ്റ് പുറത്തേക്ക്പോയി.
“ആ കെട്ടുമെടി കെട്ടും. എന്നോടെങ്ങാനും ആയിരുന്നെങ്കിൽ ഞാൻ കണ്ണും പൂട്ടി കെട്ടിയേനെ !!ഹല്ലപിന്നെ !!!”
ശ്രീയ ഉറക്കെ സുലു പോയവഴി വിളിച്ചു പറഞ്ഞു.
“Sreeeeee” അക്ഷയിന്റെ ആ നീട്ടിയുള്ള വിളികേട്ട് അവൾ അവനെ നോക്കി കണ്ണുരുട്ടി : “എന്താടാ ??!!!””
“ഹമ്…ഹമ് !Nothing !ഒന്നുല്ലാ !!”തല രണ്ട്സൈഡിലേക്കും ആട്ടി കണ്ണുകൾ രണ്ടും അടച്ചുകാണിച്ചു അവൻ പറഞ്ഞു.
“ന്നാ വാ . പോകാം ”

ഈ സമയം ഹോസ്റ്റലിലെത്തിയ അജു തന്റെ റൂമിൽ കയറി വാതിൽ ശക്തിയായി വലിച്ചടച്ചു .
‘താനെന്തൊക്കെയാ അവളോട് പറഞ്ഞത് !!? ഇഷ്ട്ടം ,അതവളോട് പറയാൻ ഒന്നും കരുതിയതേയില്ല. ഒന്ന് കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അവളുടെ മുഖത്തേക്കങ്ങനെ നോക്കി നിന്നപ്പോൾ അറിയാതെ ഉള്ളിൽ തോന്നിയതെല്ലാം പറഞ്ഞു പോയതാ. എന്നിട്ടും അവളെന്താ പറഞ്ഞത് 😡 ഇഷ്ടമല്ലെന്ന്!! പിന്നെന്തിനാ പലപ്പോഴും അവളെന്നെ തന്നെ നോക്കിയിരുന്നത് ?! അന്ന് സദസ്സിൽ എത്രയോ ആളുകളുണ്ടായിട്ടും എന്നെ മാത്രം നോക്കിയവൾ പാടിയത് ? എന്നിട്ടവസാനം ഇഷ്ട്ടം ഒന്നുമില്ല പോലും’നടന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ഓർത്തു അജു ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി ഭിത്തിയിലിടിച്ചു.

പിന്നെ കുറച്ചു ദിവസങ്ങളോളം സുലുവും അജുവും പരസ്പരം കണ്ടില്ല. അജു കോളേജിലേക്ക് പോയില്ല.
സുലു പക്ഷെ എതിരെ വരുന്ന മുഖങ്ങളിൽ അവനുണ്ടോ എന്ന് അറിയാതെ നോക്കും. എന്നിട്ട് തനിക്കെന്തു കാര്യം എന്ന രീതിയിൽ സ്വയം തലയ്ക്കു കിഴുക്കുകയും ചെയ്യും.

അങ്ങനെ അന്ന് ക്യാന്റീനിലിരുന്നപ്പോൾ ..
“ശെരിക്കും സുലു നിനക്കങ്ങേരോട് ഒരിഷ്ടവും ഇല്ലേ ?”അക്ഷയ് കോഫീ കുടിച്ചു കൊണ്ട് ചോദിച്ചു.
“ആരോട് “സുലു ഒന്നുമറിയാത്ത പോലെ ചോദിച്ചു.
“എന്നോട് !!അല്ല പിന്നെ !!എടി പുല്ലേ അജുവിനോട് !”അക്ഷയ് കോഫീ മഗ് ടേബിളിൽ വെച്ചിട്ട് സുലുവിനെ നോക്കി കണ്ണുരുട്ടി.
“നീ ഇല്ലാന്ന് പറയാൻ നിൽക്കണ്ട. പുള്ളിയെ കണ്ട അന്ന് നീ നിലവത്തു നോക്കി നിന്നതൊക്കെ എനിക്കറിയാ..”ശ്രീയയും ഇടയ്ക്കു കയറി.
“ന്റെ മോളെ ,അതിന് എനിക്ക് ഇഷ്ടമില്ല എന്നല്ലല്ലോ പ്രണയം ഇല്ല എന്നല്ലേ പറഞ്ഞത്. പിന്നെ ഓർത്തു നിന്നതും നോക്കി നിന്നതുമൊക്കെ Simply juzfor timepass.അത് നിനക്ക് നന്നായി അറിയാല്ലോ. പിന്നെന്തുവാ ?”സുലു പരിഭവിച്ചു.
“ഡി അപ്പൊ പിന്നെ നിനക്കങ്ങു പ്രേമിച്ചാലെന്താ അങ്ങേരെ ?”ഇത് ചോദിച്ച അക്ഷയിനെ നോക്കി പുഞ്ചിരിച്ചിട്ട് സുലു പറഞ്ഞു.; “Not interested. change the topic”
പിന്നെ അവർ അതിനെക്കുറിച്ചൊന്നും സംസാരിച്ചില്ല.
അവിടുന്ന് തിരികെ ക്ലാസ്സിലേക്ക് പോകെ പിന്നിൽ നിന്നാരോ വിളിച്ച കേട്ടിട്ട് മൂവരും തിരിഞ്ഞു നിന്നു.
Dr. ശ്രീനിവാസ് അയ്യർ !
“സുൽത്താന സഹ്‌ല ഒഴികെ ബാക്കിയുള്ളവർ പൊയ്ക്കോ “അദ്ദേഹം പറഞ്ഞതുകേട്ട് മൂവരും പരസ്‌പരം നോക്കിയിട്ട് സുലു ഒഴികെ വാക്കിയുള്ളവർ ക്ലാസ്സിലേക്ക് പോയി.
“എന്താ സർ “സുലു അൽപ്പം പരിഭ്രമത്തോടെ ചോദിച്ചു.
“ഒന്നുല്ലടോ !തന്റെ ക്ലാസ്സൊക്കെ എങ്ങനെ പോകുന്നു ?”
“കുഴപ്പമില്ല സർ ”
“ഹോസ്റ്റൽ ആൻഡ് ഫുഡ് ഒക്കെയോ ?”
“അതും ..കുഴപ്പമില്ല സർ. പിന്നെ ഫുഡ് ചിലപ്പോൾ പണി തരാറുണ്ട് !അല്ല എന്താ സർ ?”
“ഏയ്. ഞാൻ അത് ഹോസ്റ്റൽ കമ്മറ്റിയോട് പറയാം. അതൊക്കെ പോട്ടെ വീട്ടിൽ ആരൊക്കെയുണ്ട് ?!! “അടുത്ത ചോദ്യം ചോദിച്ചുകൊണ്ട് സർ മുന്നോട്ടു നടന്നു.
“ഉപ്പ ഉമ്മ അനിയൻ ”
“Brotherഎന്ത് ചെയ്യുന്നു ?”
“He is in 10th standard sir”
“ഉപ്പയോ ?”
“ദുബായിലാണ്. നെക്സ്റ്റ് month വരും ”
“Okay…..,!! Sulthana… താനും അജുവും തമ്മിലെന്താ പ്രശ്നം ?”
ഇത്തവണ സാറിന്റെ ചോദ്യം കേട്ട് സുലു ഞെട്ടി.
“സർ ..അത് ..”സുലു എന്ത് പറയണമെന്നറിയാതെ നിന്നു.
“I knw that sulthana… He is not only my student.. he is more like a brthr. I knw He loves You… Nd i ll not force you to love him back. But onething that is please be friendly to him. Do not be angry”
“സർ ദേഷ്യം ഒന്നുമില്ല ”
“അറിയാം സുൽത്താന. അവൻ ആദ്യായിട്ടാണ് ഇങ്ങനെയൊക്കെ..ഇയാൾ ഇഷ്ട്ടമല്ല എന്ന് പറഞ്ഞതും പിന്നെ ഇയാളെ ഫേസ് ചെയ്യാനുള്ള എന്തോ ഒരു ബുദ്ധിമുട്ട് ,അവനു !അത് പക്ഷെ ചിലപ്പോ ദേഷ്യത്തിലൂടെയാവും അവൻ പ്രകടിപ്പിക്കുക. സൊ അതാണ് ഞാൻ വന്നോന്നു പറയാം എന്ന് കരുതിയത്. be cool. okay? പിന്നെ വേറെയാരോടും ഞാനിങ്ങനൊക്കെ വന്നു സംസാരിച്ചത് പറയണ്ട കേട്ടല്ലോ. Cz iam your Professor noo??!! You may go now”!!ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞിട്ട് സാർ പോകുന്നത് ഒരമ്പരപ്പോടെ സുലു നോക്കി നിന്നു.

പിറ്റേന്ന് സുലു ക്ലാസിലേക്കുള്ള സ്റ്റെപ് കയറുമ്പോൾ നഹാസ് നിൽക്കുന്നത് കണ്ടു. അവൾക്കു മുന്നേ നടന്നു പോകുന്ന വേറൊരു പെൺകുട്ടിയുടെ കൂടെ അവൻ നടന്നു പോയി. എന്നിട്ട് തിരിഞ്ഞു സുലുവിനെ നോക്കി. ഒരു കണ്ണിറുക്കി കാണിച്ചു.
“ഛീ ,”സുലു മുഖം വെട്ടിച്ചു.
അക്ഷയ്‌ക്ക് എന്തോ doubt ഉണ്ടെന്നും പറഞ്ഞു അവൻ ശ്രീയെ നേരത്തെ വിളിച്ചുകൊണ്ട് പോന്നു. അതാ സുലു ഒറ്റയ്ക്ക്.!
‘ഇവനിപ്പോൾ മൂന്നാലു വെട്ടമായി അവളെ നേരത്തെ വിളിച്ചോണ്ട് വരുന്നു!! അതും പോരാത്തതിന് ഇടയ്ക്കിടെ അവളെ വിളിക്കലും ഇച്ചിരി കൂടുതലാ !! പോരാത്തതിന് എനിക്കൊരു കടലമിട്ടായി വാങ്ങി തരാത്തവനാ അവള് ചുമ്മാ ഇന്നലെ icecream വേണമെന്ന് രാത്രി പറഞ്ഞപ്പോൾ അന്നേരം തന്നെ കൊണ്ടുവന്നത്. അതും ഹോസ്റ്റലിൽ!!ന്തോ ഒരു മിസ്റ്റേക്ക് ഇല്ലേ??!!!
ഇനി ഈ ചെക്കന്റുള്ളിൽ വേറെ എന്തെങ്കിലുമുണ്ടോ ?! ആർക്കറിയാം പടച്ചോനെ!!’ആലോചിച്ചു ആലോചിച്ചു സുലു ക്‌ളാസ്സിലെത്തി.
അപ്പോളതാ അവിടെ ഉണ്ട് രണ്ടെണ്ണവും. സുലുവിനെ കണ്ടപാട് അക്ഷയ് എഴുന്നേറ്റ് അവന്റെ സീറ്റിലിരുന്നു. ശ്രീയ കയ്യെടുത്തു ഹായ് പറഞ്ഞു. സുലു അക്ഷയിനെ നല്ലോണം ഒന്ന് ഇരുത്തി നോക്കിയിട്ട് അവളുടെ പ്ലേസിൽ ഇരുന്നു.
അന്ന് നഹാസിന്റെ പെരുമാറ്റം ഇന്റർവെൽ ടൈമിൽ സുലു മറ്റുള്ളവരോട് പറഞ്ഞു.
“തല്ക്കാലം ഇവനെയൊന്നും mind ആക്കണ്ട സുലു. പോട്ടെ പുല്ല് “അക്ഷയ് സമാധാനിപ്പിച്ചു.
പിറ്റേന്ന് സുലുവും ശ്രീയയും ഒന്നിച്ചാണ് ക്‌ളാസ്സിലെത്തിയത്. അക്ഷയ് വന്നിട്ടില്ല.
“ഡീ ഞാനൊന്നു ലൈബ്രറി പോയി വരാട്ടോ. നീ വരുന്നോ ?”സുലു ചോദിച്ചു.
“പിന്നെ എനിക്കൊന്നും വയ്യ. കാലത്തേ അങ്ങോട്ട് വരാൻ . നീ ചെല്ലു”ശ്രീയ മടിച്ചു.
സുലു അവളെ നോക്കി ചിരിച്ചിട്ട് ലൈബ്രറിയിലോട്ട് പോയി.

വലിയ ലൈബ്രറി ഹാളിൽ ഒരു സൈഡിലായിട്ട് ഡെസ്‌ക്കും ബെഞ്ചുകളുമുണ്ട്. അതിന്റെ മറു സൈഡിൽ വരി വരിയായി ഷെല്ഫുകളിൽ പുസ്തകങ്ങളും.
ഇതിനിടയ്ക്കുള്ള വഴിയിലൂടെ നേരെ പോയാൽ മറ്റൊരു റൂം ആണ്. അവിടെ extra Books and journals മാത്രമുള്ളൊരു ചെറിയ മുറി.
സുലുവിനു ആ മുറിയിൽ നിന്നും ബുക്ക് എടുക്കാനായി അങ്ങോട്ടേയ്ക്ക് പോയി.
ബുക്ക് എടുത്തോണ്ട് നിൽക്കവേ വാതിലടയുന്ന ശബ്ദം കേട്ടവൾ വേഗം വന്നു നോക്കി.
കയ്യും കെട്ടി ചിരിച്ചു കൊണ്ട് അവളെ നോക്കി വാതിലിൽ ചാരി നിൽക്കുവാ അജുക്ക !!!!
സുലു കയ്യിലുണ്ടായിരുന്ന ബുക്ക് എടുത്ത് മാറിൽ വെച്ചു അതിന്റെ പുറത്തുകൂടി കൈ രണ്ടും കെട്ടി നിന്ന് അവനെ നോക്കി ചിരിച്ചു.
“അല്ല സാർ എവിടായിരുന്നു? കാണാനില്ലല്ലോ ?”
“അതോ ..അത് ഞാനൊരാളെ എങ്ങനെ സ്വന്തമാക്കാം എന്നുള്ള റിസേർച്ചിൽ ആയിരുന്നു ”
“എന്നിട്ട് വഴി കിട്ടിയോ ?”
അതിനു മറുപടിയെന്നോണം അവനൊന്നു ചിരിച്ചു. എന്നിട്ട് ഷർട്ടിന്റെ മുകൾ ബട്ടൻസ് അഴിച്ചുമാറ്റി കൈകൾ രണ്ടും ചുരുട്ടി ഒരു വഷളൻ ചിരിയോടെ അവൾക്കു നേരെ നടന്നു.!
തന്റെ നേരെ നടന്നു വരുന്ന അജുവിനെ കണ്ടിട്ടും സുലു ഒരടി അനങ്ങിയില്ല. മുന്നോട്ടോ പിന്നോട്ടോ ചലിക്കാതെ കയ്യും കെട്ടി അവനെ നോക്കി നിക്കുന്ന സുലുവിനെ കണ്ട് അജു അമ്പരന്നു.
‘പടച്ചോനെ ഇവളെന്താ ഇങ്ങനെ നോക്കുന്നെ ?’മനസ്സിൽ വിചാരിച്ചു അജു പെട്ടെന്ന് നിന്നു.
“എന്തെ അവിടെ നിക്കുന്നെ ??ഇങ്ങോട്ട് അടുത്ത് വാ!” മുന്നിലേക്ക് കൈ കാട്ടി സുലു വിളിച്ചപ്പോൾ അജു ഒന്ന് ഞെട്ടി. കണ്ണ് മിഴിച്ചു അവളെ നോക്കി.
“എന്തിനാ സർ വെറുതെ ഓരോ പൊട്ട സിനിമയും കണ്ട് ഓരോന്ന് കാണിക്കുന്നേ ?!എനിക്കറിയാം ഇതെല്ലം നല്ല അഭിനയമാണ്. സർ എന്നെ ഒന്നും ചെയ്യില്ല !”സുലു നല്ല ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“ഓഹോ !നല്ല ആത്മവിശ്വാസം “അതും പറഞ്ഞു അജു ഒരടി കൂടി മുന്നോട്ട് വെച്ചു.
“അതെ !നല്ല വിശ്വാസം.! കാരണം സാറിന്റെ വാക്കുകൾ എന്റെ കാതോരം മുഴങ്ങുന്നു.. പെങ്ങള്മാരൊന്നും ഇല്ലേലും എനിക്കൊരു പൊന്നുമ്മ ഉണ്ടെന്നു !”സുലു പുഞ്ചിരിച്ചു.
“ഇമോഷണൽ ബ്ലാക്മെയിലിങ് “അജു ചെറുതായി പുച്ഛിച്ചു.
അത് കേട്ട സുലു ചിരിച്ചു.
“ഓഹോ ! എന്നാ പിന്നെ എനിക്കൊന്നും പറയാനില്ല. “സുലു എങ്ങോട്ടേക്കോ നോക്കി നിന്നു.
അവളുടെ നിൽപ്പ് കണ്ട അജുവിന്‌ ചിരി വന്നു.
“അപ്പോൾ നിനക്കൊട്ടും എന്നെ പേടിയില്ലേ ?”അജു അതും പറഞ്ഞു അവളുടെ അടുത്തേക്ക് നീങ്ങി.
സുലു തല രണ്ടു സൈഡിലേക്കും കൊണ്ടുപോയിട്ട് ഇല്ലാന്ന് ആംഗ്യം കാണിച്ചു.
“ഒട്ടും…??”അവന്റെ ശ്വാസം അവളിലേക്ക് പതിക്കുന്നദൂരത്തായിരുന്നു അവൻ.
അജു കൈ സുലുവിന്റെ ഇടുപ്പിലേക്ക് നീട്ടി…ഒരു നിമിഷത്തേക്ക് സുലു ഞെട്ടിയെങ്കിലും അനങ്ങാതെ നിന്നു.അജു പക്ഷെ കൈ നേരെ കൊണ്ടുപോയി അവളുടെ അടുത്ത്കിടന്ന ചെയറിന്മേൽ വെച്ചു.
“ഹെഹേ!പേടിയില്ല ..ല്ലേ ?”അവൻ ചിരിയോടെ ചോദിച്ചു.
അവന്റെ ചിരി കണ്ടതും സുലുവിന്റെ തലയിലൂടെ മൂന്നാലു കിളികൾ ചിറകിട്ടടിക്കുന്ന പോലെ തോന്നി.’ഇങ്ങനെ ഭംഗിയായിട്ട് മനുഷ്യർക്ക് ചിരിക്കാൻ പറ്റുമോ റബ്ബേ ‘അവള് ചിന്തിച്ചു.
അവളുടെ നോട്ടം കണ്ട അജു കൈവിരലുകൾ ഞൊടിച്ചു.
“ഡി .!”
സുലു പെട്ടെന്ന് വെട്ടിത്തിരിഞ്ഞു.
“ഞാൻ പോകട്ടെ .. ഫസ്റ്റ് hour സൈലന്റ് വാലിയുടേതാ ”
“എന്ത് ??!ആര്?!” അജു അതിശയത്തോടെ ചോദിച്ചു.
‘പടച്ചോനെ ! പെട്ട് !’സുലു നാക്കു കടിച്ചു.
“അത് പിന്നെ…ഒന്നുല്ല സർ. വേഗം പോണം എന്ന് പറഞ്ഞതാ “സുലു പോകാൻ പോയി.
“അങ്ങനങ് പോകല്ലേ ! നിൽക്ക്. ഏതു സാറിനിട്ട പേരാ അത് ?”
‘റബ്ബേ ഇങ്ങേർക്കിതെന്തിന്റെ കേടാ ! ഇനി ഇയാളെങ്ങാനും പോയി ശ്രീനി സാറിനോട് പറഞ്ഞിട്ട് വേണം റാം മോഹൻ സാററിയാൻ!! ‘ സുലു എന്ത് പറയുമെന്നറിയാതെ വിഷമിച്ചു.
“ശെരി വിട്ടേക്ക് . അത് ഞാൻ താനേ അറിഞ്ഞോളും. ഇവിടെ ഓരോ അദ്ധ്യാപകർക്കും ഓരോ ഇരട്ടപ്പേരുണ്ട്. ഞങ്ങളറിയാതെ എവിടെപ്പോവാൻ.! അതൊക്കെ പോട്ടെ ,അന്ന് ഞാൻ കണ്ട ആളെയല്ലല്ലോ ഇന്ന്!! ഇത്ര പെട്ടെന്ന് പേടി പോയോ ?!”
അജുവിന്റെ ചോദ്യം കേട്ട് സുലു ഒന്ന് പുഞ്ചിരിച്ചു.
“അല്ലേലും എനിക്ക് സാറിനെ അത്രയ്ക്ക് പേടി ഒന്നും ഇല്ലായിരുന്നു. പിന്നെ അന്ന് ..അന്ന് ഞാൻ സാറിനെ ചീത്ത പറയുന്ന കേട്ടോണ്ട് വന്നതല്ലേ !!അപ്പൊ എങ്ങനെ റെസ്പോണ്ട് ചെയ്യുമെന്ന് ഒരു പിടിയും ഇല്ലായിരുന്നു. അതാ !”സുലു നിലത്തേക്ക് നോക്കി പറഞ്ഞിട്ട് അജുവിനെ ചെറുതായി തല ചെരിച്ചു നോക്കി.
അജു സുലുവിനെ നോക്കി നിന്ന് ചിരിക്കുവാ.
“അതെ . അന്ന് നിന്നെ തെറി പറയാനാ ഞാൻ വിളിച്ചോണ്ട് പോയത്. പക്ഷെ നിന്റെ കണ്ണിൽ നോക്കിയപ്പോ പറയാനുദ്ദേശിച്ചതൊന്നും എനിക്ക് പറയാൻ പറ്റിയില്ല “അജു അത് പറയുമ്പോൾ അവന്റെ കണ്ണിലെ തിളക്കം സുലുവിനെ വല്ലാതെ ആകർഷിച്ചു. പെട്ടെന്നെന്തോ ഓർത്തപ്പോലെ അവൾ നോട്ടം മാറ്റി.
“സർ ഞാൻ പോവാ “സുലു മുന്നോട്ട് നടന്നതും അജു അവളുടെ മുന്നിൽ കയറി വട്ടം നിന്നു.
“ആദ്യം ഇയാൾ ഈ സർ വിളി നിർത്തു Pls”അജു പറഞ്ഞു.
സുലു ഒന്നും മിണ്ടാതെ അവനെ നോക്കി.
“ശെരി..അന്ന് കണ്ട പേടി ഇന്നില്ല.പകരം അന്നില്ലാതിരുന്ന ഇഷ്ട്ടം ഇന്നുണ്ടോ തനിക്ക് ?”അജു അവളുടെ നേരെ കൈ കെട്ടി നിന്നുകൊണ്ട് ചോദിച്ചു.
“അത്..സർ ..അല്ല srry അജുക്ക !”സുലുവിന്റെ വിളി കേട്ടപ്പോൾ അജുവിന്റെ മുഖത്തൊരു പുഞ്ചിരി മിന്നി.
“ആ പറയ് ”
“അന്നുംഇഷ്ടമില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ.
ഇവിടെ എല്ലാര്ക്കും അജുക്കയെ ഇഷ്ട്ടമാണ്.
എല്ലാവര്ക്കും അജുക്കയെ കുറിച്ച് നല്ലതേ പറയാനുള്ളൂ.
അങ്ങനുള്ള അജുക്കയോട് എനിക്കെന്തിനാ ഇഷ്ടക്കേട് ?! പിന്നെ ഇടയ്ക്ക് അജുക്ക എന്നെ കാണുമ്പൊൾ എന്തോ മനപ്പൂർവ്വം അവോയ്ഡ് ചെയ്യുന്ന പോലെ തോന്നി !അതാ ഞാൻ പിന്നെ അക്ഷയിനോട് അന്ന് അങ്ങനൊക്കെ പറഞ്ഞത്.”
സുലുവിന്റെ വാക്കുകൾ കേട്ട് അജു ദൂരെയെവിടേക്കോ നോക്കി ചിരിച്ചു..ആ ചിരിയിൽ അവളെ കുറിച്ചവൻ തെറ്റിദ്ധരിച്ചതും അവളോടുണ്ടായിരുന്ന മനോഭാവവും എല്ലാം ഓർക്കുന്നുണ്ടായിരുന്നു.
“അത് വിട് !ഇപ്പോഴത്തെ പറ !do you Love മി ?!!”അജു ആർദ്രമായി ചോദിച്ചു.
“അജുക്ക please. അജുക്കയോട് മറ്റുള്ളവർക്ക് എങ്ങനത്തെ ഇഷ്ടമാണോ അങ്ങനെയേ എനിക്കും ഉള്ളൂ. അത് ഒരിക്കലും വേറെ രീതിയിലല്ല.”സുലു തല ഉയർത്താതെ പറഞ്ഞു.
ഇത് കേട്ട അജുവിന്റെ മുഖം മങ്ങി.
“എന്തുകൊണ്ട് ?! എന്തുകൊണ്ട് നിനക്കെന്റേത് മാത്രമായി എന്നെ സ്‌നേഹിചൂടാ?” അജുവിന്റെ ദയനീയത നിറഞ്ഞ ചോദ്യം സുലുവിനെ ഞെട്ടിച്ചു.
‘Oh Allah. he is damn Serious’സുലു സ്വയം ഉരുകി.
“അജുക്ക ..അത്.. വെറുമൊരു ക്യാമ്പസ് പ്രണയത്തോട് എനിക്ക് താൽപ്പര്യമില്ല!. ഇവിടെ കൈകോർത്തു നടക്കാനും ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാനും പാർക്കും ബീച്ചുമൊക്കെയായി കറങ്ങി നടക്കാനുമൊക്കെയായി .. എനിക്ക് ഒട്ടും താൽപ്പര്യമില്ല..”
“അതിനു ഞാൻ ,”എന്തോ പറയാൻ വന്ന അജുവിനെ കൈകളുയർത്തി തടഞ്ഞു കൊണ്ട് സുലു തുടർന്നു:
“അതിനു അജുക്ക അങ്ങനെയുള്ള ഒരാൾ ആണെന്നല്ല !!എന്നാലും അവസാനം കോഴ്സ് കഴിഞ്ഞു രണ്ടാളും രണ്ടു വഴിക്ക് പിരിയും. ഇനി അതല്ലെങ്കിലോ രണ്ടുപേരുടെ ഫാമിലി പ്രശ്നമാകും . അവിടെ.., വീട് , കുടുംബം , സാമ്പത്തികം , ദൂരം എല്ലാം പ്രശ്നമായി വരും. എന്നിട്ടോ അവസാനം എല്ലാം മറന്നൊരു പുതിയ ജീവിതം. പറ്റില്ല അജുക്ക എനിക്ക്. ഇന്ന് വരെ ലൈഫിൽ ഇഷ്ട്ടമുള്ള ഒരാളെയും വെറുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ആരോടും പിണങ്ങിയിട്ടുമില്ല ഇതുവരെ. എനിക്കെന്റെ വീട്ടുകാരെ മറന്നു വേറൊന്നും ചിന്തിക്കാനും പറ്റില്ല. അതുകൊണ്ട് നമ്മളൊരു തീരുമാനം എടുക്കുമ്പോൾ അതിന്റെ എല്ലാ സൈഡും ആലോചിച്ചു എടുക്കുന്നതല്ലേ നല്ലത്. അതുകൊണ്ടാ ..Pls അജുക്ക. Forgiveme!അജുക്കയ്ക്ക് എന്നേക്കാൾ നല്ലൊരു പെണ്ണിനെകിട്ടും “ചുണ്ടിലൊരു ചിരിയോട് കൂടി ഇത്രയും പറഞ്ഞു ഒപ്പിച്ചെങ്കിലും കണ്ണുകളിൽ ഒരു നീർതുള്ളി തിളങ്ങിയിരുന്നു.
“നീ പറഞ്ഞതിലൊക്കെ കാര്യമുണ്ടെങ്കിലും അവസാനം കൊണ്ട് വന്നു ക്‌ളീശേ ഡയലോഗടിച്ചു നശിപ്പിച്ചല്ലോടോ താൻ “അജുവിന്റെ പറച്ചില് കേട്ട് സുലു കണ്ണ് മിഴിച്ചവനെ നോക്കി.
“പൊയ്ക്കോ ക്ലാസ്സിലേക്ക് “അജു പറഞ്ഞു.
“എന്നോട് ദേഷ്യമൊന്നും തോന്നരുത്. ഒരു നല്ല സുഹൃത്തായി കാണാൻ പറ്റുമെങ്കിൽ ഞാൻ ഉണ്ടാവും . ഈ ക്യാമ്പസ്സിൽ !”സുലു പറഞ്ഞു.
“എന്തിനാ സുഹൃത്തിലൊതുക്കിയെ ?? അനിയത്തിയായി കാണു എന്ന് കൂടി പറയാരുന്നല്ലോ !!ന്തെ ??””അജു പുച്ഛത്തോടെ ചോദിച്ചു.
അവന്റെ പറച്ചില് കേട്ട് അവളൊന്നു അമ്പരന്ന് എന്ത് പറയണമെന്നറിയാതെ അവനെ നോക്കി.
“ക്ലാസ്സിൽ പോടീ “അജു കൃത്രിമ ദേഷ്യം കൊണ്ടുവന്നു.
സുലു വേഗം വാതില് തുറന്നു അവനെയൊന്നു തിരിഞ്ഞു നോക്കിയിട്ട് പുറത്തേക്ക് പോയി.
അജു ഒരു പുഞ്ചിരിയോടെ അവള് നടന്നു പോകുന്നതും നോക്കിനിന്നു.

അവൻചെയർ വലിച്ചിട്ട് അതിലിരുന്നു.
അജു തന്റെ രണ്ട്കൈ വിരലുകളും പരസ്പരം കോർത്തിട്ടു താടിക്ക് താങ്ങിയിരുന്നു.
‘അന്നവളോട് ഇഷ്ട്ടം പറഞ്ഞ ശേഷം ആകെ disturbed ആയതുകൊണ്ടാ നേരെ വീട്ടിൽ പോയത്. വീട്ടിൽ പോയി ഉമ്മാടെ മടിയിൽ തല വെച്ച് കിടന്നപ്പോൾ ഒരാശ്വാസം തോന്നി. താൻചെയ്തത് തെറ്റായിപ്പോയോ എന്നറിയാൻ ഉമ്മയോട് നടന്നതെല്ലാം തുറന്നു പറഞ്ഞു.
“പതിവില്ലാതെ അന്റെ ഈ കിടത്തം കണ്ടപ്പോഴേ ഞാനൂഹിച്ചു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന്.
പക്ഷെ ഇത്ര നിസാരമാണെന്നു കരുതിയില്ല.”ഉമ്മയുടെ വാക്കുകൾ കേട്ട് അവൻ മുഖമുയർത്തി ഉമ്മയെ നോക്കി.
“എടാ ,അനക്കൊരു പെണ്ണിനോട് ഇഷ്ട്ടം തോന്നി..നീ അത് പറഞ്ഞു. അതിലിപ്പോ എന്താ ഇത്ര തെറ്റ് ??!! അവൾ ഇഷ്ടമല്ലെന്നു പറഞ്ഞു. അതിനവളെയും കുറ്റപ്പെടുത്തുന്നില്ല. അല്ലെങ്കിലും ഏത് പെൺപിള്ളേരാ ആദ്യം തന്നെ കയറി Yes പറയുന്നേ ?!അതും നിന്നോട് വല്യ പരിജയം ഒന്നുമില്ലാത്തൊരു കുട്ടി “ഉമ്മ അവന്റെ തലക്കൊരു കൊട്ട് കൊടുത്തു.
“ആ..”അജു എഴുന്നേറ്റ് തല തടകി. “അപ്പൊ ഓൾടെ പിന്നാലെ നടക്കാനാണോ ഉമ്മ പറയുന്നേ ?”അജു ചോദിച്ചു.
“എന്ന് ഞാൻ പറയില്ല. നിന്റെ പറച്ചില് കേട്ടിട്ട് ഓള്ക്ക് നിന്നോട് വല്യ ഇഷ്ട്ടക്കേടൊന്നും ഉണ്ടെന്നും തോന്നുന്നില്ല!നീ അവൾക്കു പറയാനുള്ള മുഴുവൻ കേൾക്കാതെ ചൂടായി ഇറങ്ങി പൊന്നിട്ടല്ലേ ? നീ അവളോടൊന്നു തുറന്നു സംസാരിക്ക് അജുവേ !!”ഉമ്മ അവന്റെ തല തഴുകി കൊടുത്തു.
അജു ഉമ്മാനെ കഴുത്തിലൂടെ കൈ ഇട്ട് ചുറ്റിപ്പിടിച്ചു.
“അപ്പൊ സാധ്യത ഉണ്ടല്ലേ ?”
“നോക്കാം നമ്മുക്ക്. അല്ല ഓളത്ര മൊഞ്ചത്തിയാ ?? നീ ഇങ്ങനെ വീണു പോകാൻ ?”
“എന്റെ ഉമ്മച്ചികുട്ടിയുടെ അത്ര സുന്ദരിയൊന്നുമല്ല “അവൻ ഉമ്മയുടെ താടിക്കു പിടിച്ചു കൊണ്ട് പറഞ്ഞു.
“അയ്യടാ അവന്റെയൊരു സോപ്പിടൽ “ഉമ്മ അവന്റെ കൈ പിടിച്ചു മാറ്റി.
“Hehhe.,സുന്ദരിയാണോന്നു ചോദിച്ചാൽ ആണ്. പക്ഷെ ആ കണ്ണുകളാണ് എന്നെ അവളോടടുപ്പിക്കുന്നത്. ആ നോട്ടം.. !”അജു നെഞ്ചിൽ കൈ വെച്ചത് പറഞ്ഞിട്ട് വീണ്ടും ഉമ്മാടെ മടിയിലേക്ക് വീണു.
“ഹമ്പട കള്ളാ ”
“പൊന്നുമ്മ ,ഇപ്പോഴേ ഇത് ആരോടും പറയണ്ട. ഉപ്പയോടും ഇക്കാക്കയോടും ഒന്നും. okay?!!”
“okay,Done”ഉമ്മ അവനു നേരെ തമ്പ് ഉയർത്തി .
വീട്ടിൽ വന്ന സ്ഥിതിക്ക് രണ്ടു ദിവസം കഴിഞ്ഞു പോകാമെന്നു കരുതി.
അപ്പോഴാണ് ശ്രീനി സർ വിളിച്ചത്. പുള്ളി അവനു സ്വന്തം brother പോലെ ആയതുകൊണ്ട് അവൻ ഒന്നും മറച്ചു വെക്കാറില്ല. പുള്ളിയും തിരികെ അങ്ങനെ തന്നെയാണ്.
പിറ്റേന്നു വൈകുന്നേരം റൂമിന്റെ ഡോറിലെ മുട്ട് കേട്ട് ചെന്ന് തുറന്നപ്പോൾ ശ്രീനി സർ.
“ഹമ്പട കാമുകാ ..നീ ഒളിച്ചിരിക്കുവാണോ?”
“ദേ സാർ ആണെന്നൊന്നും ഞാൻ നോക്കതില്ല കേട്ടോ “അതും പറഞ്ഞു അജു അകത്തേക്ക് നടന്നു.
ശ്രീനിവാസ് സർ വന്നു അവന്റെ റൂമിലെ സോഫയിലിരുന്നു.
“ഇന്ന് ഞാൻ സുൽത്താനയോട് സംസാരിച്ചു.”അത് കേട്ട് അജു പെട്ടെന്ന് തിരിഞ്ഞു നോക്കി.
“എന്നിട്ട് ??”
“ഓ എന്താ ആകാംഷ. ഇപ്പൊ ഞാൻ നിന്റെ സാറല്ലിയോടാ??”
“പൊന്നു സാറേ ഒന്ന് പറ “അജു അവന്റെ അടുത്ത് ചെന്നിരുന്നു.
“അവൾക്ക് നിന്നോട് ദേഷ്യം ഒന്നും ഉള്ളതായി തോന്നിയില്ല . പിന്നെ ..”ശ്രീനി സാർ അവളോട് സംസാരിച്ചതൊക്കെ അജുവിനോട് പറഞ്ഞു.
“..അതുകൊണ്ട് നീ അവളോട് ഒന്നൂടി സമാധാനത്തെ സംസാരിച്ചു നോക്ക്. പിന്നെ ദേഷ്യപ്പെടാതെ അവൾക്കു പറയാനുള്ളത് മൊത്തം കേൾക്കണം. കേട്ടല്ലോ ?!!എന്നിട്ട് നമ്മുക്കൊരു തീരുമാനത്തിലെത്താം. ന്തെ ?!” ശ്രീനി സാർ ചോദിച്ചു.
“Hmm,okay sir”
“ന്നാൽ ക്യാമുകൻ കോളേജിലേക്ക് വന്നാട്ട് ട്ടാ !”അതും പറഞ്ഞു സർ പോകാനെഴുന്നേറ്റു.
“ഓ. ആയിക്കോട്ട്. വരാം.”അജുവും ഒപ്പം എഴുന്നേറ്റു.
“എന്നാലും നീ ഇങ്ങനെ വീട്ടിൽ വന്നു ഒളിച്ചിരിക്കും എന്ന് ഞാൻ കരുതിയില്ല “ശ്രീനി സാർ അവനെ കളിയാക്കി.
“ഹെലോ ഹെലോ. അങ്ങനെന്നെ കൊച്ചാക്കണ്ട. പെട്ടെന്ന് ഇങ്ങനൊക്കെ ആയപ്പോൾ ഒരു സമാധാനത്തിനു വന്നതാ..ട്ടാ .! അല്ലാതെ പണ്ട് ചിലർ അവൾ yes പറയുവോ അളിയാ എന്നും ചോദിച്ചു എന്റെ ഇക്കാക്കയുടെ അടുത്ത് വന്നിരുന്നു കരഞ്ഞപ്പോലെ കരയാനൊന്നും വന്നതല്ല. “അവിടെയും ഇവിടെയും തൊടാതെയുള്ള അജുവിന്റെ വർത്താനം കേട്ട് ശ്രീനിവാസ് സാർ ചുറ്റും ആരേലും കേൾക്കാൻ ഉണ്ടോന്നു നോക്കി.
“മഹാപാപി ..നാറ്റിക്കരുത്. നിന്റെ സാറല്ലേ ഒന്നുല്ലേലും ”
“പിന്നെ പിന്നെ . ബാ താഴേക്ക് പോകാം . ഉമ്മ ചായ ആക്കിയിട്ടുണ്ടാവും.”അജു സാറിനെയും കൊണ്ട് താഴേക്ക് പോയി.

അന്ന് രാത്രി മുഴുവൻ അജു സുലുവിനെ കുറിച്ചു ആലോചിച്ചു. എന്നിട്ട് അവളെ കാണുന്നതും ഓർത്തു കിടന്നു. നേരം വെളുത്തതും അവൻ കോളേജിലേക്ക് തിരിച്ചു. താഴെ പാർക്കിങ്ങിൽ നിന്നു വന്നപ്പോഴേ അവൻ കണ്ടു ലൈബ്രറിയിലേക്ക് പോകുന്ന സുലുവിനെ.
അങ്ങനെയാണ് അവൻ ലൈബ്രറിയിലെത്തിയതും അവളോട് സംസാരിച്ചതും.

അജു ആ കസേരയിൽ തന്നെയിരുന്നു കഴിഞ്ഞതൊക്കെ ചിന്തിച്ചു. എന്നിട്ട് പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. അവന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ.

ക്ലാസ്സിലേക്ക് കയറിയപ്പോൾ അജു ആരോടോ കൂട്ടിമുട്ടി.
“Extremely sorry “അജു പറഞ്ഞിട്ട് നോക്കിയതും
“ഓ നീയായിരുന്നോ ?!ഇതെപ്പോ ലാൻഡ് ചെയ്തു ?”
മുന്നിൽ നിൽക്കുന്ന നഹാസിനെ നോക്കി അജു ചോദിച്ചു.
“അതൊക്കെ വന്നു മോനെ.. അല്ല ഇപ്പൊ അറിയാതെ ആണേലും നീ പറഞ്ഞ സോറി ഉണ്ടല്ലോ ,അത് നീ ഒരു 100 തവണ ആവർത്തിച്ച് പറഞ്ഞാലും വിടാൻ പോകുന്നില്ല നിന്നെ! കേട്ടോടാ ?!”നഹാസ് കൈ വിരൽ ചൂണ്ടി പറഞ്ഞു.
“ഓ ആയിക്കോട്ട് !ഇപ്പൊ സാർ ചെല്ല് !”കൈ കൂപ്പി ആക്ഷൻ കാണിച്ചു അജു പറഞ്ഞു.
അവനെയൊന്നു തറപ്പിച്ചു നോക്കിയിട്ടു നഹാസ് പോയി. അജു പുച്ഛത്തോടെ ക്ലാസ്സിലേക്കും കയറി.

ക്ലാസ്സിൽ ചെന്നിരുന്നിട്ടും സുലു ലൈബ്രറിയിൽ നടന്നത് ആലോചിച്ചുകൊണ്ടേയിരുന്നു.
ശ്രീ അവളോട് എന്തൊക്കെയോ പറഞ്ഞെങ്കിലും അവളതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല
“ഡി !!”ഉറക്കെയുള്ള അക്ഷയ് ന്റെ വിളി ആണ് അവളെ ഉണർത്തിയത്.
‘ശെടാ സാർ ഒക്കെ പോയോ..പീരീഡ് കഴിഞ്ഞോ’സുലു ചുറ്റും നോക്കി
” ന്തെ. ?!!അവൾ അവനെ സൂക്ഷിച്ചു നോക്കി.
“ഒന്ന് മാറിക്കെ. ശ്രീയോട് ഒരു കാര്യം പറയാനാ “അക്ഷയ് പറഞ്ഞത് കേട്ട് സുലു ശ്രീയെ നോക്കി.
“എന്താ ?”ശ്രീയ ചോദിച്ചു.
“അതുപിന്നെ .,നീ ഒന്നങ്ങോട്ട് മാറിയേ സുലു “അതും പറഞ്ഞു അവൻ സുലുവിനെ പിടിച്ചു വലിച്ചു.
പെട്ടെന്നാരോ ഡെസ്കിൽ വലിച്ചടിക്കുന്ന ശബ്ദം കേട്ട് എല്ലാവരും ഞെട്ടി മുന്നിലേക്ക് നോക്കി……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button