ഹൃദയം കൊണ്ട്: ഭാഗം 11
രചന: സുറുമി ഷാജി
പെട്ടെന്നാരോ ഡെസ്കിൽ വലിച്ചടിക്കുന്ന ശബ്ദം കേട്ട് എല്ലാവരും ഞെട്ടി മുന്നിലേക്ക് നോക്കി.
നോക്കിയപ്പോൾ വേറെ കുറച്ചു സീനിയേർസിന്റെയൊപ്പംകത്തുന്ന കണ്ണുകളോടെ അക്ഷയിനെയും സുലുവിനെ പിടിച്ചേക്കുന്ന അവന്റെ കൈകളിലേക്കും നോക്കി നിൽക്കുന്ന അജുക്ക !!!!!
ക്ലാസ്സിൽ സീനിയേഴ്സിനെ കണ്ടതും എല്ലാവരും അവരവരുടെ സ്ഥലത്തു പോയിരുന്നു. അക്ഷയ് അജുക്കയുടെ നോട്ടം കൂടി കണ്ടതോടെ സുലുവിന്റെ കൈ വിട്ടു അവന്റെ സീറ്റിൽ പോയിരുന്നു.
“ഹെലോ ഡിയർ ജൂനിയേർസ് .,”അജുക്കയുടെ കൂടെ വന്നതിലൊരാൾ സംസാരിച്ചു തുടങ്ങി.
അജുക്കയുടെ നോട്ടം അപ്പോഴും സുലുവിൽ തന്നെയായിയുന്നു. അത് നേരിടാൻ കഴിയാതെ സുലു തല കുനിച്ചു.
“ഞങ്ങൾ വന്നത് നിങ്ങളെ ക്ഷണിക്കാനാണ്. ഞങ്ങൾ അതായത് ഫൈനൽ ഇയേഴ്സ് ഓർഗനൈസ് ചെയ്യുന്ന കോളജ് പ്രോഗ്രാം CSESTA’18 . അപ്പൊ ഓരോ ക്ലാസ്സിൽ നിന്നും ഇവെന്റ്സ് ഉണ്ടായിരിക്കണം. okay?!! ഡീറ്റെയിൽസ് നോട്ടീസ് ബോർഡിൽ ഉണ്ടാകും. അപ്പോൾ എല്ലാവരും പങ്കെടുക്കുക ,പ്രോഗ്രാം അടിപൊളിയാക്കുക “അത്രയും പറഞ്ഞിട്ട് അവർ ഓരോരുത്തരായി പുറത്തേക്കിറങ്ങി.
അജു അപ്പോഴും സുലുവിനെയും അക്ഷയിനെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. എന്നിട്ട് പുറത്തേക്ക് പോയി.
‘പ്രോഗ്രാമിന്റെ കാര്യം പറയാനാ യൂണിയൻ മെമ്പേഴ്സിനൊപ്പം ഇന്നവളുടെ ക്ലാസ്സിൽ പോയത്. അവിടെ ചെന്നപ്പോൾ അക്ഷയ് അവളുടെ കൈ പിടിച്ചു വലിക്കുന്നതാ കണ്ടത്. എനിക്ക് ചെന്നിട്ട് ഒന്ന് കൊടുക്കാനാ തോന്നിയെ. അവനാരായിട്ടാ എന്റെ പെണ്ണിന്റെ കയ്യിൽ തൊട്ടത്!! ഹും. അവളെ ഒന്ന് തരത്തിന് കിട്ടട്ടെ . കൊടുക്കുന്നുണ്ട് ഞാൻ. ഇങ്ങനെയുള്ളതിനെയൊക്കെ കൂടെ കൊണ്ട് നടക്കുന്നതിനു. ‘അതും മനസ്സിൽ വിചാരിച്ചു അജു ക്ലാസ്സിലേക്ക് നടന്നു.
ഇന്റർവെൽ ടൈമിൽ സുലുവും ശ്രീയും അക്ഷയും കൂടി വരാന്തയിൽ നിന്ന് സംസാരിക്കുകയായിരുന്നു.അറ്റെൻഡൻസോടു കൂടി ക്ലാസ് കട്ട് ചെയ്ത് പ്രാക്ടീസ് ഒക്കെയായി ഒരാഴ്ച അടിച്ചു പൊളിക്കാം എന്നുള്ള ധാരണയിൽ അക്ഷയും സുലുവും ശ്രീയയും ഓരോരോ പ്രോഗ്രാമിന് ചേരാം എന്ന് തീരുമാനിച്ചു.
“അല്ല മോളെ സുലു ,അജുക്ക എന്ത് നോട്ടമാടീ നോക്കിയത് ?”ശ്രീയ ചോദിച്ചു.
“അത് പിന്നെ ,സ്വന്തം പെണ്ണിന്റെ കയ്യിൽ വേറൊരുത്തൻ പിടിച്ചേക്കുന്നത് കണ്ടാൽ ആർക്കെങ്കിലും സഹിക്കുമോ ?”അക്ഷയ് സുലുവിനെ ഒന്നാക്കിക്കൊണ്ട് പറഞ്ഞു.
“പിന്നെ ..ഒന്ന് പോടാ “സുലു അവന്റെ തലക്കിട്ട് ഒന്ന് കൊട്ടിയിട്ട് മുന്നോട്ട് നടന്നു.
‘അവിടെനിന്നാൽഅവർ ഓരോന്ന് ഇനിയും പറയും. അതാ മുന്നോട്ട് നടന്നു പോന്നത്.’സുലു അവരെ തിരിഞ്ഞു നോക്കി ഇപ്പൊ വരാം ന്ന് കൈകൊണ്ട് കാണിച്ചിട്ട് വാഷ്റൂമിലേക്ക് നടന്നു. വരാന്തയുടെ അറ്റത്താ വാഷ്‌റൂം. നടന്നു സ്റ്റെപ്പ്ന്റെ അടുത്തെത്തിയപ്പോൾ അതാ അജുക്ക മുകളിലേക്ക് കയറി വരുന്നു. അവൾ അവനെ കണ്ടതും ഒരൊറ്റ ഓട്ടമായിരുന്നു വാഷ്‌റൂമിലേക്ക്. കുറച്ചു സമയം കഴിഞ്ഞു മുഖം ഒക്കെ കഴുകിയ ശേഷം അവൾ മെല്ലെ വാഷ്‌റൂമിന്റെ ഡോർ തുറന്നു നോക്കി ‘ഓ ഭാഗ്യം ആരെയും കാണുന്നില്ല. ബ്രേക്ക് ടൈം കഴിഞ്ഞതുകൊണ്ട് ക്ലാസ്സിൽ കേറി കാണും.
“ഹാവു..” സുലു നെഞ്ചിൽ കൈവെച്ചു ആശ്വസിച്ചു.
എന്നിട്ട് പതിയെ പാട്ടുംപാടി ക്ലാസ് ലക്‌ഷ്യം വെച്ച് നടന്നു. കുറച്ചു മുന്നോട്ട് നടന്നതും ആരോ അവളുടെ കൈപിടിച്ച് പുറകിലേക്ക് വലിച്ചു.
“അല്ലാഹ്.,!ഇതാരാ”അവൾ തിരിഞ്ഞതും അജുക്കയുടെ മുന്നിലാണവൾ !!
‘പടച്ചോനെ ഇങ്ങേരിത് ഈ തൂണിന്റെ പിന്നിൽ ഒളിച്ചു നിക്കുവായിരുന്നോ ?!നന്നായി ‘അവൾ അതും മനസ്സിൽ വിചാരിച്ചു അവനു നേരെ ഒരു ചമ്മിയ ചിരി ചിരിച്ചു.
“ക്ലാസ്സില്ലേ ?”അജുക്കയോട് അവൾ ചോദിച്ചു.
പേടിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു അതിനുള്ള മറുപടി.
‘ഇതെന്താപ്പോ ഇങ്ങനെ നോക്കുന്നെ ?!കുറെ നേരമായല്ലോ ഇങ്ങേരിങ്ങനെ നോക്കി പേടിപ്പിക്കുന്നു !!എന്തേലുമുണ്ടെൽ പറയണം മിഷ്ടർ !!’ഇങ്ങനൊക്കെ പറയണം എന്ന് സുലുവിനു തോന്നിയെങ്കിലും തടി കേടാവാതെ സൂക്ഷിക്കേണ്ടത് കൊണ്ട് അതൊക്കെ മനസ്സിൽ തന്നിരുന്നു.
“പറയാനെന്തെലും ഉണ്ടെങ്കിൽ മുഖത്ത് നോക്കി പറയടി. വെറുതെ ഓവർ expressions ഇട്ട് കുളമാക്കണ്ട !”അജു അത് പറഞ്ഞപ്പോൾ സുലു വീണ്ടും ചമ്മി.
“ഒന്നുമില്ല. ക്ലാസ് തുടങ്ങിക്കാണും.”സുലു പോകാൻ തുടങ്ങി.
“ഡി !!”വിറപ്പിക്കുന്ന വിളി കേട്ട് സുലു തിരിഞ്ഞു നോക്കി.
“നേരത്തെ അവിടെ എന്തായിരുന്നു അവിടെ പരിപാടി ??അവൻ എന്തിനാ നിന്റെ കൈ പിടിച്ചു വലിച്ചത് ??” അജു ദേഷ്യം ഒട്ടും കുറക്കാതെ ചോദിച്ചു.
‘ഓ അപ്പോൾ അതാണോ കാര്യം ‘സുലു അവനെ നോക്കി നിന്നുകൊണ്ട് മനസ്സിൽ പറഞ്ഞു.
“ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഫ്രണ്ട് ആണെങ്കിലും ശെരി ബാക്ക് ആണെങ്കിലും ശെരി ദേഹത്ത് തൊട്ടു കളിക്കാൻ ഒരുത്തനെയും സമ്മതിക്കരുത്. പറഞ്ഞേക്കാം “അജുവിന്റെ ഈ മുഖഭാവം സുലുവിനു ആശ്ചര്യമായി.
അവൾ ഒന്നും മിണ്ടാതെ നിന്നു. അവന്റെ ദേഷ്യത്തിന് അതാ നല്ലതെന്നു അവനു തോന്നി.
“ക്ലാസ്സിലേക്ക് പോ “അജു പറഞ്ഞതും സുലു വേഗം പോയി.
‘പിന്നെ,ഇങ്ങേരിങ്ങനെ പലതും പറയും . ഇതെങ്ങാനും അവനോട് പറഞ്ഞാൽ ..അയ്യോ പാവം ന്റെ ചങ്ക് !വേണ്ട പറയണ്ട !!’സുലു നടന്നതൊന്നും അക്ഷയിനോടോ ശ്രീയോടൊ പറഞ്ഞില്ല.
ക്ലാസ്സിൽ ചെന്നപ്പോൾ സർ എത്തിയിട്ടില്ലായിരുന്നു. സുലു ചെന്നതും എന്താ ലേറ്റ് ആയതെന്നുള്ള അക്ഷയിന്റെ ചോദ്യത്തിനവൾ വെറുതെ എന്ന് ഒരു ഉഴപ്പലിൽ പറഞ്ഞിട്ട് വേഗം വിഷയം മാറ്റി. പിന്നെ അവർ കത്തിയടിക്കാൻ തുടങ്ങി.
പിറ്റേന്ന് രാവിലെ സുലു റെഡി ആയിട്ടും ശ്രീയ എഴുന്നേറ്റില്ല. അന്വേഷിച്ചപ്പോൾ അവൾക്കു തലവേദന ആണെന്ന് പറഞ്ഞു. സുലു അവൾക്കു വേദനക്കുള്ള ടാബ്ലറ്റ് വാർഡന്റെ കയ്യിൽ നിന്നും വാങ്ങിക്കൊടുത്തിട്ട് റസ്റ്റ് എടുക്കാൻ പറഞ്ഞിട്ട് കോളേജിലേക്ക് പോയി.
ഒറ്റയ്ക്ക് വരുന്ന സുലുവിനെ കണ്ടപ്പോഴേ അക്ഷയ് ഓടിവന്നു.
“ശ്രീ എവിടെ സുലു ?”
അവന്റെ പരിഭ്രമം കണ്ട് സുലു സംശയ ദൃഷ്ടിയോടെ അവനെ നോക്കി.
“തലവേദന ”
“എന്നിട്ട് ഇന്നലെ രാത്രിയും ചാറ്റ് ചെയ്തതാണല്ലോ . ഒന്നും പറഞ്ഞില്ല ”
“അതിനു തലവേദന ഇന്നലെ രാത്രി അവൾക്കു നോട്ടിഫിക്കേഷൻ കൊടുത്തില്ലായിരുന്നു. രാവിലെ വരുമെന്ന്. !!
ഒന്ന് പോഡെർക്കാ “സുലു അക്ഷയിനെ നെഞ്ചിൽ പിടിച്ചൊന്നു തള്ളിയിട്ട് ക്ലാസ്സിലേക്ക് നടന്നു.
“എടി അവൾക്ക് തീരെ വയ്യേ ?!! ഹോസ്പിറ്റലിൽ പോണോ ?!ഇല്ലേൽ നമ്മുക്ക് ടാബ്ലറ്റ് വാങ്ങി കൊണ്ട് കൊടുത്താലോ !??””അക്ഷയിന്റെ ചോദ്യം കേട്ട് സുലു നിന്നു.
“നീ ഇവിടെ നിൽക്കെ..ഞാൻ ദാ വരുന്നു. “സുലു വേഗം ക്ലാസ്സിൽ പോയി ബാഗ് വെച്ചിട്ട് ഫോൺ എടുത്ത് വൈറ്റ് കോട്ടിന്റെ പോക്കെറ്റിലിട്ടിട്ട് തിരിച്ചു വന്നു.
“ബാ പോകാം “അവൾ അക്ഷയിനെയും വിളിച്ചു കൊണ്ട് സ്റ്റെപ് ഇറങ്ങി.
“ഏഹ് ,നീ എങ്ങോട്ടാ പോകുന്നെ ??ഇതുവഴിയല്ലേ ഹോസ്റ്റലിലേക്ക് ?” gate ലേക്ക് വിരൽ ചൂണ്ടി അക്ഷയ് ചോദിച്ചു.
സുലു അപ്പോഴേക്കും ഗാർഡനിലേക്ക് തിരിഞ്ഞിരുന്നു. അവൾ അക്ഷയിനെ പിടിച്ചു വലിച്ചു അവിടെയുള്ള ഒരു മരത്തിന്റെ ചുവട്ടിലുണ്ടായിരുന്ന ബെഞ്ചിലിരുത്തി.
“പറ മോനെ ..വേഗം പറഞ്ഞോ “അപ്രതീക്ഷമായുള്ള സുലുവിന്റെ പ്രവർത്തിയിൽ കിളിപോയിരുന്ന അക്ഷയ് കണ്ണും മിഴിച്ചവളെ നോക്കി.
“എ…എന്ത് ??!!അക്ഷയ് സുലുവിനെ നോക്കി.
“എടാ കോപ്പേ…കുറെ നാളായി ഞാൻ ശ്രദ്ധിക്കുന്നു. ശ്രീയോട് നിനക്കുള്ള പ്രത്യേക സ്നേഹം ”
“ഏയ് നിനക്ക് തോന്നുന്ന…”ചാടിക്കേറി പറയാൻ ശ്രമിച്ച അക്ഷയിന്റെ നേരെ സുലു കയ്യുയർത്തി.എന്നിട്ട് പറഞ്ഞു:”മര്യാദക്ക് നീ സത്യം പറഞ്ഞോ. ഇല്ലേൽ നിന്റെ അവസാനം ദേ എന്റെ ഈ കൈകൾ കൊണ്ടായിരിക്കും.
കുറച്ചു ദിവസമായി നിനക്ക് എന്നോട് ചോദിക്കാനില്ലാത്ത doubts അവളോട്. രാവിലെ മുതൽ വൈകിട്ട് വരെ ഇവിടുന്നു പറയുന്നത് പോരാഞ്ഞു നൈറ്റ് വിളിക്കലും ചാറ്റിങ്ങും. അതും പോട്ടെന്നു വെച്ചപ്പോ പാതിരാത്രി മതിൽ ചാടി വന്നു അവൾക്കു അവൾ ആഗ്രഹിച്ച ചോക്ലേറ്റ് അപ്പൊ തന്നെ വാങ്ങിക്കൊടുക്കൽ. ഇതൊക്കെ ഞാൻ ശ്രദ്ധിക്കുന്നില്ല എന്നാണോ നിന്റെ വിചാരം ??എല്ലാം പോരാഞ്ഞിട്ട് ഒരു ചെറിയ തലവേദനയ്ക്ക് എന്താ അവനു ടെൻഷൻ!!!”സുലു രണ്ടു കയ്യും കെട്ടി നിന്നവനെ നോക്കി.
അക്ഷയ് ഒരു വളിച്ച ചിരി അവൾക്കു നേരെ പാസ്സാക്കി.
“പറഞ്ഞേക്കാം ..അല്ലെ അളിയാ ?!”അക്ഷയ് നിലത്തേക്ക് ഒന്ന് നോക്കിയിട്ട് അവളോട് ചോദിച്ചു.
“അതെ അളിയാ .. വേഗം മണി മണിയായി പറഞ്ഞോ “!സുലുവും പറഞ്ഞു.
“ഇഷ്ട്ടമാണ് എനിക്കവളെ ഒരുപാട് . ഒരുപാടെന്നു പറഞ്ഞാൽ ഒരുപാട് . അവൾക്കു പക്ഷെ എന്നോട് അങ്ങനെയൊന്നും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.അതുകൊണ്ട് തന്നെയാ പറയാൻ മടിച്ചിരിക്കുന്നത്. അവളെങ്ങാനും ഇതറിഞ്ഞു എന്റെ ഫ്രണ്ട്ഷിപ്കൂടി വേണ്ടാന്നു പറഞ്ഞാൽ സഹിക്കില്ലെടി !”
“അയ്യേ ചെക്കൻ സെന്റി ആയല്ലോ. അതവിടെ നിക്കട്ടെ . ഇതെപ്പോൾ തുടങ്ങി.?”സുലു ചോദിച്ചു.
“അവളെ കണ്ട അന്ന് മുതൽ. അന്നുമുതൽ അവളുടെ സ്ഥാനം എന്റെ ഈ ഹൃദയത്തിലാടോ!”നെഞ്ചിൽ തൊട്ട് അക്ഷയ് പറഞ്ഞപ്പോൾ സുലുവിനു മനസ്സിലായി അവൻ സീരിയസ് ആണെന്ന്.
” പിന്നെ നിനക്കറിയാല്ലോ..അവളുടെ അച്ഛനും ഏട്ടന്മാരും. എടാ അവളൊരു ബ്രാഹ്മണകുടുംബമല്ലേ?. അവളുടെ അച്ഛനെ അറിയാല്ലോ ,ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാത്തയാളാ “സുലു അക്ഷയിനോട് പറഞ്ഞു.
“പ്രണയത്തിനെന്തു ജാതി.?എന്ത് മതം ? എനിക്കവളെയും അവൾക്കെന്നെയും ഇഷ്ടമായാൽ പോരെ ?”
“മതി . തീർച്ചയായും. ഞാൻ ഒന്നോർമ്മ പെടുത്തിയതാ. അല്ല.നീ അവളോട് പറയുന്നില്ലേ ?”സുലു ചോദിച്ചു.
“പറയണം…ഇപ്പോഴേ ഇല്ല. ഇനീപ്പോ നമ്മടെ പ്രോഗ്രാം കഴിയട്ടെ. അത് കഴിഞ്ഞു പറയാം “അക്ഷയ് ദൂരേക്ക് നോക്കി പറഞ്ഞു.
“ആഹാ കൊള്ളാല്ലോ. അപ്പൊ ഞാനിത് അവളോട് പറയാതിരിക്കണമെങ്കിൽ നീ എനിക്കെന്ത് വാങ്ങി തരും ?”സുലു ചിരിച്ചുകൊണ്ട് ചോദിച്ചു.
“പൊന്നുമോളെ ചതിക്കല്ലേ. നീ പോയി പറയല്ലേ.നിനക്ക് ഞാൻ ബിരിയാണി വാങ്ങി തരാടി” അക്ഷയ് പറഞ്ഞു.
“ഞാൻ പറയില്ല.പക്ഷെ ബിരിയാണി ഇന്നുച്ചയ്ക്ക് കിട്ടിയില്ലെങ്കിൽ ദേ ഈ റെക്കോർഡിങ് ഞാൻ അപ്പോൾ തന്നെ അവൾക്കയച്ചു കൊടുക്കും. പറഞ്ഞേക്കാം !”അതും പറഞ്ഞു സുലു പോക്കെറ്റിൽ നിന്ന് ഫോണെടുത്തു അവനെ കാണിച്ചു.
“എടി ദുഷ്‌ട്ടെ,!ഡിലീറ്റാക്കത്”അക്ഷയ് എഴുന്നേറ്റു.
അവൻ എഴുന്നേറ്റത് കണ്ട് സുലു ഓടി.
“ആദ്യം ബിരിയാണി. പിന്നെ ഡെലീറ്റാക്കൽ “അതും പറഞ്ഞു ഓടിയ സുലുവിന്റെ പിന്നാലെ അക്ഷയും ഓടി.
“പ്ധിം”
തിരിഞ്ഞു നോക്കി ഓടിയ സുലു പാഞ്ഞു വന്നു കേറിയത് അജുവിന്റെ നെഞ്ചത്തും.
‘റബ്ബേ പണിപാളി ‘സുലു അവനെ കണ്ടതും തിരിഞ്ഞോടാൻ നോക്കി.
അപ്പോഴേക്കും അക്ഷയ് വന്നു അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു .
“thanks അജുക്ക”അവൻ അജുക്കയെ നോക്കി പറഞ്ഞിട്ട് വേഗം ഫോണും കൊണ്ടുപോയി.
സുലുവിന്റെ തലയിൽ കിളികൾ പഞ്ചാരി മേളം നടത്തി.
‘അടിപൊളി!!ഇപ്പൊ കിട്ടും’ സുലു പതിയെ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
പക്ഷെ എവിടെ !അജുവിന്റെ മുഖം വലിഞ്ഞു മുറുകിയതല്ലാതെ ഒന്നും മിണ്ടിയില്ല. ആ തക്കത്തിന് സുലു തിരിഞ്ഞോടി. എന്നിട്ട് അജുവിനെയൊന്നു തിരിഞ്ഞു നോക്കി.
അജു ദേഷ്യത്തോടെ ഷർട്ടിന്റെ കൈകൾ രണ്ടും തിരുകി മുകളിലോട്ട് കയറ്റിയിട്ട് പല്ലുരുമ്മുന്നുണ്ടായിരുന്നു!!
അവൾ വേഗം സ്ഥലം കാലിയാക്കി.
‘ഇവളോട് എത്ര പറഞ്ഞാലും കേൾക്കില്ല. എത്ര വലിയ സുഹൃത് ആണെങ്കിലും എന്നോടില്ലാത്തൊരു അടുപ്പം അവൾ അവനോട് കാണിക്കുന്നത് എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല. പൊസ്സസ്സീവ് ആണെന്നോ എന്ത് കുന്തമാണെന്ന് പറഞ്ഞാലും എനിക്കിത് ഒട്ടും ദഹിക്കുന്നില്ല. മിക്കവാറും ഇവിടെന്തെലും സംഭവിക്കും.’മനസ്സിൽ ഓർത്തുകൊണ്ട് അജു അവിടെ ഉണ്ടായിരുന്ന മരത്തിലേക്ക് ആഞ്ഞടിച്ചു…..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…