Novel

ഹൃദയം കൊണ്ട്: ഭാഗം 14

രചന: സുറുമി ഷാജി

പിറ്റേ ദിവസം പ്രിൻസിപ്പാൾ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് CSISTA ’18 തുടങ്ങി.
സീനിയർ ബാച്ച് ബോയ്‌സ്എല്ലാവരും കടും നീല നിറത്തിലെ സിൽക്ക് ഷർട്ടും വെള്ള കസവ് മുണ്ടും ആയിരുന്നു. ബാച്ച് ഗേൾസ് ആവട്ടെ അതെ കളർ സാരിയും.
വന്നപാടെ സുലു അജുവിനെ നോക്കി. അല്ലെങ്കിലും ഈ നീല നിറത്തിൽ ആൺപിള്ളേർക്കു പ്രത്യേകഭംഗിയാണെ!!! അവൾ നോക്കുന്നത് കണ്ട അജു അവൾക്കു നേരെ ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് കണ്ണുകൊണ്ട് എന്താന്ന് ചോതിച്ചു. പെട്ടെന്ന് സുലു തോൾ ഉയർത്തി ഒന്നുമില്ല എന്ന് പറഞ്ഞിട്ട് സ്റ്റേജിലേക്കും നോക്കിയിരുന്നു.

രാവിലെ തന്നെ സുലുവിന്റെ lightmusic കോമ്പറ്റിഷൻ ഉണ്ടായിരുന്നു. അവളുടെ ഊഴമെത്തിയപ്പോൾ അവൾ സ്റ്റേജിലേക്ക് കയറി. വലിയ ഓഡിറ്റോറിയം നിറയെ ആളുകൾ. എല്ലാവരുടെയും കണ്ണുകൾ തന്നിൽ തന്നെ. സുലുവിനു എന്തോ വിറയൽ തോന്നി. ശ്രീയയും അക്ഷയും മുന്നിൽ തന്നെ നിന്ന് ആൾദി ബെസ്റ്റ് കാണിക്കുന്നുണ്ട് കൈ കൊണ്ട്. അവൾ മൈക്കിനടുത്തേക്ക് നീങ്ങി. ആരെയോ പരതുന്ന പോലെ ചുറ്റിനും കണ്ണോടിച്ചു. ഇല്ല അവൾക്കു വേണ്ടത് കണ്ടുകിട്ടിയില്ല.
സുലു ഒന്ന് കണ്ണടച്ച് ഒരു ദീർഘശ്വാസമെടുത്തു. എന്നിട്ട് പതിയെ കണ്ണുതുറന്ന് നേരെ നോക്കിയതും ദൂരെ വാതിലിനടുത്തു നിൽക്കുന്ന അജുവിനെയാണ് കാണുന്നത്. എന്തുകൊണ്ടോ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു…പതിയെ മനോഹരമായൊരു ലളിതസംഗീതമാണ് ആ ഓഡിറ്റോറിയത്തിൽ അലയടിച്ചതു.

പാട്ട് പാടി തീർന്നു സുലു താഴേക്കിറങ്ങിയതും ശ്രീയയും അക്ഷയും വന്നു അവളുടെ കൈക്ക് പിടിച്ചു.
“മോളെ തകർത്തു..എന്താ സൗണ്ട് “ശ്രീയയുടെ കമന്റ് ആണ്.
“താങ്ക്സ് ഡിയർ “സുലു അത് പറയുമ്പോഴും കണ്ണ് ദൂരെ എവിടെയോ ആയിരുന്നു.

വാതിലിനടുത്തു നിന്ന് ആ രൂപം കൈകൾ കൊണ്ട് “അസ്സലായി”എന്ന് ആംഗ്യം കാണിച്ചു. സുലുവിനു വല്ലാത്ത സന്തോഷം തോന്നി. അവളുടെ മിഴികളിൽ ആ സന്തോഷം അലയടിക്കുന്നുണ്ടായിരുന്നു.
“അല്ലേലും എനിക്കറിയാരുന്നു നീ പൊളിക്കുമെന്നു “അക്ഷയുടെ കമെന്റിനു അവൾ അവന്റെ തലയിലൊരു കൊട്ട് കൊടുത്തു താങ്ക്യൂ പറഞ്ഞു.
എന്നിട്ട് മൂവരും കൂടി പോയി ബാക്കി പ്രോഗ്രാംസ് കാണാൻ ഇരുന്നു.
പിന്നീട് ഓരോരോ പരിപാടികൾ സ്റ്റേജിൽ നടന്നുകൊണ്ടേയിരുന്നു.

ഉച്ചകഴിഞ്ഞു റിസൾട്ട് അന്നൗൻസ് ചെയ്തപ്പോൾ
അക്ഷയിക്കും സുലുവിനും അവർ അവതരിപ്പിച്ച പ്രോഗ്രാമുകളിൽ ഫസ്റ്റ് prize കിട്ടി.
അവരും ക്ലാസ്സിലെ മറ്റുള്ളവരും കൂടി ആർത്തു വിളിച്ചു സന്തോഷം പ്രകടിപ്പിച്ചു.

അന്ന് വൈകുന്നേരം തന്നെയായിരുന്നു ശ്രീയയുടെയും ഗ്രുപ്പിന്റെയും ഡാൻസ്.
ശ്രീയയും കുട്ടികളും താഴത്തെ ക്ലാസ്സിൽ റെഡി ആയോന്നറിയാൻ സുലു താഴേക്ക് പോയി. അക്ഷയ് രെജിസ്ട്രേഷൻ കൗണ്ടറിൽ തിരക്കിലായിരുന്നു. സന്ധ്യ മയങ്ങാൻ തുടങ്ങിയിരുന്നു.

ഈ സമയത്തു അജുവും ശ്രീനിവാസ് സാറും കൂടി പ്രോഗ്രാമിന്റെ കാര്യം ഡിസ്കസ് ചെയ്തു താഴേക്ക് വരികയായിരുന്നു. അപ്പോഴാണ് ഒരു ക്ലാസ്റൂമിന്റെ വാതിലിൽ ഒറ്റയ്ക്ക് നിൽക്കുന്ന സുലുവിനെ കാണുന്നത്.
“എന്താ ഇയാൾ ഇവിടെ നിക്കുന്നത് ?”ശ്രീനിവാസ് സാർ ചോദിച്ചു.
അജു സുലുവിനെ രൂക്ഷമായി നോക്കി!
“സർ ഇതിനുള്ളിൽ പ്രോഗ്രാമിനുള്ള കുട്ടികൾ റെഡി ആവുന്നുണ്ട്. അവരെ മുകളിലേക്ക് കൂട്ടാൻ വന്നതാ “അവൾ പറഞ്ഞു.
“ശെരി വേഗം മുകളിലേക്ക് പോ. ഒറ്റയ്ക്കിങ്ങനെ നിൽക്കരുത് “അതും പറഞ്ഞു സർ വരാന്തയിലൂടെ മുന്നോട്ട് നടന്നു.
“ഒറ്റയ്ക്ക് നിൽക്കാതെ വേഗം ഓഡിറ്റോറിയത്തിൽ പോടീ “അജു ശബ്ദം താഴ്ത്തി സുലുവിനോട് കടുപ്പിച്ചു പറഞ്ഞിട്ട് സാറിന്റെ പിന്നാലെ പോയി.

വരാന്തയുടെ മറ്റേ അറ്റത്തുനിന്നു സംസാരിക്കുമ്പോഴും അജുവിന്റെ കണ്ണ് സുലുവിനെ ചുറ്റിപ്പറ്റി നിന്നു. വാതിൽ തുറക്കുന്നതും സുലു അകത്തേക്ക് കയറി പോകുന്നതും പിന്നീട് കുറച്ചു കഴിഞ്ഞു ഓരോരോ കുട്ടികളായി പുറത്തേക്കിറങ്ങുന്നതും നോക്കിനിന്നപ്പോഴാണ്അജുവിനോട് ശ്രീനിവാസ് സർ ഓഫീസ്‌ റൂമിലേക്ക് കയറാൻപറഞ്ഞത്.

കുറച്ചുകഴിഞ്ഞു പ്രോഗ്രാം ചാർട് ഒക്കെ കറക്റ്റ് ചെയ്ത ശേഷം അവിടുന്നിറങ്ങാൻ തുടങ്ങുകയായിരുന്നു അജുവും സാറും. അപ്പോൾ പെട്ടെന്ന് സാറിനൊരു കാൾ വന്നു.
ആ സമയത് അജു പുറത്തേക്കിറങ്ങി. ദൂരെ സുലു നിന്നിരുന്ന ക്ലാസ്സിലേക്ക് നോക്കിയതും അവിടെ കണ്ട കാഴ്ച അവന്റെ രക്തം തിളപ്പിച്ചു.

തുറന്നു കിടക്കുന്ന വാതിലിലൂടെ ആ ക്ലാസ്സിന്റെ അകത്തേക്ക് നോക്കി വഷളൻ ചിരിയുമായി ഒരു കൈകൊണ്ട് മീശ പിരിച്ചു നിൽക്കുന്ന നഹാസ് !!!!!
പെട്ടെന്ന് നഹാസ് ക്ലാസ്സിലേക്ക് കയറി വാതിൽ അടക്കുന്നത് കണ്ട അജു വേഗം ഓടി.

ശ്രീയയും ഗ്രുപ്പും റെഡിയായി പോകാൻ തുടങ്ങിയപ്പോഴാണ് സുലു ക്ലാസ്റൂമിന്റെ ജനാലയുടെ വിടവിലൂടെ പുറത്തേക്ക് നോക്കിയത്. ആകാശം വളരെ പ്രകാശപൂരിതമായിരുന്നു. അവൾ ജനാല മുഴുവനായും തുറന്നിട്ടു.
ഉദിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രനും അതിനു ചുറ്റും അവളെ നോക്കി കണ്ണുചിമ്മുന്ന കുഞ്ഞു നക്ഷത്രങ്ങളും. അവ അവൾക്കരികിലാണെന്നു തോന്നിപ്പോയി…അത്ര മനോഹരം. ചിമ്മുന്ന നക്ഷത്രങ്ങൾ അവൾക്ക് അജുവിന്റെ ഓർമ്മകൾ നൽകി. അവൾ മറ്റുള്ളവർ പോയതുപോലുമറിയാതെ ആകാശത്തേക്കും നോക്കി അങ്ങനെ നിന്നു..!
പെട്ടെന്നാണ് വാതിലുകൾ കൊട്ടിയടയുന്ന ശബ്ദം കേട്ട് സുലു തിരിഞ്ഞു നോക്കിയത്. മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ടപ്പോൾ സുലു ഞെട്ടിപ്പോയി. നഹാസ് !!അവൾ ചുറ്റും നോക്കി…ആരും അടുത്തില്ല. ഒന്ന് അലറിയാൽ കൂടി ആരും കേൾക്കാനില്ല. അവൾക്ക് ഭയം കൂടിയെങ്കിലും ധൈര്യം സംഭരിച്ചു അവൾ ചോദിച്ചു:
“എന്തിനാ വാതിലടച്ചത് ??”
“ഓ ചുമ്മാ “അവൻ അവളുടെ അടുത്തേക്ക് വന്നു.
“മര്യാദക്ക് വാതില് തുറന്നു പുറത്തു പൊയ്ക്കോ “അവൾക്ക് ധൈര്യം സംഭരിച്ചു.

ഈ സമയം ഓടിവന്ന അജു ജനൽ വഴി നോക്കുമ്പോൾ സുലുവിനടുത്തേക്ക് നടന്നടുക്കുന്ന നഹാസിനെയാണ് കാണുന്നത്. അവന്റെ കണ്ണിൽ തീ ജ്വലിച്ചു.

“എന്താടീ നിന്റെ മറ്റവനെ കണ്ടിട്ടുള്ള അഹങ്കാരമാണോ നിനക്ക് ??!!
കണ്ണും കണ്ണും തമ്മിലുള്ള കളികളും മരച്ചുവട്ടിൽ നിന്നുള്ള ചുറ്റിക്കളികളുമൊന്നും ആരും കാണുന്നില്ലന്നാണോ നിന്റെ വിചാരം ?!!”നഹാസ് പറഞ്ഞ കേട്ട് സുലു ഞെട്ടി.
“ഏതായാലും അവന്റെ മൊതലല്ലേ..അപ്പൊ ഞാൻ ഒന്ന് ശെരിക്ക് കാണട്ടെ “അതും പറഞ്ഞു വല്ലാത്തൊരു നോട്ടത്തോടെ മീശയും പിരിച്ചവൻ അവൾക്കടുത്തേക്ക് നീങ്ങി. സുലു പിന്നോട്ട് നടക്കാൻ തുടങ്ങി.

അവൻ അവൾക്കടുത്തേക്ക് നീങ്ങിയതും പെട്ടെന്ന് വാതിൽ ഇടിച്ചുതുറന്ന സൗണ്ട് കേട്ടു. ഒരു നിമിഷം ഞെട്ടി തിരിഞ്ഞ നഹാസ് എന്തെങ്കിലും ചെയ്യും മുൻപേ അജു പാഞ്ഞുവന്നു നഹാസിനെ ചവിട്ടി വീഴ്ത്തി. എന്നിട്ട് സുലുവിനെ കയ്യിൽപിടിച്ചു വീണു കിടക്കുന്ന നഹാസിന്റെ മുന്നിലേക്ക് നീങ്ങി നിന്നു.
“അതേടാ എന്റെ പെണ്ണ് തന്നെയാ !”അതുകൊണ്ട് തന്നെ ഇനി നിന്റെ ഈ വൃത്തികെട്ട കണ്ണുകൾ ഇവൾക്കുനേരെ വന്നാൽ പിന്നെ നീ ജീവനോടെയുണ്ടാവില്ല !!!”സുലുവിനെ തോളില് പിടിച്ചു ചേർത്ത് നിർത്തി അജു അത്രയും പറഞ്ഞപ്പോഴേക്കും ശെരിക്കും ഞെട്ടിയത് സുലുവാണ്. അവളുടെ കണ്ണ് എന്തുകൊണ്ടോ നിറഞ്ഞു. അവൾ അജുവിനെത്തന്നെ നോക്കിനിന്നു.
എഴുന്നേറ്റ് വന്ന നഹാസ് അജുവിനെ അടിക്കാനായി വന്നു.
“സുലു നീ വേഗം പുറത്തുപോ “അതും പറഞ്ഞു അജു നഹസിന്റെ നേരെ ചെന്നു.

നഹാസ് അടിക്കാനോങ്ങിയ കൈ അജുവിന്റെ കൈകൊണ്ട് തടഞ്ഞിട്ട് മുഖത്ത് ഇടിച്ചു.
ശേഷം കൈ എടുത്തു പിന്നിലേക്ക് തിരിച്ചു. എന്നിട്ട് നടുവിന് ചവിട്ടി . വീണ്ടും അവൻ താഴേക്ക് വീണു. അപ്പോഴും സുലു അവിടെ തന്നെ നിൽക്കുവായിരുന്നു.
“സുലു ഓഡിറ്റോറിയത്തിലേക്ക് പോ ”
സുലുവിന്റെ നേരെ നിന്ന് അജു അത് പറഞ്ഞപ്പോഴേക്കും
“അജുക്കാ….!!” സുലു അലറി വിളിച്ചു.

ശബ്ദം കേട്ട് ഓടിവന്ന ശ്രീനി സാറും പിന്നെ അജുവിനെ അന്വേഷിച്ചു വന്ന അവന്റെ കൂട്ടുകാരും കാണുന്നത് കയ്യിൽ നിന്നൊഴുകുന്ന രക്തവുമായി നിൽക്കുന്ന അജുവിനെയും കത്തിയുമായി നിലത്തുകിടക്കുന്ന നഹാസിനെയും ആണ്.

സുലുവിന്റെ പിന്നിലേക്ക് നോക്കിയുള്ള വിളി കേട്ട് അജു തിരിഞ്ഞതും നഹാസിന്റെ കത്തി അജുവിന്റെ കയ്യിൽ കൊണ്ടിരുന്നു. പെട്ടെന്നൊഴിഞ്ഞുമാറിയ അജു നഹാസിനെ ചവിട്ടി താഴെയിട്ടപ്പോഴാണ് സാറും മറ്റുള്ളവരും വന്നത്.!
മറ്റുള്ളവരെ കണ്ടപ്പോഴേക്ക് നഹാസ് കത്തിയും കൊണ്ട് ഓടി രക്ഷപ്പെടാൻ നോക്കി. അജുവിന്റെ കൂട്ടുകാർ അവനെ തടഞ്ഞു.
സാറും സുലുവും കൂടി അജുവിനെ വേഗം പുറത്തേക്ക് കൊണ്ടുപോയി.
നഹാസ് മറ്റുള്ളവരെ കത്തിവീശി ഭീഷണിപ്പെടുത്തിയിട്ട് രക്ഷപ്പെട്ടു.

സംഭവം കോളേജ് മുഴുവൻ അറിഞ്ഞു. പിറ്റേ ദിവസത്തെ പ്രോഗ്രാം ക്യാൻസൽ ചെയ്തു.
അജുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.

തിരികെ ഹോസ്റ്റലിൽ എത്തിയ സുലു നേരെ ബെഡിലേക്ക് വീണു കരഞ്ഞു.
പിന്നാലെയെത്തിയ ശ്രീയ അവളെ ആശ്വസിപ്പിക്കാൻ നന്നേ പാട് പെട്ടു.
“ഞാൻ കാരണം അല്ലെ ശ്രീ.. നല്ലപോലെ മുറിവുണ്ട് “സുലു തേങ്ങി കരഞ്ഞു.
“ഒന്നും മനപ്പൂർവ്വമല്ലല്ലോ സുലു ..നീ സമാധാനിക്ക്. വലുതായിട്ടൊന്നും പറ്റിയില്ലല്ലോ “ശ്രീ അവളെ ചേർത്ത് പിടിച്ചു.

പിറ്റേ ദിവസം കോളേജിന് ലീവായിരുന്നു.
സുലുവും ശ്രീയയും അക്ഷയും കൂടി ഹോസ്പിറ്റലിൽ പോയി അജുവിനെ കണ്ടു.

അജുവിനെ റൂമിലേക്ക് മാറ്റിയിരുന്നു.ഇവർ ചെന്നപ്പോൾ അജുവിന്റെ കൂട്ടുകാർ ഒന്ന് പുറത്തേക്കിറങ്ങി. സുലുവിനെ കണ്ട അജു ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് കണ്ണടച്ച് ഒന്നുമില്ലെന്ന്‌ പറഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോൾ അക്ഷയ് ശ്രീയയെയും വിളിച്ചു പുറത്തോട്ട്പോയി. റൂമിലിപ്പോൾ അജുവും സുലുവും മാത്രം.
സുലു അവന്റെ അടുത്തേക്ക് നീങ്ങി സ്റ്റൂളിൽ ഇരുന്നു. അവളുടെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ അനുസരണയില്ലാത്ത ഉതിർന്നു വീണു. അവന്റെ മുഖം വല്ലാതായി.
“എന്തിനാ കരയുന്നെ??? എനിക്ക് ഒന്നും പറ്റിയില്ലടോ !”അജു പുഞ്ചിരിച്ചു.
“sorry അജുക്ക. ഞാൻ കാരണം …”സുലുവിന്റെ വാക്കുകൾ മുറിഞ്ഞു .
“ഒന്ന് പോടോ ,ആ കണ്ണൊക്കെ തുടയ്ക്ക്. സാരമില്ല !”അവൻ അവളെ നോക്കി കിടന്നു.

ദിവസങ്ങൾ കടന്നുപോയി.
അജു സുഖമായി തിരിച്ചെത്തി. നഹാസിന്റെ ഡിസ്മിസ്സൽ അവന്റെ ഉപ്പാന്റെ സ്വാധീനം കൊണ്ട് ഒരു സസ്‌പെൻഷനിൽ അവസാനിച്ചു. എന്നാലും പ്രിൻസിപ്പാൾ അവനു 3മാസം suspend ചെയ്തു സുലുവിനെയോർത് പോലീസ് കേസൊന്നും ആക്കണ്ട എന്ന് അജുവും പറഞ്ഞു.

അജുവിനു സ്റ്റഡി ലീവ് തുടങ്ങിയത് കൊണ്ട് അവൻ വീട്ടിലേക്ക് പോയി.
“ഉപ്പയും ഇക്കാക്കയും അറിഞ്ഞിട്ടില്ല എന്റെ മോൻ അവന്റെ പെണ്ണിനെ രക്ഷിക്കാൻ എടുത്തു ചാടി കുത്തും വാങ്ങി കിടക്കുകയായിരുന്നെന്നു .” കാച്ചിയ പപ്പടം നിറച്ച പാത്രം കൊണ്ടുവന്നു ടേബിളിലേക്ക് വെച്ചുകൊണ്ട് ഉമ്മ പറഞ്ഞതുകേട്ട് കഴിച്ചുകൊണ്ടിരുന്ന അജു നൈസ്ആയിട്ടൊരു ഇളി പാസ്സാക്കി. “ഈഈ”
“അയ്യടാ ! മുഖം കണ്ടില്ലേ .. ഒരൊറ്റ അടി !ആഹ് !! പിന്നാ ശ്രീനിവാസ് അവിടുള്ളതായിരുന്നു എന്റെ ആശ്വാസം. തല്ക്കാലം ആരോടും അറിയിക്കേണ്ട എന്ന് നീയും അവനും പറഞ്ഞതുകൊണ്ട പാവം ന്റെ മനുഷ്യനോട് പോലും ഞാനൊന്നും പറയാത്തെ!!” ഉമ്മ പരിഭവിച്ചു.
“ഓ ഒരു ലൈലയും മജ്നുവും ! ഈ പ്രായത്തിലും ദിവ്യ പ്രണയം. പരസ്പരം ഒന്നും മറച്ചുവെക്കാതെ..പഴിചാരാതെ .. ഇത്തിരി longdistance ആയാലും സമ്മതിച്ചിരിക്കുന്നു കേട്ടോ !”
“ഡാ ഡാ കുരുത്തം കെട്ടവനെ ..നീ ഒരുപാട് ആക്കുകയൊന്നും വേണ്ട. അതെ അങ്ങനെതന്നാണ്. അല്ലാതെ അന്റെ വൺവേ പോലെ അല്ലട്ടാ , ഇയ്യ്‌ കഴിച്ചിട്ട് റസ്റ്റ് എടുക്കാൻ നോക്ക് ” അതും പറഞ്ഞു ഉമ്മ എഴുന്നേറ്റു പോയപ്പോൾ അജുവും ചിരിച്ചു.
‘ഏയ് ..ഇതങ്ങനെ വൺവേ മാത്രമല്ലല്ലോ.. ഏതാനും ദിവസത്തിനുള്ളിൽ എല്ലാത്തിനും തീരുമാനം ആവുമല്ലോ ‘ അജുവിന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു,എന്തൊക്കെയോ ഓർത്തുകൊണ്ട്.
കുറെ ദിവസങ്ങൾക്കു ശേഷം അവൻ ഹോസ്റ്റലിലേക്ക് മടങ്ങി.
ആ ദിവസങ്ങളിലത്രയും തന്റെ ഹൃദയം എന്തിനോ വേണ്ടി തുടിക്കുന്നത് സുലുവും മനസ്സിലാക്കുകയായിരുന്നു.

ഒരു ദിവസം അക്ഷയ് ഹോസ്റ്റലിലേക്ക് വിളിച്ചിട്ട് സുലുവിനോടും ശ്രീയയോടും പുറത്തുപോകാമെന്നു പറഞ്ഞു വിളിച്ചു. അങ്ങനെ മൂവരും കൂടി ബീച്ചിലെത്തി. അക്ഷയ് ശ്രീയയോട് ഇഷ്ട്ടം തുറന്നുപറയാൻ സെലക്ട് ചെയ്ത ദിവസം ആയിരുന്നത് . അക്ഷയ് അത് സുലുവിനോട് പറഞ്ഞിട്ടുമുണ്ടായിരുന്നു. അങ്ങനെ ഇടക്കുവെച്ചു സുലു അവരെ സംസാരിക്കാൻ വിട്ടിട്ട് ഒറ്റയ്ക്ക് നടന്നു .
തിരകൾ അവളുടെ കാൽപാദത്തെ വന്നു തഴുകി കൊണ്ടിരുന്നു. അവൾ അവയെ പിന്നിലാക്കി ഒരു കയ്യിൽ ഷൂസും പിടിച്ചു നടന്നുകൊണ്ടിരുന്നു. കാറ്റിൽ അവളുടെ മുടിയിഴകൾ തട്ടത്തിൽ നിന്നും പാറി മുഖത്തേക്ക് വന്നുകൊണ്ടിരുന്നു. അവൾ മറുകയ്യാലെ അത് ഒതുക്കിവെച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ഒപ്പം ആരോ നടക്കുന്നത് പോലെ തോന്നി അവൾ സൈഡിലേക്ക് നോക്കിയതും അജു.!

ഒരുപാട് ദിവസങ്ങൾക്കു ശേഷം അതും അപ്രതീക്ഷമായി അജുവിനെ കണ്ട മാത്രയിൽ സുലുവിന്റെ കണ്ണുകൾ തിളങ്ങി .

“ഇതെങ്ങനെ ഇവിടെ ?!!”സുലു അവനോട് ചോദിച്ചു.
അതിനു മറുപടിയെന്നോണം അവൻ ദൂരേക്കെങ്ങോ നോക്കി പുഞ്ചിരിച്ചിട്ട് തലമുടി മുകളിലേക്ക് ഒതുക്കിവെച്ചു..എന്നിട്ട് സുലുവിനെ നോക്കി പറഞ്ഞു:”നീ എവിടെയുണ്ടെന്ന് അറിയാൻ എനിക്കൊരു പ്രയാസവും ഇല്ല കൊച്ചെ ..”അവൻ ഒരു കണ്ണിറുക്കി പറഞ്ഞിട്ട് മുന്നോട്ട് നടന്നു.
സുലു ഒന്ന് ചിരിച്ചിട്ട് പിന്നാലെ പോയി.
“എന്തെ നിന്റെ ചങ്കുകളെ വിട്ടിട്ട് തനിച്ചു നടക്കുന്നെ ?”അജു ചോദിച്ചു.
“വെറുതെ .. ഇങ്ങനെ ഈ കടലിലോട്ട് മാത്രം നോക്കി തിരമാലകളുടെ തലോടൽ ആസ്വദിച്ചിങ്ങനെ ഒറ്റയ്ക്ക് നില്ക്കാൻ എനിക്കൊത്തിരിയിഷ്ട്യമാണ്‌.”സുലു കടലിനു നേരെ തിരിഞ്ഞു നിന്ന് കൈകൾ മുകളിലേക്കുയർത്തി.

അജു അവളുടെ അടുത്തേക്ക് വന്ന്
“ഒരിക്കലും നിന്നെ ഒറ്റയ്ക്ക് വിടില്ല ഇനി “കാതോരം പറഞ്ഞു.
സുലുവിനു അവന്റെ ശബ്ദം ചെവിയിലേക്ക് ആഴ്ന്നിറങ്ങുന്നപോലെ തോന്നി. അവൾ തോള് വെട്ടിച്ചു മുന്നോട്ട് നീങ്ങി നിന്നു.
“വേണ്ട ,അധികം അങ്ങോട്ടേക്ക് പോകണ്ട ..വാ തിരികെപോകാം “അജു അത് പറഞ്ഞതും സുലുവിന്റെ ഫോൺ ശബ്ദിച്ചതും ഒന്നിച്ചായിരുന്നു.
“അക്ഷയ് “സുലുവിന്റെ സ്ക്രീനിലെ പേര് കണ്ട അജുവിന്റെ മുഖം മാറി.
“ഞാൻ പോകട്ടെ ” സുലു വേഗം അവിടുന്ന് നടന്നു നീങ്ങി.

‘ഒരുപാട് ദിവസങ്ങൾ ശേഷമാ പെണ്ണിനെയൊന്നു കാണാൻ കിട്ടിയത്. അവളെ കാണാൻ വഴി ആലോചിച്ചിരുന്നപ്പോഴാ അക്ഷയ് വെളിയിലിറങ്ങി ഫോൺ ചെയ്യുന്നത് കേട്ടത്. അപ്പോൾ തന്നെ പിന്നാലെ ഇറങ്ങിയതാ !എന്നിട്ടവളേ ഒന്നടുത്തു കിട്ടിയപ്പോൾ തന്നെ അവൻ വിളിച്ചേക്കുന്നു. ‘
അജു പല്ലിറുമ്മി, ദൂരേക്ക് പോകുന്ന സുലുവിനെ നോക്കിനിന്നു.

തിരികെയുള്ള യാത്രയിൽ ശ്രീയ ഒന്നും മിണ്ടിയില്ല.
എന്തായി എന്നുള്ള സുലുവിന്റെ ചോദ്യത്തിന് അക്ഷയ് രണ്ടു കയ്യും മലർത്തി കാണിച്ചു ..!
ശ്രീയ ഒന്നും പറഞ്ഞില്ലാന്നു സുലുവിനു മനസ്സിലായി.
ഹോസ്റ്റലിൽ എത്തിയിട്ടും ശ്രീയ ഒന്നും മിണ്ടിയില്ല.
വൈകുന്നേരം ഫുഡ് കഴിക്കാൻ വിളിച്ചിട്ടും വരാതിരുന്നത് കൊണ്ട് സുലു സംസാരിക്കാൻ തീരുമാനിച്ചു.

“നിനക്ക് അവനോട് അങ്ങനൊരിഷ്ടം ഇല്ലെങ്കിൽ സാരമില്ലെടീ നീ ഇങ്ങനെ മൂഡ്ഓഫ് ആകാതെ !” സുലുവിന്റെ സംസാരം കേട്ട് ടേബിളിൽ നിന്ന് തല ഉയർത്തി ശ്രീയ അവളെ നോക്കി.
“ഇതിന്റെ പേരിൽ നീ അവനോട് മിണ്ടാതിരിക്കരുത്. ഫ്രണ്ട്ഷിപ്പും വിട്ടുകളയരുത് “സുലു അവൾക്കടുത്തായി ഇരുന്നു.
“എടി അച്ഛനെ എങ്ങനെ സമ്മതിപ്പിക്കും ?”ശ്രീയ പെട്ടെന്ന് ചോദിച്ചു.
“അതാ…! ഏഹ്!!? അപ്പൊ നിനക്ക് ഓക്കെ ആണോ ??!”സുലുവിനു ബൾബ് മിന്നി.
മറുപടി ഒരു കള്ളചിരിയായിരുന്നു.
“ദുഷ്ട്ടെ പറ “സുലു ശ്രീയയുടെ കൈകളിൽ അമർത്തി.
“എനിക്കെന്നെ മനസ്സിലായതാടീ അവന്റെ ഇഷ്ട്ടം. അവനാ പറയാൻ ലേറ്റ് ആക്കിയത് “ശ്രീയയുടെ പറച്ചില് കേട്ട് സുലു വാ പൊളിച്ചു.
“അടിപൊളി !പിന്നെന്താ അവനോട് പറയാഞ്ഞത് ?”
“തല്ക്കാലം കുറച്ചു ടെൻഷൻ അടിക്കട്ടെ !!നീ പറയാൻ പോകേണ്ട “ശ്രീയയുടെ മറുപടി കേട്ടതും സുലു അവളെ കെട്ടിപ്പിടിച്ചു.
പിന്നെ രണ്ടു പേരും കൂടി ഫുഡ് കഴിക്കാൻ താഴേക്ക് പോയി.
ദൂരെ ഹോസ്റ്റൽ റൂമിൽ ഒന്നുമറിയാതെ ടെന്ഷനടിച്ചു അക്ഷയും അതിനപ്പുറം സുലുവിനെ ഓർത്തു പുഞ്ചിരിക്കുന്ന മുഖവുമായി അജുവും !!….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button