Novel

ഹൃദയം കൊണ്ട്: ഭാഗം 12

രചന: സുറുമി ഷാജി

പ്രോഗ്രാമിനുള്ള പ്രാക്ടീസ് തുടങ്ങി. ഈ ഒരാഴ്ച മുഴുവൻ പ്രാക്ടീസ് ആണ്. ആദ്യത്തെ 3ദിവസം ഉച്ചയ്ക്ക് ശേഷവും പിന്നെ പ്രോഗ്രാമിന്റെ തലേന്ന് വരെ ഫുൾ ഡേയും ആണ് പ്രാക്ടീസ്.
അങ്ങനെ ഉച്ചയ്ക്ക് ഫുഡ് കഴിച്ചതിനു ശേഷം സുലുവും അക്ഷയും ശ്രീയും കൂടി നാലാം നിലയിലെ ഓഡിറ്റോറിയത്തിലേക്ക് വിട്ടു. ഓഡിറ്റോറിയത്തിലും പിന്നെ അടുത്തടുത്തുള്ള ക്ലാസ്സുകളിലുമായിട്ട പ്രാക്ടീസ് നടക്കുന്നത്.
സ്റ്റെപ് കയറുമ്പോൾ അജു മുകളിൽ നിന്ന് താഴോട്ട് വരുന്നുണ്ടായിരുന്നു. അജുവിനെ കണ്ട സുലു ഒരു നിമിഷത്തേക്ക് അക്ഷയിൽ നിന്നും അകന്നു മാറി നടന്നു. അത് കണ്ട അജുവിന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായി. ഏകദേശം സുലുവിന്റെ അടുത്തെത്തിയപ്പോൾ പുഞ്ചിരിയോടൊപ്പം അവളെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചിട്ട് അവൻ താഴേക്ക് പോയി. അക്ഷയും ശ്രീയയും കത്തിയടിച്ചു മുകളിലേക്ക് കയറികൊണ്ടിരുന്നു.
അജു പോയെന്നുറപ്പായപ്പോ സുലു ഓടിച്ചെന്നു അക്ഷയിന്റെ തോളിൽ പിടിച്ചു നടന്നു.
“എന്തെ ഡീ നിന്റെ കണവൻ പോയോ ?!”അക്ഷയ് ചോദിച്ചു.
“ആര്?!”സുലു അവനെ സംശയ ദൃഷ്ടിയോടെ നോക്കി.
“അല്ലാമോളെ അങ്ങേര് താഴോട്ടിപ്പോ ഇറങ്ങിപ്പോയില്ലേ ?! നിങ്ങളുടെ കണ്ണുകൾ തമ്മിൽ കോർക്കുന്നതും നിന്റെ നടത്തത്തിന്റെ സ്പീഡ് കുറയുന്നതും ഒക്കെ നമ്മൾ കാണുന്നുണ്ടെ”അക്ഷയ് മുകളിലേക്കൊക്കെ നോക്കി അലസമായി പറഞ്ഞു.
“പ്‌ഫ!! പോടാ “സുലു അവന്റെ പുറത്തൊരു അടികൊടുത്തിട്ട് ഓടി മുകളിലേക്ക് കയറി.

അവർ ഓഡിറ്റോറിയത്തിലെത്തി.
വിശാലമായ ഓഡിറ്റോറിയത്തിന്റെ പല ഭാഗത്തായി കുട്ടികൾ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. മെയിൻ ആയിട്ടും ഡാൻസ് പ്രാക്ടീസ് ആണ് അവിടെ നടക്കുന്നത്. അതുകൊണ്ട് ശ്രീയയും പോയി ഒരു സൈഡ് പിടിച്ചു. അവളുടെ സോളോ പെർഫോമൻസും കൂടാതെ ക്ലാസ്സിലെ മറ്റുകുട്ടികളോടൊപ്പം ഗ്രൂപ്പ് ഡാൻസും ഉണ്ട്. അഞ്ജലിയും അയിഷയും മേരിയും ജീനയുമാണ് ബാക്കിയുള്ളവർ. അവർ എത്തുമ്പോഴേക്കും പാട്ട് സെലെക്ഷൻ തുടങ്ങി മൂന്നാളുംകൂടി. കുറച്ചു കഴിഞ്ഞു എല്ലാരും എത്തിയപ്പോൾ സുലു അക്ഷയിനെയും കൊണ്ട് വരാന്തയിലേക്കിറങ്ങി. എന്നിട്ട് സ്വസ്ഥമായി പാട്ട് പാടി പഠിക്കാൻ പറ്റിയൊരിടം തേടി നടന്നു. ആൾമോസ്റ്റ് എല്ലാ ക്ലാസ്സിലും ഓരോരോ ഐറ്റംസ് പ്രാക്ടീസ് ചെയ്യുന്നു. അങ്ങനെ നടന്നു ലെക്ചർ ഹാൾ 4ലെത്തി. അവിടെ ഇവിടെയായി മൂന്നാലു കുട്ടികൾ ഉണ്ട്. ഫാഷൻ ഷോയ്‌ക്കോ മറ്റോ പ്രാക്ടീസ് ചെയ്യുന്നവരാണ്. സുലുവും അക്ഷയും ഒരു മൂലയ്ക്ക് ബെഞ്ചിൽ പോയിരുന്നു. രണ്ടാളുടെയും duet കൂടാതെ സോളോ ഇവെന്റ്‌സും ഉണ്ടായിരുന്നു.
അവർ പാട്ടു സെലക്ട് ചെയ്യാൻ തുടങ്ങി.
അങ്ങനെ പാട്ടും പ്രാക്റ്റീസുമായി രണ്ടു ദിവസങ്ങൾ കടന്നുപോയി. അജു അവര് നടത്തുന്ന പ്രോഗ്രാം ആയതുകൊണ്ട് തന്നെ ഭയങ്കര ബിസി ആയിരുന്നു.

അടുത്തദിവസം ഓഡിറ്റോറിയത്തിൽ ശ്രീയയുടെ പ്രാക്ടീസ് കണ്ടു കൊണ്ടിരിക്കുവായിരുന്നു സുലു.
“അക്ഷയ് വാ നമ്മുക്ക് പോയി പാട്ട് പാടി നോക്കാം “സുലു അക്ഷയിനോട് പറഞ്ഞു.
“ഇച്ചിരി കഴിയട്ടെടി “ശ്രീയയിൽ നിന്ന് കണ്ണെടുക്കാതെ അക്ഷയ് പറഞ്ഞു.
“ഓ അതുശ്ശെരി..അവളെയും നോക്കി ഇരിക്കുവാണല്ലേ..ഇങ്ങോട്ട് വാടാ “സുലു അവന്റെ കോളറിൽ പിടിച്ചു വലിച്ചു.
“ഡി വിടടീ,ഞാൻ വരുവാ “അവൻ അവളോട് കൈ കൂപ്പി കാണിച്ചു.
“അന്ത ഭയമിര്ക്കട്ടും. വേഗം വാ “അതും പറഞ്ഞവൾ പുറത്തേക്ക് നടന്നു.
അക്ഷയ് ശ്രീയെ നോക്കി ടാറ്റാ കാണിച്ചിട്ട് ഓടി സുലുവിന്റൊപ്പം നടന്നു.
“അക്ഷയ്..ഞാനൊരു കാര്യം ചോദിക്കട്ടെ !”സുലു തല ചെരിച്ചവനെ നോക്കി.
“നീ ചോദിക്ക് മുത്തേ !”അക്ഷയ് സുലുവിന്റെ തോളിൽ അവന്റെ കൈമുട്ട് താങ്ങി പറഞ്ഞു.
“നിനക്ക് ശ്രീയയോട് കൂട്ട് കൂടാനാണോ എന്റെയും ഫ്രണ്ട് ആയത്. like…അവളുടെ സ്ഥാനം ഹൃദയത്തിലാണേൽ ഞാനോടാ??!!!”അതും പറഞ്ഞു സുലു നടന്നു. ഒപ്പം അക്ഷയ് ഇല്ലാന്ന്കണ്ട സുലു തിരിഞ്ഞു നോക്കി. അപ്പോഴുണ്ട് അവളെ തന്നെ ഉറ്റു നോക്കുന്ന അക്ഷയ്. മുഖത്തു ഒരു വിഷമ ഭാവം.
“നീ എന്താടീ അങ്ങനെ ചോദിച്ചേ ?? എപ്പോഴെങ്കിലും നിന്നെ ഞാൻ കുറച്ചു കണ്ടിട്ടുണ്ടോ ?? അവൾ എനിക്ക് ജീവനാണെങ്കിൽ നീ എന്റെ ചങ്ക് അല്ലെടി ?!!” അക്ഷയ് അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ സുലുവിനോടുള്ള സ്നേഹം പ്രകടമായിരുന്നു. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി സുലുവിനു.
“സോറി ഡാ. ഞാൻ വെറുതെ ചോദിച്ചതാ. Dont feel bad “അതും പറഞ്ഞു സുലു വന്നു അവന്റെ തോളിൽ തട്ടി.
” അവളുടെ ഓരോരോ ചോദ്യങ്ങൾ . നിന്നെ അങ്ങേര് എങ്ങനെ സഹിക്കുമെടി ??!” അതും പറഞ്ഞു അക്ഷയ് മുന്നോട്ട് നടന്നു.
“ആര് ?!”സുലു ഒപ്പം നടന്നു ചോദിച്ചു.
“വേറെയാരു നിന്നെ കെട്ടുന്നവൻ!പാവം !എന്റളിയൻ!!” അക്ഷയ് രണ്ടു കയ്യുമുയർത്തി മുകളിലോട്ട് നോക്കി.
“പോടാ !”സുലു അവനെ പിടിച്ചു സൈഡിലേക്ക് തള്ളി.
അതിനു പകരം അവൻ അവളെയും തോളുകൊണ്ട്‍ മറ്റേ സൈഡിലേക്ക് തള്ളി.
“നിന്നെ ഞാൻ …”സുലു ഓടിവന്നു രണ്ടു കയ്കൊണ്ടും ചുമ്മാ വേദനിപ്പിക്കാതെ അവനെ തല്ലിക്കൊണ്ടിരുന്നു. കുറെ അടി അവൻ വാങ്ങി.എന്നിട്ട് കൈകൊണ്ട് തടയാൻ തുടങ്ങി.
“എടി വേദനിക്കുന്നെ ..!”അതും പറഞ്ഞു അക്ഷയ് പെട്ടെന്ന് സുലുവിന്റെ കൈയിൽ കയറി പിടിച്ചു.
“പൊന്നുമോളല്ലേ ,മതി. ഇനി തല്ലിയാൽ നിന്റെ ഫ്രണ്ടിന്റെ ഭാവി വരനു അകാല മരണം സംഭവിക്കും “അക്ഷയ് അത് പറഞ്ഞ കേട്ട് സുലു ചിരിച്ചു.
“ഡാ !!!!”ഒരലർച്ച കേട്ട് രണ്ടു പേരും ഞെട്ടി തിരിഞ്ഞു നോക്കി.
ദേഷ്യം കൊണ്ട് ചുമന്ന മുഖവുമായി നിൽക്കുന്ന അജുവിനെ കണ്ട് സുലു ഞെട്ടിപ്പോയി. അവൾ അക്ഷയിന്റെ പിടിയിൽ നിന്ന് കൈ സ്വതന്ത്രമാക്കി. അജു ആണെങ്കിൽ കയ്യിൽ കുറെ പേപ്പറുമായി മുന്നോട്ട് വന്നു. എന്നിട്ട് അതെല്ലാം കൂടി അക്ഷയിന്റെയും സുലുവിന്റെയും തൊട്ടിപ്പുറത് നിന്നിരുന്ന ചെക്കന്റെ കയ്യിൽ കൊടുത്തു.
“നിന്നോട് ഞാൻ എന്താ പറഞ്ഞത് ?? നിനക്ക് പറയുന്ന പോലെ കേൾക്കാൻ വയ്യേ ?!!”ചോദ്യം ആ ചെക്കനോട് ആണെങ്കിലും നോട്ടം മുഴുവൻ സുലുവിൽ ആയിരുന്നു.
“പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യണം. അല്ലാതെ സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ചെയ്താൽ എന്റെ സ്വഭാവം മാറും. ഇനി ഞാൻ react ചെയ്യുന്നത് ഇങ്ങാനാവില്ല !!കേട്ടോടാ ??!!”
പറഞ്ഞത് മുഴുവൻ തന്നോടാണെന്നു സുലുവിനു മനസ്സിലായി. അവൾ മുഖം കുനിച്ചു.
“ഇനി എന്തോ നോക്കിനിൽക്കുവാ ! വേഗം കൊണ്ട്പോ! പോയി എല്ലാം ശെരിയാക്കി ടൈപ്പ്”ആ ചെക്കനോട് അജു പറഞ്ഞു.
അത്കേട്ടപാട് ചെക്കൻ പേപ്പറുകൾ എല്ലാം കൊണ്ട് വേഗം പോയി.
അജു സുലുവിനെയും അക്ഷയിനെയും ഒന്ന് നോക്കിയിട്ട് കയ്യും ചുരുട്ടിപ്പിടിച്ചു ദേഷ്യത്തിൽ തിരിഞ്ഞു.
“അക്ഷയ് വാ പോകാം ”
സുലു പതുക്കെ അക്ഷയിനെ വിളിച്ചു.
“എടി നിന്നേ. ഇങ്ങനെ വഴക്ക് പറയാൻ മാത്രം ആ ചെക്കൻ എന്താപ്പോ ചെയ്തേ ?? ഒന്ന് പോയി നോക്കിയാലോ ?!”അക്ഷയ് പറഞ്ഞത് കേട്ട് സുലുവിന്റെ തലയിലൂടെ കൊള്ളിയാൻ മിന്നി.
‘ആ അടിപൊളി. എന്നിട്ടു വേണം നിന്നെ അങ്ങേര് പഞ്ഞിക്കിടാൻ ‘അതും മനസ്സിൽ വിചാരിച്ചു സുലു അക്ഷയിനെ ദയനീയമായി നോക്കി.
“എന്താടീ വേണ്ടേ ?! “അക്ഷയ് അവളോട് ചോദിച്ചു.
“വേണ്ട നീ വന്നേ നമ്മുക്ക് പോകാം “അതും പറഞ്ഞു നടന്ന സുലു തിരിഞ്ഞു അജുവിനെ നോക്കി.
അവൻ അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിയുന്നു.

“അജുക്ക പൊതുവെ നല്ലവനെന്നല്ലേ എല്ലാരും പറയാറ് . ഇപ്പൊ എന്താ ഇങ്ങനെ ദേഷ്യപ്പെടുന്നെ ?”അക്ഷയ് സുലുവിനെ നോക്കി ചോദിച്ചു.
സുലു ഒന്നും മിണ്ടാതെ മുഖം കുനിച്ചു നടന്നു.
“ചിലപ്പോൾ ആ ചെറുക്കൻ ആ ഡോക്യൂമെന്റിൽ വല്ല പൊട്ടത്തരവും എഴുതി പിടിപ്പിച്ചു കാണും. അതായിരിക്കും അല്ലെ ?!”അക്ഷയ് തന്നെ പറഞ്ഞു.
“ആ ആയിരിക്കും. നീ വാ “എന്നും പറഞ്ഞു സുലു ക്ലാസ്സിലേക്ക് കയറി.

പ്രാക്ടീസ് തകൃതിയായി നടന്നുകൊണ്ടിരുന്നു ഓരോ ദിവസവും.
പിറ്റേദിവസം..കുറച്ചുനേരം പാട്ടു പാടി കഴിഞ്ഞപ്പോൾ അക്ഷയ് ഫോണെടുത്തു കുത്തി കൊണ്ടിരുന്നു.
സുലു ആ ക്ലാസ്സിൽ ബാക്കിയുള്ളവർ ചെയ്യുന്ന പ്രാക്ടീസ് ഒക്കെ നോക്കി കാണുകയായിരുന്നു. പെട്ടെന്നാണ് ജനലിന്റെ അവിടേക്ക് അവളുടെ മിഴികൾ ചെന്നത്. അവിടെയതാ 2 നക്ഷത്രകണ്ണുകൾ അവളെയും നോക്കി നിൽക്കുന്നു. മുഖത്തേക്ക് അലസമായി പാറി കിടന്നിരുന്ന മുടിയിഴകൾ കൈവിരൽ കൊണ്ടയാൾ ഒതുക്കി മാറ്റി. എന്നിട്ട് കൈ വിരലുകൾ കൊണ്ട് സുലുവിനോട് എഴുന്നേറ്റ് വരാൻ പറഞ്ഞു.
അവൾ വേഗം മുഖം കുനിച്ചു. എന്നിട്ട് അക്ഷയിന്റെ മുന്നിലേക്ക് നീങ്ങിയിരുന്നു..ജനാലയുടെ അടുത്ത് നിൽക്കുന്ന ആൾക്ക് കാണാൻ പറ്റാത്തവിധം.
“എടി നമ്മുക്ക് ഓഡിറ്റോറിയത്തിൽ പോകാം “അക്ഷയ് പറഞ്ഞു.
“അയ്യോ ഇപ്പൊ വേണ്ട !”സുലു പറഞ്ഞത് കേട്ട് അക്ഷയ് കണ്ണുമിഴിച്ചു അവളെ നോക്കി.
“അതെന്താ ഇപ്പൊ ? നമ്മൾ പാട്ട് പഠിച്ചില്ലേ ?”അക്ഷയ് ഫോൺ പോക്കറ്റിലിട്ടു.
“അത്..അത് എനിക്ക് നീ ഒരു ലൈറ്റ്മ്യൂസിക് സെലക്ട് ചെയ്ത താ !പഠിക്കട്ടെ ഞാൻ !”സുലു അവിടുന്ന് പുറത്തു പോകാതിരിക്കാൻ ശ്രമിച്ചു.
“അത് നാളെ നോക്കാടി . ഇപ്പൊ നീ വന്നേ “അതും പറഞ്ഞു അക്ഷയ് നടന്നു.
ഒറ്റയ്ക്കിരിക്കാൻ ഒട്ടും മനസ്സില്ലാത്തതു കൊണ്ട് സുലു എഴുന്നേറ്റ് പിന്നാലെ പോയി.
അപ്പോഴേക്കും അവളെ കാത്തിരുന്ന ആൾ അവിടെ നിന്നും പോയിരുന്നു.
ഓഡിറ്റോറിയത്തിലേക്ക് നടക്കുന്തോറും സുലു ചുറ്റിനും നോക്കുന്നുണ്ടായിരുന്നു. കാരണം തന്നെ പുറത്തേക്ക് വിളിച്ച ആൾ അവിടെ എവിടേലും ഉണ്ടാകുമെന്നു അവൾക്കുറപ്പായിരുന്നു.
പക്ഷെ ഓഡിറ്റോറിയത്തിലെത്തിയിട്ടും ആളെ അവൾക്കു കാണാൻ പറ്റിയില്ല.

അവൾ വേഗം എല്ലാരും കാണുന്നിടത്തു നിന്ന് മാറി ഒരൊഴിഞ്ഞ കോണിൽ ഉണ്ടായിരുന്ന കസേരകളിൽ ഒന്നിൽ പോയിരുന്നു. അവൾക്കു നേരെ ഏറ്റവും മുന്നിലായാണ് ശ്രീയും പിള്ളേരും പ്രാക്ടീസ് ചെയ്യുന്നത്. അക്ഷയ് അവിടെ തന്നെ അതായത് ഫ്രണ്ട് റോയിൽ തന്നിരുന്നു ശ്രീയെ വായിനോക്കുന്നുണ്ട്. അവൾ അതുകണ്ട് ചിരിച്ചു. കുറച്ചു കഴിഞ്ഞതും ആരുടെയോ ചുടുശ്വാസം അവളുടെ തോളിൽ തട്ടുന്നപോലെ തോന്നിയവൾക്ക്. അവൾ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞതും ആ നക്ഷത്ര കണ്ണുകൾ , ഏകദേശം ഇരുണ്ട ആ വെളിച്ചത്തിലും അവൾക്കു മനസ്സിലായി തന്നെ പിന്തുടരുന്ന ആ നക്ഷത്ര കണ്ണുകളെ ..അതിന്റുടമയെ.!

അവൻ അവൾക്കു പിന്നിലായി വന്നിരുന്നിട്ട് അവളുടെ സീറ്റിന്റെ പിന്നിൽ കൈകൾ മടക്കിവെച്ചു മുഖം എടുത്തവിടെ വെച്ചിരിക്കുകയായിരുന്നു. ഏകദേശം അവന്റെ മുഖം സുലുവിന്റെ തോളിലെന്നപോലെ …
സുലു വേഗം എഴുന്നേറ്റ് തൊട്ടപ്പുറത്തെ കസേരയിലിരുന്നു. അവൻ എഴുന്നേറ്റ് വന്നവളുടെ അടുത്തിരുന്നു.
“ദേഷ്യമാണോ എന്നോട് ?”അവൻ ചോദിച്ചു.
“അന്നേ ഞാൻ പറഞ്ഞില്ലേ ?എനിക്ക് ദേഷ്യം ഒന്നുമില്ലെന്ന്‌ !”സുലു മറുപടി കൊടുത്തു.
“പിന്നെന്താ ഞാൻ വിളിച്ചിട്ട് വരാഞ്ഞത് ?മുഖം എന്നിൽ നിന്നും ഒളിപ്പിച്ചത് ?”
“എന്തിനായിയുന്നു ഇന്നലെ അത്രയും ദേഷ്യം ?! ഇന്നലെ ആ ചെക്കനോടല്ല എന്നോടല്ലേ അത്രയും ദേഷ്യപ്പെട്ടത് ?”മുഖമുയർത്താതെ സുലു ചോദിച്ചു.
“ഹഹ “ചിരിയായിരുന്നു അവന്റെ മറുപടി.
അതുകേട്ട സുലുവിനു ദേഷ്യം വന്നു.
“ദേ അജുക്ക , അധികം ചിരിക്കേണ്ട . അവനെന്റെ ചങ്കാണ്. അവനോട് അകന്നു നിക്കാനൊന്നും എനിക്ക് പറ്റില്ല. സൊ ദേഷ്യപ്പെട്ടിട്ടും കാര്യമില്ല “അതും പറഞ്ഞു എഴുന്നേറ്റ് പോകാൻ പോയ സുലുവിനെ അവൻ തടഞ്ഞു.
“അപ്പൊ ഞാനോ ?!ഞാനാരാ നിന്റെ ?”അവന്റെ ചോദ്യത്തിന് സുലുവിനു മറുപടി ഇല്ലായിരുന്നു.
“പറ . അവൻ ചങ്കാണെങ്കിൽ ഞാനാരാ ?”!
“അത്,ഫ്രണ്ട് തന്നെയാ !അല്ലാണ്ടാരാ ?!” അതും പറഞ്ഞു സുലു അവന്റെ കൈ തട്ടിമാറ്റി വേഗം പോയി.

‘ആണല്ലേ ..വെറും ഫ്രണ്ട് ആണല്ലേ ,കാണിച്ചുതരാം മോളെ നിന്നെ ഞാൻ ‘ഒരു ചിരിയോടെ അജു മനസ്സിലോർത്തു.
എന്നിട്ട് അവനും തിരക്കുകളിലേക്ക് മടങ്ങി.

ഓഡിറ്റോറിയത്തിൽ നിക്കുമ്പോഴെല്ലാം സുലുവിന്റെ കണ്ണുകൾ അജുവിനെ പരതി. മറുവശത്തു ഓരോരോ പണികളുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന അജുവിനെ കാണുമ്പൊൾ അവൾ അറിയാതെ ഒരു മന്ദസ്മിതം ചുണ്ടുകളിലേക്കെത്തി.
തിരികെ തിരക്കുകൾക്കിടയിലും സുലുവിനെ നോക്കാൻ അജുവും മറന്നില്ല.
നക്ഷത്ര കണ്ണുകൾ താമരയിതൾ മിഴികളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ മാത്രം രണ്ടുപേരും നോട്ടം മാറ്റികൊണ്ടിരുന്നു.
തിരക്കുകൾക്കിടയിൽ മറ്റാരും ഇത് കാണുന്നില്ലെങ്കിലും മുഖത്തൊരു ക്രൂരമായ ചിരിയോടെ ഒരാൾ മാത്രം എല്ലാം കാണുന്നുണ്ടായിരുന്നു…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button